ബെംഗളൂരു : ഹാവേരി ജില്ലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു . പവിത്ര ഹല്ലേറ (22) ആണ് കൊല്ലപ്പെട്ടത്. രേവന്നപ്പ ഹല്ലേരയുടെ ഭർത്താവാണ് കൊലപാതകി. വെള്ളിയാഴ്ച വൈകീട്ട് നിസാര കാരണത്തിന് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. ഈ സമയം കത്തികൊണ്ട് കുത്തേറ്റ പവിത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. റാണെബന്നൂർ റൂറൽ സ്റ്റേഷൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്.
Read MoreCategory: CRIME
ഹാവേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അഞ്ച് പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്. ഗർവിത രാജ്‌പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു. രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ…
Read Moreപൊന്നോമനമകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിതാവായ ശ്രീമഹേഷ്. ഈ വർഷം ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ശ്രീമഹേഷ് മകളായ നക്ഷത്രയെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു.…
Read Moreമറ്റൊരാളുടെ ഫോട്ടോ എടുക്കരുത്, വോയിസ് പങ്കുവെക്കരുത്; സ്വകാര്യത ലംഘിച്ചാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയുമായി പുതിയ നിയമം
ദുബൈ: വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇ. മറ്റൊരാളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 150,000 ദിർഹം പിഴയും തടവും ലഭിക്കും. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യത്തെ കിംവദന്തികളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും (2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 44) ചില പ്രധാന വിശദാംശങ്ങൾ അബുദാബി ജുഡീഷ്യൽ അതോറിറ്റി ചൊവ്വാഴ്ച വിശദീകരിച്ചു. സ്‌മാർട്ട് സാങ്കേതികവിദ്യകൾ ഇപ്പോൾ എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതിനാൽ, താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എല്ലായ്‌പ്പോഴും മാനിക്കപ്പെടുന്നുവെന്ന് യുഎഇ…
Read Moreലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
ഇന്‍ഡോര്‍: ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനകത്തിട്ട് പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇരുപതുകാരിയായ യുവാതിയെയാണ് മധ്യപ്രദേശിലെ ഗുണ ജില്ലക്കാരനായ പ്രവീൺ സിംഗ് ധക്കാദ് (24) കൊലപ്പെടുത്തിയത്. യുവതി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതിനു ശേഷം കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 7 ന് റാവുജി ബസാർ ഏരിയയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഡിസംബര്‍ 9ന് മൃതദേഹം…
Read Moreവില ഉയർന്നു; 6 ലക്ഷം രൂപയുടെ വെളുത്തുള്ളി മോഷണം പോയി
ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ദണ്ഡിനകുരുബറഹട്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 150 ചാക്ക് വെളുത്തുള്ളി മോഷണം പോയത്. വെളുത്തുള്ളി വില വർധിച്ചതിനെ തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തകർത്ത് സ്റ്റോക്ക് കുത്തിത്തുറന്ന് ആസൂത്രിതമായാണ് സംഘം മോഷണം നടത്തിയത്. ജിഎം ബസവ കിരൺ എന്ന വ്യവസായി മധ്യപ്രദേശിൽ നിന്ന് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരുന്നു വെളുത്തുള്ളിയാണ് മോഷണം പോയത് മോഷണത്തെ തുടർന്ന് ഇയാൾ പരാതി നൽകിയിട്ടുണ്ട്.
Read Moreനവജാത ശിശുവിനെ പെട്ടിയിലാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് മുത്തശ്ശി; പ്രായമായ സ്ത്രീയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ബെംഗളൂരു: നവജാത ശിശുവിനെ പ്രായമായ സ്ത്രീ പെട്ടിയിലാക്കി ദേവദുർഗ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിലേക്ക് വലിച്ചറിഞ്ഞു . മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ ടൗണിലെ ബസ് സ്റ്റാൻഡിലാണ് ഇത്തരമൊരു സംഭവം നടന്നത്. കുഞ്ഞിനെ എറിഞ്ഞ ശേഷം മുത്തശ്ശി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അതിനാൽ, അഴുക്കുചാലിൽ കിടന്ന കുട്ടിയുടെ മൃതദേഹം പൊതുജനങ്ങൾ പുറത്തെടുത്തത്. ഇത്തരമൊരു മനുഷ്യത്വരഹിതമായ സംഭവത്തെ ജനങ്ങൾ അപലപിച്ചിട്ടുണ്ട്. പിന്നീട് എല്ലാവരും ചേർന്ന് കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്തി. ദേവദുർഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…
Read Moreവണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു
കട്ടപ്പന: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതേ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അർജുൻ പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നു…
Read Moreബെംഗളൂരുവിൽ വീണ്ടും ഗർഭഛിദ്രം; അഞ്ച് മാസമെത്തിയ പെൺഭ്രൂണത്തെ ചവറ്റുകുട്ടയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അടച്ചു
ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള ഹോസ്‌കോട്ട് താലൂക്കിലെ തിരുമലഷെട്ടിഹള്ളിയിൽ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനെ തുടർന്ന് എസ്പിജി ആശുപത്രിയും ഡയഗ്നോസ്റ്റിക് സെന്ററും സീൽ ചെയ്യുകയും ഏഴ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പെൺഭ്രൂണഹത്യ നടത്തിയതായി കണ്ടെത്തിയത്. മണ്ഡ്യയിലും മൈസൂരുവിലും പെൺഭ്രൂണഹത്യ റാക്കറ്റ് പിടിയിലായതിനെ തുടർന്ന്, നിയമവിരുദ്ധ പ്രവർത്തനം തടയാൻ ആശുപത്രികളിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. ഹൊസ്‌കോട്ട് താലൂക്ക് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച എസ്‌പിജി ആശുപത്രിയിലും ഡയഗ്‌നോസ്റ്റിക് സെന്ററിലും എത്തി നിരവധി രേഖകൾ കൊണ്ടുപോയിരുന്നു. പരിശോധനയ്ക്കിടെ നിരവധി പൊരുത്തക്കേടുകൾ…
Read Moreബെംഗളൂരുവിൽ നിരോധിത ഇ-സിഗരറ്റുകൾ സംഭരിച്ച് വിൽപന നടത്തിയ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: നിരോധിത ഇലക്‌ട്രോണിക് സിഗരറ്റുകൾ സൂക്ഷിച്ച് നഗരത്തിൽ ആളുകൾക്ക് വിൽക്കുന്ന അഞ്ചുപേരെ കോതനൂർ പോലീസ് അറസ്റ്റ് ചെയ്തു. കോതനൂരിലെ രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഷോപ്പുകളിൽ നിന്ന് 26 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്, ഇറക്കുമതി ചെയ്ത സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. മജാമിൽ, മുഹമ്മദ് അഫ്സൽ, അബ്ദുൾ അജിദ്, അബ്ദുൾ സമീർ, മുഹമ്മദ് മുതാസാദിക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പിടികൂടിയതുമായി ബന്ധപ്പെട്ട് കോതനൂർ പോലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റൊരാളാണ് പ്രതിക്ക് ഇ-സിഗരറ്റ് വിതരണം ചെയ്യുന്നതാണെന്നാണ് ആരോപണം. അതേ വർഷം…
Read More