മതവിലക്കിനെപ്പോലും മറികടന്ന് പാടിയ ആദ്യമുസ്ലീം ഗായിക; റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു ആലപ്പുഴ സ്വദേശിയായ റംലാ ബീഗം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും റംലാ ബീഗം പ്രശസ്തയായിരുന്നു. കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…

Read More

കഞ്ചാവ് വില്പനയ്ക്ക് കൂട്ട് 13 ഇനം മുന്തിയ നായകൾ; പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം

കോട്ടയം: കോട്ടയത്ത് പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടശേഷം പ്രതി പ്രതിരോധത്തിന് ശ്രമിക്കുകയും ചെയ്തു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ അടക്കം 13 ഇനം വമ്പന്‍ നായകളാണ് ഉണ്ടായിരുന്നത്. പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ്…

Read More

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…

Read More

കെ.സുധാകരന് വീണ്ടും പാളി; കെജി ജോർജിന്റെ വിയോ​ഗത്തിൽ ‘ആളുമാറി’ അനുശോചിച്ചു; ‘അദ്ദേഹം നല്ല രാഷ്ട്രീയ നേതാവ്’, ട്രോളുകളുടെ പൂരം- വിഡിയോ കാണാം

തിരുവനന്തപുരം: അന്തരിച്ച വ്യഖ്യാത സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ആളുമാറി പ്രതികരിച്ച് കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. ജോർജ് നല്ലൊരു പൊതുപ്രവർത്തകനായിരുന്നു നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.ജി. ജോർജിന്‍റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ.സുധാകരന്‍റെ മറുപടി: ‘അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതു പ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. അതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തോടു സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖവുമുണ്ട്’- സുധാകരന്റെ പ്രതികരണം. https://bengaluruvartha.in/wp-content/uploads/2023/09/WhatsApp-Video-2023-09-24-at-7.55.37-PM.mp4 ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ…

Read More

കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു; സർവീസ് ആരംഭിക്കുന്നത് കാസർകോട് നിന്ന്

കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കാസർകോട് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ആലപ്പുഴ വഴിയാണ് രണ്ടാമത്തെ വന്ദേഭാരത് സർവീസ് നടത്തുക. എട്ട് കോച്ചുകളാണ് ട്രെയിനുള്ളത്. യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കാസറഗോഡ്-തിരുവനന്തപുരം, ഉദയ്പൂര്‍-ജയ്പുര്‍, തിരുനെല്‍വേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂര്‍ക്കേല-ഭുവനേശ്വര്‍-പുരി, റാഞ്ചി-ഹൗറ, ജാംനഗര്‍-അഹ്മദാബാദ് എന്നീ ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.…

Read More

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ലോകം തുറന്ന് നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്‌. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. 1946-ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968-ൽ കേരള സർ‌വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ…

Read More

മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ നീക്കം ചെയ്തു.

കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ടനൂൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. 30 കാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂൽ കുടുങ്ങിയത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവം കൂടിയാണിത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി…

Read More

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോ​ഗികൾക്കടിയിൽ തീ; സ്ഥിതി നിയന്ത്രണവിധേയം

പാലക്കാട്: നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ ചെറിയ തോതിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയാണ് എറണാകുളം-നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ പടർന്നത്. തീപിടിത്തം കണ്ട യാത്രക്കാർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ട്രെയിനിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് തീ അണച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാമുദ്ദീൻ വരെ ട്രെയിൻ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.

Read More

കോടതി വളപ്പിലും നാത്തൂന്‍മാരുടെ ഒന്നാന്തരം പൊരിഞ്ഞ അടി; കാരണം ഇത്

ആലപ്പുഴ: കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ഇരുവരും കോടതിയില്‍ എത്തിയത് . എത്തിയത്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതിവളപ്പില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ്…

Read More
Click Here to Follow Us