സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ  ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 257 റിപ്പോർട്ട് ചെയ്തു. 205 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 205 ആകെ ഡിസ്ചാര്‍ജ് : 2950747 ഇന്നത്തെ കേസുകള്‍ : 257 ആകെ ആക്റ്റീവ് കേസുകള്‍ : 6878 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38203 ആകെ പോസിറ്റീവ് കേസുകള്‍ : 2995857…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-11-2021).

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ദക്ഷിണാഫ്രിക്കൻ യാത്രികരിൽ ഡെൽറ്റയിൽ നിന്ന് വ്യത്യസ്‌തമായ വേരിയന്റ് കണ്ടുപിടിച്ചു; ആരോഗ്യ മന്ത്രാലയം.

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: സംസ്ഥാനത്ത് ഒമൈക്രോൺ ഭീഷണിയും പുതിയ കോവിഡ് -19 ക്ലസ്റ്ററുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്താൻ കർണാടക സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ട് വിദേശ പൗരന്മാർക്ക് ബംഗളൂരുവിൽ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ദിവസങ്ങൾക്ക് ശേഷം, അവർക്ക് ഡെൽറ്റ വേരിയന്റ് ബാധിച്ചതായി അറിയിച്ചിരുന്നു, എന്നാൽ രണ്ടിൽ ഒരാളെയെങ്കിലും “ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ഒരു വകഭേദം” ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി സംസ്ഥാന…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021).

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്

ബെംഗളൂരു: കോവിഡ് വൈറസ്‌ പോസിറ്റീവ് സ്ഥിരീകരിച്ച  രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ്  ബാധിച്ചത്‌ എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക്‌  കാരണമായി  മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

ധാർവാഡ് കോളേജിൽ വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ.

Covid Karnataka

ബെംഗളൂരു: പുതിയ 99  കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ നോവൽ കൊറോണ വൈറസിന് പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ എണ്ണം 281 ആയി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇനിയും 1,822 പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ധാർവാഡ് ജില്ലാ കമ്മീഷണർ നിതീഷ് പാട്ടീൽ പറഞ്ഞത്. പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ വെച് ആറ് പേർക്ക് മാത്രമേ രോഗലക്ഷണമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പരിസരത്തെ രണ്ട് ഹോസ്റ്റലുകൾ സീൽ ചെയ്തിരുന്നു. രോഗബാധിതരായ വിദ്യാർഥികൾ ഹോസ്റ്റൽ…

Read More

നഗരത്തിൽ 2 ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കൊവിഡ് പോസിറ്റീവ്.

Covid Karnataka

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.  വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ഭീതി ആരോഗ്യ വകുപ്പ് അധികാരികളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വന്നാൽമാത്രമേ വ്യക്തമാവുകയുള്ളു എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് ശനിയാഴ്ച പറഞ്ഞു. പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുകയാണ്, അവരുടെ പരിശോധനാഫലം ലഭ്യമായി പുതിയ വേരിയന്റ്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-11-2021).

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

കോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത്  രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു

Read More
Click Here to Follow Us