മോഷ്ടിച്ച വാച്ചിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; വീട്ടുജോലിക്കാരിയെ ഉടമ പൊക്കിയതോടെ 4.5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും കൂടെ കിട്ടി

ബെംഗളൂരു: വീട്ടുടമസ്ഥന്റെ ബ്രാൻഡഡ് വാച്ച് മോഷ്ടിച്ച് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത വീട്ടുജോലിക്കാരിയെ വീട്ടുടമസ്ഥ പിടികൂടി. ബെംഗളൂരുവിലെ സർജാപൂരിലാണ് സംഭവം നടന്നത്. ബ്രാൻഡഡ് വാച്ച് ധരിച്ചിരിക്കുന്ന ചിത്രം തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തതിനാലാണ് അവർ പിടിക്കപ്പെട്ടത്. ഈ ഫോട്ടോ ഉപയോഗിച്ച് പോലീസ് വീട്ടുജോലിക്കാരിയെ കണ്ടെത്തി. പ്രതിയെ ദൊഡ്ഡക്കണ്ണഹള്ളി നിവാസിയായ സൗമ്യ (26) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സർജാപൂർ റോഡിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ സീനിയർ പ്രൊഡക്റ്റ് മാനേജരായ രോഹിത് (39) ജനുവരി 5 ന് പരാതി നൽകിയിരുന്നു. 2025…

Read More

ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്. 14ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് യുവതിയും ആണ്‍സുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അര്‍ധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍…

Read More

16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പാകിസ്ഥാൻ സംഘം; രക്ഷപ്പെടുത്തിയത് 200 സിഖുകാർ; വിഡിയോ കാണാം 

പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ 16 വയസ്സുകാരിയെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത പാകിസ്ഥാൻ സംഘത്തിന്‌റെ പിടിയിൽ നിന്ന് സിഖ് സമൂഹം പെൺകുട്ടിയെ രക്ഷപ്പെടുത്തി. 30 വയസ്സിലധികം പ്രായമുള്ള ഒരാൾ തടഞ്ഞുവെച്ചിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ഇരുന്നൂറോളം സിഖ് വംശജർ “ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ” എന്ന മുദ്രാവാക്യങ്ങളുമായി ഒത്തുകൂടുകയായിരുന്നു. ആറ് പുരുഷന്മാർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. https://x.com/ByRakeshSimha/status/2011258770916364361?s=20 സംഭവം…

Read More

ടെക്കി ഷർമിള വധക്കേസ്; പ്രതി എസ്എസ്എൽസി ടോപ്പർ; സ്ലൈഡിംഗ് വിൻഡോ ജനലുകൾ തുറക്കാൻ പഠിച്ചത് കോളേജിൽ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ബെംഗളൂരു: ബെംഗളൂരു ടെക്കി കൊലക്കേസിലെ പ്രതിയായ കേണൽ കുറൈ നിലവിൽ ജയിലിലാണ്. എന്നാൽ അന്വേഷണത്തിനിടെ അദ്ദേഹം നൽകിയ പല മൊഴികളും പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതി എസ്എസ്എൽസിക്ക് 97% മാർക്ക് നേടിയ പ്രതിഭയാണെന്നും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പ്രതി യുവതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. പഠിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി ടെറസിൽ പോകുകയും യുവതിയുടെ വീട്ടിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു. പ്രതിക്കും യുവതിക്കും മുമ്പ് പരിചയമില്ലായിരുന്നു. ശർമിളയുടെ വീട്ടിൽ ആദ്യമായിട്ടാണ് അയാൾ കയറിയത്. വീടിന്റെ ബാൽക്കണിയിലെ സ്ലൈഡിംഗ് വിൻഡോയിലൂടെയാണ് അയാൾ അകത്തുകടന്നതെന്ന് മനസ്സിലാക്കാം. കുറ്റാരോപിതനായ…

Read More

ബലാത്സംഗത്തിനിടെ രക്തസ്രാവം; വസ്ത്രങ്ങള്‍ കത്തിച്ചു; ടെക്കി യുവതിയെ കൊലപ്പെടുത്തിയ 18കാരന്റെ കൊടും ക്രൂരത; പ്രതിയിലേക്ക് എത്താൻ തെളിവായത് ഇവയെല്ലാം

നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിക്കുന്നതിൽ നിർണായകമായത് മൊബൈൽ ഫോൺ. ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഷർമിള (34) ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. യുവതിയുടെ അയൽവാസിയായ പ്രതി കർണാൽ കുറെ(18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ജനുവരി 3നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ രാമമൂർത്തി നഗറിലുള്ള സുബ്രഹ്മണ്യ…

Read More

നഗരത്തിൽ നടന്ന ടെക്കിയുടെ മരണം അപ്പാർട്മെന്റിലെ തീപിടുത്തത്തിനിടെ പുക ശ്വസിച്ചല്ല; യുവതിയുടെ മരണത്തിൽ18 കാരനായ പ്രതി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കർണാൽ കുറെ (18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജനുവരി 3 നാണ് 34 കാരിയായ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ്…

Read More

വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ 65കാരനായ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

death murder

ബെംഗളൂരു: വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. സന്നനിഗപ്പയ്ക്ക് രണ്ട്…

Read More

ബൈക്ക് തട്ടി; ഡെലിവറി ബോയ്ക്ക് നേരെ ഹെൽമെറ്റ് ആക്രമണം; യുവാവ് കുഴഞ്ഞു വീണു വീഡിയോ വൈറലാകുന്നു

ബെംഗളൂരു: തലസ്ഥാന നഗരത്തിലെ മഹാദേവപുര പ്രദേശത്ത് ഒരു റോഡ് സംഘർഷം നടന്നു. ഒരു ചെറിയ അപകടം ആണ് സംഭവത്തിന് കാരണം എന്നാൽ, അത് ഒരു ആക്രമണമായി മാറുകയായിരുന്നു. , ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജെപ്റ്റൂവിൽ ജോലി ചെയ്യുന്ന ഒരു ഡെലിവറി എക്സിക്യൂട്ടീവിനെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, ഹെൽമെറ്റ് ധരിച്ച ഒരു ഡെലിവറി ബോയിയെ രണ്ടുപേർ ചേർന്ന് ക്രൂരമായി ആക്രമിക്കുന്നത് കാണാം. ഡെലിവറി ബോയ് റോഡിന്റെ ഒരു വശത്ത് നിന്ന് പ്രധാന റോഡിലേക്ക് ബൈക്കിൽ വരുമ്പോൾ,…

Read More

നഗരത്തിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ

ബെംഗളൂരു:മതപരമായ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ബെംഗളൂരുവിൽ ആണ് സംഭവം. കസ്റ്റഡിയിലെടുത്തവർ 14 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) യതീഷ് എൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡിസിപി പറഞ്ഞു. ജെജെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഎസ് ഗാർഡന് സമീപം രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. ഓം ശക്തി ഭക്തരുടെ ഘോഷയാത്രയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.…

Read More

സംശയങ്ങൾ ചോദിക്കാനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; പൂജപ്പുരയിൽ ട്യൂഷൻ അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: പൂജപ്പുരയിൽ ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഡിസംബർ 31 നായിരുന്നു സംഭവം. നാല് വർഷമായി പൂജപ്പുര കേന്ദ്രീകരിച്ച് ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് സുബിൻ സ്റ്റെല്ലസ്. 17കാരി പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി സുബിൻ സ്റ്റെല്ലസിനടുത്ത് എത്തിയതായിരുന്നു. മറ്റ് കുട്ടികൾ ക്ലാസ് കഴിഞ്ഞുപോയ നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിന്…

Read More