ബെംഗളൂരുവിൽ നമ്മ കമ്പളയ്ക്ക് സമാപനം

ബെംഗളൂരു : ബെംഗളൂരുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരം സമാപിച്ചു.

കമ്പള മത്സരം കാണാൻ ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

തുളുനാട്ടിൽമാത്രം കാണാറുള്ള കമ്പള നഗരത്തിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്.

സിനിമാതാരം പൂജ ഹെഗ്‌ഡെ ഉൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി. ജനത്തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

മണലും വെള്ളവുമുപയോഗിച്ച് തയ്യാറാക്കിയ ട്രാക്കിൽ പോത്തുകൾ മത്സരിച്ചോടിയപ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്.

കമ്പളയെ കൂടുതൽ ജനകീയമാക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

രണ്ടുദിവസംകൊണ്ട് 175-ഓളം ജോഡി പോത്തുകൾ കമ്പളയിൽ പങ്കെടുത്തു. മാസങ്ങൾനീണ്ട പരിശീലനങ്ങൾക്കൊടുവിലായാണ് ഇവയെ മത്സരത്തിന് ട്രാക്കുകളിലേക്ക് ഇറക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts