തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍. നവംബര്‍ 16 മുതല്‍ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീർത്ഥാടകരാണ്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ഏഴു വരെ 61,190 പേര്‍ മല കയറി. സുഗമദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർത്ഥാടകര്‍ മലയിറങ്ങുന്നത്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വിപുലീകരിച്ചു. പമ്പ കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസ് കോയമ്പത്തൂരില്‍ നിന്ന് രാത്രി 9:30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 മണിക്ക് പമ്പയില്‍ നിന്ന് മടങ്ങും. ഇന്ന് മുതല്‍ പുനലൂര്‍ ഡിപ്പോ പമ്പ തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തും, വൈകുന്നേരം 7 മണിക്ക് തെങ്കാശിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് പമ്പയില്‍ നിന്ന് മടങ്ങും.

പളനി, തിരുനെല്‍വേലി, കമ്പം, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ ആവശ്യാനുസരണം കര്‍ണാടകയിലേക്ക് ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ റൂട്ടുകള്‍ സുഗമമാക്കുന്നതിനായി 67 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുതുതായി അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
[masterslider id="10"]

Related posts

Click Here to Follow Us