ന്യൂഡൽഹി: പാര്‍ലമെന്റ് ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പോലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി. ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം…
Read MoreCategory: NATIONAL
ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം
മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയിൽ തീപിടിത്തമുണ്ടാകുന്നത്.
Read Moreസുരക്ഷ വീഴ്ച: അപ്രതീക്ഷിത പ്രതിഷേധത്തിൽ നടുങ്ങി ലോക് സഭ; 4 പേർ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടി വീണത്. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. പരിഭ്രാന്തിക്കിടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കളര്‍ സ്‌പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോല്‍…
Read Moreആശ്വാസം!! ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി; വായിക്കാം
ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക. ഡിസംബര്‍ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. തിയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14…
Read Moreആമസോണിൽ ബുക്ക് ചെയ്തത് 19,900 രൂപയുടെ ഹെഡ് ഫോണ്‍; കിട്ടിയത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി XB910N വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്. 19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു. തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. sony…
Read Moreആദിത്യ എൽ-1 പേടകം പൂർണ്ണ സൂര്യന്റെ ആദ്യ ചിത്രം പകർത്തി: ഐഎസ്ആർഒ
ഹൈദരാബാദ്: സൗരോർജ്ജ പഠനത്തിനായി വിക്ഷേപിച്ച ഇന്ത്യയുടെ ആദിത്യ എൽ1 ദൗത്യം ആദ്യമായി സൂര്യന്റെ ചിത്രങ്ങൾ പകർത്തി അയച്ചു. അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിന് സമീപമുള്ള ഈ ഫോട്ടോകൾ സൂര്യന്റെ ഫോട്ടോസ്ഫിയറിനെയും ക്രോമോസ്ഫിയറിനെയും കുറിച്ചുള്ള സങ്കീർണ്ണമായ ഉൾക്കാഴ്ചകൾ നൽകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. Aditya-L1 Mission:The SUIT payload captures full-disk images of the Sun in near ultraviolet wavelengths The images include the first-ever full-disk representations of the Sun in wavelengths ranging from 200 to 400 nm. They…
Read Moreഹൈവേയിൽ കാർ ട്രക്കിൽ ഇടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു കുട്ടി ഉൾപ്പെടെ 8 പേർ വെന്തുമരിച്ചു
ഡൽഹി: ഉത്തർപ്രദേശിലെ ബറേലി-നൈനിറ്റാൾ ഹൈവേയിൽ ശനിയാഴ്ച രാത്രി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു. എസ്‌യുവിയായിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡിന്റെ എതിർവശത്തുള്ള ബാരിയർ കടന്ന് മറ്റൊരു ദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചപ്പോൾ വലിയ സ്ഫോടനം ഉണ്ടായി. സമീപവാസികൾ സഹായത്തിനായി വീടുകളിൽ നിന്ന് ഇറങ്ങിയോടിയെന്നും പോലീസിൽ വിവരമറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.…
Read Moreഹൈവേയിൽ കാർ ട്രക്കിൽ ഇടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു കുട്ടി ഉൾപ്പെടെ 8 പേർ വെന്തുമരിച്ചു
ഡൽഹി: ഉത്തർപ്രദേശിലെ ബറേലി-നൈനിറ്റാൾ ഹൈവേയിൽ ശനിയാഴ്ച രാത്രി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു. എസ്‌യുവിയായിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡിന്റെ എതിർവശത്തുള്ള ബാരിയർ കടന്ന് മറ്റൊരു ദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചപ്പോൾ വലിയ സ്ഫോടനം ഉണ്ടായി. സമീപവാസികൾ സഹായത്തിനായി വീടുകളിൽ നിന്ന് ഇറങ്ങിയോടിയെന്നും പോലീസിൽ വിവരമറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.…
Read Moreആധാർ പുതുക്കിയില്ലേ? ഇല്ലെങ്കിൽ വേഗം ചെയ്തോളു.. ഇനി ആറ് ദിവസങ്ങൾ മാത്രമേയുള്ളൂ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ഇനി ആറ് ദിവസങ്ങൾ കൂടി സൗജന്യമായി ആധാർ പുതുക്കാൻ ഇനി ആറ് ദിവസങ്ങൾ കൂടി മാത്രമാണുള്ളത്. ഇതിനുള്ള അവസാന തീയതി 2023 ഡിസംബർ…
Read Moreകുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു
ലഖ്‌നൗ: പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ…
Read More