കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു.

മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്‌ലം (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദിലിന് 23 ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.

ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെയും ആദിലിനെയും ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അസ്‌ലം മരിച്ചു.

അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

അബ്ദുൾ ഖാദറാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: അൻസില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts