തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
Read MoreCategory: KERALA
തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ചേര്‍ത്തലയിലാണ് സംഭവം . 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹരിതയുടെ താടിയ്ക്ക് പരിക്കേറ്റു. തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരിത ചികിത്സ തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.
Read Moreകെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Read Moreവൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയത് സിപിഎം ഗൂഢാലോചയുടെ ഭാഗം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വൈഷ്ണയുടെ പേര് നീക്കംചെയ്യാൻ ക്രിമിനൽ ഗൂഢാലോചന സിപിഎം നടത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക…
Read Moreവൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; കെ മുരളീധരൻ
മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പതിനാലാം തിയതി കാലത്ത് തന്നെ ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ സൂചന നല്‍കിയിരുന്നു. അന്നേ ദിവസം ഞങ്ങളുടെ കോര്‍പറേഷന്‍ മാര്‍ച്ചിന്റെ സമയത്ത് ഇങ്ങനെയുള്ള…
Read Moreശബരിമലയിലെ തിരക്ക്; സ്‌പോട്ട് ബുക്കിങ് 20,000 പേർക്കുമാത്രം; ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി തുറക്കും
തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കും. നിലവിൽ മുപ്പതിനായിരത്തിലധികംപേർ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽപ്പേർ എത്തിയാൽ അവർക്ക് അടുത്തദിവസം ദർശനം നടത്താൻ സൗകര്യമൊരുക്കും. നിലയ്ക്കലിൽ ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി ഉടൻ പ്രവർത്തനം തുടങ്ങും. സന്നിധാനത്തെ തീർഥാടകർ ഒഴിയുന്നമുറയ്ക്ക്, നടപ്പന്തലിലേക്ക് കടത്തിവിടും. കുടിവെള്ളവും ലഘുഭക്ഷണവും ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ക്യൂ കോംപ്ലക്സിൽ 200 ജീവനക്കാരെ അധികമായി നിയോഗിച്ചു. ശൗചാലയ ശുചീകരണത്തിന് 200 ജീവനക്കാരെ അധികമായി എത്തിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
Read Moreറെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന ആരംഭിച്ചു
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
Read Moreശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വെച്ച് സതി കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ…
Read Moreശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ
ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ…
Read Moreആലപ്പുഴയിൽ ട്രാൻസ്ജെൻഡറിനെ മത്സര രംഗത്തിറക്കി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ‘കോൺഗ്രസ് ഞങ്ങളെ ചേർത്തുപിടിച്ചു. പ്രസ്‌ഥാനം എന്നെ ചേർത്തുപിടിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസിന് വിജയം തന്നെയാണ്. നല്ല മത്സരം കഴവയ്ക്കാൻ സാധിക്കും. യുഡിഎഫ് വയലാറിൽ ജയിക്കും. ഇടത് കോട്ട…
Read More