രാജ്യത്ത് ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ ഉള്ള ജില്ല?

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് നഗരത്തിൽ പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള ജില്ലയായി ബെംഗളൂരു നഗര ജില്ല മാറി. വെള്ളിയാഴ്ച വരെ ഉള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിൽ താഴെ ആക്റ്റീവ് കോവിഡ് കേസുകൾ നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു ജില്ലയിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽനിലവിൽ മൊത്തം 1,49,624 ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്.  വെള്ളിയാഴ്ച വരെ 1.1 ലക്ഷം ആക്റ്റീവ് കേസുകളുള്ള പൂനെ ആണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ദില്ലിയിൽ ആക്റ്റീവ് കോവിഡ്…

Read More

കോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ചു;സ്വകാര്യ ആശുപത്രിക്കെതിരെ എഫ്‌.ഐ.ആർ.

ബെംഗളൂരു: കോവിഡ് 19 രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന പരാതിയെ തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യആശുപത്രിക്ക് എതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിക്ക് എതിരെയാണ് പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തത്. ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ഫോർട്ടിസ് ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. “കോവിഡ് 19 രോഗിയായിരുന്ന അദ്ദേഹത്തിന്ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായിരുന്നു” എന്ന് പുട്ടനെഹള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ…

Read More

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14000 കടന്നു;ഇന്ന് മാത്രം 190 മരണം;ആക്ടീവ് കോവിഡ് കേസുകൾ 2 ലക്ഷത്തിന് മുകളിൽ; നഗര ജില്ലയിൽ പ്രതിദിന മരണം 100 ന് മുകളിൽ; ആകെ ആക്ടീവ് കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 26962 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8697 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.19 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8697 ആകെ ഡിസ്ചാര്‍ജ് : 1046554 ഇന്നത്തെ കേസുകള്‍ : 26962 ആകെ ആക്റ്റീവ് കേസുകള്‍ : 214311 ഇന്ന് കോവിഡ് മരണം : 190 ആകെ കോവിഡ് മരണം : 14075 ആകെ പോസിറ്റീവ് കേസുകള്‍ : 1274959 ഇന്നത്തെ പരിശോധനകൾ…

Read More

വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി‌.എം‌.ടി‌.സി 48 ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78%;കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്.…

Read More

ഒരു കോടി കോവി ഷീൽഡ് വാക്സിൻ വാങ്ങാൻ കർണാടക.

ബെംഗളൂരു : കർണാടക സർക്കാർ ഒരു കോടി ഡോസ് കോവിഷീൽഡ് വാക്സിൻ വിലയ്ക്കുവാങ്ങുന്നു. 400 കോടി രൂപ ചെലവിലാണിത്. ഇതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച അനുമതി നൽകി. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് കുത്തിവെക്കാൻ വേണ്ടിയാണ് വാക്സിൻ വാങ്ങുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് കോവിഷീൽൽഡിന് ഈടാക്കുന്ന വില 400 രൂപയായി കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് 400 കോടി രൂപ അനുവദിച്ചത്. Karnataka will procure 1 Crore doses of COVID-19 vaccine as we begin…

Read More

റെയിൽവേ സ്റ്റേഷനുകളിൽ ഇനി കോവിഡ് -19 അസ്സിസ്റ്റൻസ് കിയോസ്‌ക്കുകൾ

ബെംഗളൂരു: നഗരത്തിൽ  പകർച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനായിയും സൗത്ത് വെസ്റ്റേൺ റെയിൽ‌വേ വ്യാഴാഴ്ച ബെംഗളൂരുവിലെ മൂന്ന് പ്രധാന റെയിൽ‌വേ സ്റ്റേഷനുകളിൽ കോവിഡ് -19 സഹായ കിയോസ്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെ എസ് ആർ ബെംഗളൂരു  , യശ്വന്ത്പൂർ, ബെംഗളൂരു  കന്റോൺമെന്റ് എന്നീ മൂന്ന്  സ്റ്റേഷനുകളിലാണ് കിയോസ്കുകൾ വെച്ചിട്ടുള്ളത്. “ഈ കിയോസ്‌കുകളിൽ, സംസ്ഥാനത്തെ കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറുകൾ, ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ആംബുലൻസുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ ആശുപത്രികൾ, കിടക്ക ലഭ്യത വിവരങ്ങൾ , കോവിഡ് 19 കർണാടക മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ  എന്നിവ സംബന്ധിച്ച പ്രധാന…

Read More

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.

ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്ന് മുന്നോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%;ആക്റ്റീവ് രോഗികളുടെ എണ്ണം 2 ലക്ഷത്തിനടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5624 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.87 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5624 ആകെ ഡിസ്ചാര്‍ജ് : 1037857 ഇന്നത്തെ കേസുകള്‍ : 25795 ആകെ ആക്റ്റീവ് കേസുകള്‍ : 196236 ഇന്ന് കോവിഡ് മരണം : 123 ആകെ കോവിഡ് മരണം : 13885 ആകെ പോസിറ്റീവ് കേസുകള്‍ : 1247997 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97%;കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19.

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More
Click Here to Follow Us