ഹൈവേയിൽ കാർ ട്രക്കിൽ ഇടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു കുട്ടി ഉൾപ്പെടെ 8 പേർ വെന്തുമരിച്ചു

ഡൽഹി: ഉത്തർപ്രദേശിലെ ബറേലി-നൈനിറ്റാൾ ഹൈവേയിൽ ശനിയാഴ്ച രാത്രി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു.

എസ്‌യുവിയായിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡിന്റെ എതിർവശത്തുള്ള ബാരിയർ കടന്ന് മറ്റൊരു ദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചപ്പോൾ വലിയ സ്ഫോടനം ഉണ്ടായി. സമീപവാസികൾ സഹായത്തിനായി വീടുകളിൽ നിന്ന് ഇറങ്ങിയോടിയെന്നും പോലീസിൽ വിവരമറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

കാറിന്റെ ഡോർ അകത്ത് നിന്ന് ലോക്ക് ആയതിനാൽ കാറിനുള്ളിൽ കുടുങ്ങിയവർ ജീവനോടെ വെന്തുമരിക്കുകയായിരുന്നു. കാറിലെ എട്ട് യാത്രക്കാരുടെയും മരണം ലോക്കൽ സ്പെഷ്യൽ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സ്ഥിരീകരിച്ചു,

കാർ ബറേലിയിൽ നിന്ന് ബഹേരിയിലേക്ക് പോവുകയായിരുന്നു. ഇരകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts