കേരളത്തിന് പുതിയ ഗവർണർ

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ​ഗവർണർമാർ മാറും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും.

നാവിക സേന മുൻ മേധാവി കൂടിയായ ദേവേന്ദ്ര കുമാർ നിലവിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറാണ്.

പുതിയ ജമ്മു കശ്മീർ ലെഫ്റ്റനന്റ്ഗവർണറായി റാം മാധവ് എത്തിയേക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവർക്കും മാറ്റം ഉണ്ടായേക്കും.

  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം

ജാർഖണ്ഡ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും ​ഗവർണർക്ക് മാറ്റം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us