ഒഡീഷ: ഒഡീഷയിലെ കിയോഞ്ജറിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് കുടുംബങ്ങളിലെ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കുമേറ്റിട്ടുണ്ട്. എൻഎച്ച്-20ൽ ബാലിജോഡിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഗഞ്ചം ജില്ലയിൽ നിന്ന് ഘട്ഗാവിലേക്ക് ‘മാ തരിണി’ ക്ഷേത്രത്തിൽ പൂജ അർപ്പിക്കാൻ യാത്രക്കാരുമായി പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ട്രക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ മിനിബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ്…
Read MoreCategory: NATIONAL
പാചക വാതക വില ഉയർന്നു: വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.
Read Moreഉരുളക്കിഴങ്ങ് കാരണം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു! മുഴുവൻ കഥയും വായിക്കുക
അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം. തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉരുളക്കിഴങ്ങ്. പച്ചക്കറികൾ എടുക്കാനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുടുംബത്തിലെ ഇളയമകളായ എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു. പച്ചക്കറി എടുക്കാനായി ആദ്യം കയറിയത് ഗൃഹനാഥനായ മിഖായേൽ ചെലിഷേവ്(42) ആണ്. അറിയപ്പെടുന്ന നിയമ പ്രഫസറായ അദ്ദേഹം അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളിൽനിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. മിഖായേൽ തിരികെ വരാത്തതിനെ…
Read Moreവൈറലായി വിരാട് കോഹ്ലിയുടെ ചിത്രം… എന്തുപറ്റിയെന്ന് ആരാധകർ
വിരാട് കോഹ്ലിയുടെ സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം വലിയ വാർത്താശ്രദ്ധ നേടാറുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൂക്കിൽ ബാൻഡേജും കണ്ണിലും മുഖത്തും മുറിപാടുകളുമായി കോഹ്ലി വെള്ള ടീ-ഷർട്ട് ധരിച്ചുനിൽക്കുന്നതാണ് ചിത്രം. ചിത്രം വൈറൽ ആയതിനു പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ച് ആരാധകരും എത്തി. താരത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ, ഒരു പരസ്യ ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഷൂട്ടിനുവേണ്ടിയാണ് താരം ഇത്തരത്തിൽ വേഷം മാറിയത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ…
Read Moreചൈനയിൽ ശ്വാസകോശ രോഗം; കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…
Read Moreഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി
ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ 10 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41…
Read Moreഭക്ഷണം ഉണ്ടാക്കി നൽകാത്തതിൽ തർക്കം; അമ്മയെ മകൻ വെട്ടിക്കൊന്നു
മഹാരാഷ്ട്ര: രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാവുകയും പ്രകോപിതനായ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടൻ മരിച്ചു. അയൽക്കാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് മൃതദേഹം ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചത്. സംഭവത്തിന് ശേഷം അമിത ഉറക്ക ഗുളിക കഴിച്ച മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ…
Read Moreഡിസംബർ 1 മുതൽ പുതിയ സിം എടുക്കാൻ പുതിയ നിയമം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിം ഡീലര്‍ പരിശോധന: ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം…
Read Moreമുംബൈ ഭീകരാക്രമണത്തിന് ഇന്ന് 15 വർഷം തികഞ്ഞു
മുംബൈ : രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിനഞ്ചു വർഷം. നഗരം ധീരരക്തസാക്ഷികളായവരുടെ സ്മരണകൾക്കുമുന്നിൽ ഞായറാഴ്ച ഒരിക്കൽകൂടി പ്രണാമം അർപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഭീകരാക്രമണമായിരുന്നു 2008 നവംബർ 26ന് മുംബൈ നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കിക്കൊണ്ട് അരങ്ങേറിയത്. ഭീകരാക്രമണമാണ് നടക്കുന്നതെന്നറിയാൻ ഏറെ വൈകി. മുംബൈയിലെ തിരക്കേറിയ സി.എസ്.എം.ടി. സ്റ്റേഷൻമുതൽ നരിമാൻ പോയന്റുവരെയാണ് രാത്രിയുടെ മറവിൽ കടൽകടന്നുവന്ന പാക് ഭീകരർ സംഹാരതാണ്ഡവമാടിയത്. പത്തുപേരുള്ള സംഘം നഗരത്തെ ചോരക്കളമാക്കി. മൂന്നുദിവസം നീണ്ടുനിന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിദേശികൾ ഉൾപ്പെടെ 166 പേർ. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു.…
Read Moreക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. കൈയില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്താന്‍ കഴിയും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണം. കച്ചവടക്കാര്‍ ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാറുണ്ട്. ഈസമയത്ത് ഏറെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.അല്ലെങ്കിൽ പണി കിട്ടും ഉറപ്പാണ്. കച്ചവടക്കാര്‍ക്ക് ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാമെങ്കിലും ചില നിബന്ധനകള്‍ പാലിക്കാന്‍ കച്ചവടക്കാരും ബാധ്യസ്ഥരാണ്. കാര്‍ഡ് ഉടമകളുടെ സുരക്ഷയെ കരുതിയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയത്. ഇത് പാലിക്കാന്‍ കച്ചവടക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ തേടുമ്പോള്‍ കച്ചവടക്കാര്‍ക്ക് അരികില്‍ മറ്റാരും…
Read More