മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കർശനമായ നടപടി; കോൺഗ്രസിൽ സ്ഥാനമില്ല,’: കെ.സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്തു വരണം. സി പി എം മറുപടി പറയണമെന്ന് കെ സി വേണുഗോപാൽ…

Read More

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. തങ്കമണിയുടെ ഏകമകൾ സന്ധ്യ അയൽവാസിയും ആൺസുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്പിൽ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Read More

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​ തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് അച്ഛനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ സഹികെട്ട് അച്ഛൻ വിനയാനന്ദ് തിരിച്ചു ആക്രമിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കേസ്. ഒക്ടോബർ 9നാണ് വഞ്ചിയൂരിലെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. തലയ്ക്കു ​ഗുരുതര പരിക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിനയാനന്ദ് (52)…

Read More

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ…

Read More

ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

death murder

മലപ്പുറം: മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്.

Read More

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാ​ഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക. ഭാ​ഗികമായി റദ്ദാക്കി ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും. വൈകുന്നവ ഇന്നത്തെ…

Read More

‘ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും പ്രേരിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പുതിയ ശബ്ദരേഖ പുറത്ത് വന്നതോടെ കുടുങ്ങാൻ സാധ്യത

തിരുവനന്തപുരം: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കുട്ടത്തിൽ സജീവമാകുന്നതിനിടെ, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സ്ആപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്. ലൈംഗികാരോപണത്തിൽ പാർട്ടിയുടെ സസ്പെൻഷൻനേരിട്ട രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ,ശബ്ദരേഖ ഇപ്പോൾ പുറത്തു വന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുമെന്നും രാഹുൽ പ്രതികരിച്ചു. ‘ ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റിൽ യുവതിയോട്ആവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്പോൾ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു.ശബ്ദരേഖയിൽ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ…

Read More

ശബരിമല കൊള്ള; അന്വേഷണം വിഎന്‍ വാസവനിലേക്കും നീളണം; കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും…

Read More