കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്‌ലം (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദിലിന് 23 ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെയും ആദിലിനെയും ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അസ്‌ലം മരിച്ചു. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്…

Read More

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

ബെംഗളുരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയത്. സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.…

Read More

പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു

പാളം മുറിച്ചു കടക്കുമ്പോൾ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു കോട്ടയം :’അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു. കുമാരനല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോകുകയായിരുന്ന യുവതി പാലം മുറിച്ചു കടന്നപ്പോഴാണ് ദാരുണ അന്ത്യമുണ്ടായത് . വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് നടക്കും . പാലാ വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്. അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ…

Read More

കൊച്ചി കുസാറ്റ് ദുരന്തം; ‘മുഖം കണ്ടാലറിയാത്ത വിധമാരുന്നു; സാറയുടെ ബന്ധു; മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഉടൻ

കൊച്ചി: കുസാറ്റ് ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓർക്കാപ്പുറത്തുള്ള ആഘാതമായിരുന്നു. കുസാറ്റിൽ പഠിക്കാൻ പോയ മൂന്ന് മക്കളിൽ ഒരാളുടെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. വാർത്തയിലൂടെയാണ് അപകട വിവരമറിഞ്ഞതെന്ന് സാറയുടെ ബന്ധു പറയുന്നു. ‘ഇന്നലെ ഏഴ് മണിക്ക് ടിവിയൽ കണ്ടാണ് അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്ബന്റ് പറഞ്ഞു. മോനെ വിളിച്ചു. ഇങ്ങനൊരു പ്രശ്നമുണ്ടായി, സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു. പിന്നീട് മകൾ എന്നോട് പറഞ്ഞു, മരിച്ചത് സാറയാണെന്ന്. മുഖം കണ്ടാലറിയാത്ത വിധമാരുന്നു. മകൾ ടെസിക്ക് തിരിച്ചറിയാൻ…

Read More

കളമശ്ശേരി കുസാറ്റിൽ സന്തോഷത്തിന്റെ സം​ഗീത രാവിൽ അപ്രതീക്ഷിത ദുരന്തം; മരിച്ച 4 വിദ്യാർഥികളിൽ ഒരു ഇതര സംസ്ഥാന വിദ്യാർഥിയും; ദുഃഖ സൂചകമായി നാളെ നവകേരള സദസ്സിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലു മരണം. ടെക് ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കും തിരക്കുമുണ്ടായാണ് സംഭവം. 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ​ഗാന്ധിയുടെ ​ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതിൽ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടിൽ വിദ്യാർഥികൾ വീണതോടെ അതിനു മുകളിൽ മറ്റു…

Read More

കൊച്ചി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് അപകടം; 2 പെൺകുട്ടികളടക്കം നാല് മരണം; 4 പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിറ്റ, അന്യസംസ്ഥാന വിദ്യാർഥിയായ ജിതേന്ദ്ര ദാമു, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികൾ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിലും അധികം പേർ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു എന്ന…

Read More

ഇന്ന് രാത്രി വിവിധ ഭാഗങ്ങളിൽ ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം ഒരു നക്ഷത്രവും അത്ഭുത കാഴ്ച ദൃശ്യമായി

തിരുവനന്തപുരം :ഇന്ന് രാത്രി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം ഒരു നക്ഷത്രവുമായുള്ള അത്ഭുത കാഴ്ച ദൃശ്യമായി. പുറത്തിറങ്ങി നോക്കിയാൽ നിങ്ങൾക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും. ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം രണ്ട് നക്ഷത്രങ്ങളുമായുള്ള അത്ഭുത കാഴ്ചയാണ് പുറത്ത് കാണാൻ കഴിയുന്നത്. ഇതിന്റെ കാരണം ഇങ്ങനെ; സൂര്യനില്‍ നിന്ന് വരുന്ന പ്രകാശകിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് പകല്‍ സമയം മഴവില്ലുണ്ടാകുന്നത്. ഇതുപോലെ തന്നെ രാത്രിയിൽ മഴവില്ല് ഉണ്ടാകുപ്പോൾ അത് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയത്തിന്റെ ഭാഗമായാണ്…

Read More

എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ബെംഗളൂരു സ്വദേശികൾ അറസ്റ്റിൽ 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര പുറപ്പെടുന്നതിന് തൊട്ട് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലേക്ക് വരാനിരുന്ന അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു. തെറ്റദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Read More

സ്കൂൾവിട്ട് വരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ സംസ്ക്കാരം ഇന്ന്

കോട്ടയം : ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച ഭരണങ്ങാനം സ്വദേശിനിയായ വിദ്യാര്‍ത്ഥി ഹെലന്‍ അലക്‌സിന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം ഇന്ന് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകി. മന്ത്രിയുടെ ഇടപെടലില്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 23ാം തിയതി വൈകുന്നേരം 4.45 ഓടുകൂടി സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥിനി തോട് കവിഞ്ഞൊഴുകി റോഡിൽ കയറിയ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. അന്ന് രാത്രി വളരെ വൈകിയും സന്നദ്ധ പ്രവർത്തകരും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയും തിരച്ചിൽ…

Read More

ബെംഗളൂരുവിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ യാത്രികനായ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെറാട്ടുകുഴി മച്ചിങ്ങൽ അബ്ദുൾ റഷീദിന്റെ മകൻ എം. മുഹമ്മദ് നദീം റോഷനാണ് (22) മരിച്ചത്. ബെംഗളൂരുവിലെ ചിക്കജാലെ ഹുൻസ്മനെഹള്ളിയിൽ ബുധനാഴ്ച രാത്രി സ്കൂട്ടറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ ഏവിയേഷൻ കമ്പനിയിൽ ജീവനക്കാരനാണ്. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: യാസ്‌മോൾ. സഹോദരൻ: നവീദ് അലി.

Read More
Click Here to Follow Us