സെന്റ് വിൻസെന്റ് പള്ളി കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ആഘോഷിച്ചു

ബെംഗളൂരു: സെന്റ്. വിൻസെന്റ് പള്ളി – കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ഇന്ന് വൈകുന്നേരം 4 മണി മുതൽ പള്ളിയിൽവെച്ച് ആഘോഷിച്ചു. ഫാ.സിബി കരിക്കിലമറ്റത്തിൽ (പ്രിൻസിപ്പൽ ഡീപോൾ സ്കൂൾ – തൊടുപുഴ) ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു. യശ്വന്തപുർ മണ്ഡലം എം.എൽ.എ എസ്.ടി. സോമശേഖർ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു. ഫാ.ജോർജ് അറക്കൽ (റെക്ടർ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്) ഇടവക വികാരി ഫാ.ഫ്രാങ്കോ ചൂണ്ടൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെന്റ്.ക്ലയർ സിസ്റ്റർ ശാലിനി, അനുപമ പഞ്ചാക്ഷരി (പ്രസിഡന്റ് സ്വാഭിമാന മാഹിളാ ട്രസ്റ്റ്) എന്നിവർ പരിപാടിയിൽ സംസാരിച്ചു.…

Read More

മത്തിക്കരെ ബെംഗളൂരു മുത്തപ്പൻ തെയ്യം മഹോത്സവം നാളെ നടക്കും;

ബെംഗളൂരു: മത്തിക്കരെ ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന മുത്തപ്പൻ തെയ്യം മഹോത്സവം ഫെബ്രുവരി 4 നു ഞായറാഴ്ച മതിക്കരെ ജെപി പാർക്കിന്‌ പിൻവശം സിഎം നാഷണൽ സ്കൂളിന് അടുത്തുള്ള ശ്രീ കൃഷ്ണ ടെമ്പിളിൽ വച്ച് നടത്തും. കണ്ണൂർ ജില്ലയിലെ മുത്തപ്പന്റെ ആവാസ ദേവസ്ഥാനമായ പുരലിമല ക്ഷേത്രത്തിൽ നിയോഗിക്കപ്പെട്ടവർ തന്നെയാണ് ഇവിടെയും മുത്തപ്പൻ വെള്ളാട്ടവും, വസൂരിമാല തെയ്യം എന്നീ മൂന്നു ദൈവങ്ങളുടെ ദർശനപ്പുണ്യം ലഭിക്കുന്നതാണ്. ഉച്ചക്ക് 12.30 നു മഹാഅന്നദാനവും ഉണ്ടായിരിക്കും. അതു കൂടാതെ ശിങ്കാരി മേളം കണ്ണൂർ സരിഗമ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. വൈകിട്ടു…

Read More

വൈസ്മെൻ ഇൻറർനാഷണൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി. സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ്…

Read More

മലങ്കര കാത്തോലിക്കാ സഭ പുത്തൂർ രൂപതയുടെ 15-ാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലങ്കര കാത്തോലിക്കാ സഭ പുത്തൂർ രൂപതയുടെ 15-ാംവാർഷിക ദിനാഘോഷം ബെംഗളൂരു മേഖലയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ കോറമംഗല സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഘോഷ ചടങ്ങിൽ മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസൻ്റ് മാർ പൗലോസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതാജ്ഞതാ ബലി അർപ്പിക്കപ്പെട്ടു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽപുത്തൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനി സ്വാഗതം ആശംസിക്കുകയും ജനറൽ കൺവീനർ പി.കെ ചെറിയാൻ, മേഖല പാസ്റ്റൽ കൗൺസിൽ സെക്രട്ടറി…

Read More

മലയാളം മിഷൻ, കർണാടക ചാപ്റ്റർ; അധ്യാപക പരിശീലനം നാളെ 

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2024ലെ ആദ്യത്തെ കണിക്കൊന്ന/ആമ്പൽ അധ്യാപക പരിശീലനം “ഋതു” ജനുവരി 21, 2024 ഞായറാഴ്ച, കേരളസമാജം ദൂരവാണിനഗറിന്റെ സഹായസഹകരണങ്ങളോടെ എൻ. ആർ. ഐ. ലേ ഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടക്കും. കേരളസമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ , ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ദാമോദരൻ കെ (കർണാടക ചാപ്റ്റർ പ്രസിഡൻറ്), ഹിത വേണുഗോപാൽ (കർണാടക ചാപ്റ്റർ സെക്രട്ടറി), ടോമി ആലുങ്ങൽ (കർണാടക ചാപ്റ്റർ കൺവീനർ ) എന്നിവരുടെ…

Read More

സമസ്ത 100-ാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനം; പതാകദിനം ആചാരിച്ചു 

ബെംഗളൂരു: ഈ മാസം 28-ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നാടെങ്ങും പതാകദിനം ആചരിച്ചു. മഹല്ലുകള്‍, മദ്‌റസകള്‍, യൂണിറ്റ് തലങ്ങളില്‍ നടന്ന പതാക ദിനത്തിന് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പതാക ദിനത്തോടനുബന്ധിച്ച് ജുമുഅക്ക് ശേഷം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന കൂട്ട പ്രാർത്ഥതയിലും ആയിരങ്ങള്‍ പങ്കാളികളായി. 2026-ല്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനമാണ് ബംഗളൂരിലെ പാലസ് ഗ്രൗണ്ടില്‍ ജനുവരി 28-ന് നടക്കുന്നത്. സമസ്തയുടെയും…

Read More

പാവപ്പെട്ടവർക്കും, തെരുവിൽ കിടന്നുറങ്ങുന്നവർക്കും ബ്ലാങ്കറ്റ് വിതരണം നടത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തിനെ പൊതുവെ തണുപ്പുള്ള നഗരമായാണ് പറയുന്നത്. ഇപ്പോൾ ഡിസംബർ -ജനുവരി മാസം കോരിത്തരിക്കുന്ന തണുപ്പുള്ള ഈ സമയത്തു കൊടും തണുപ്പിൽ കടത്തിണ്ണയിലും റോഡിന്റെ അരികിലും ബസ്സ്റ്റോപ്പിലും മറ്റും കിടന്നു ഉറങ്ങുന്നവർക്ക്‌ പുതപ്പുകളും ഡ്രെസ്സും മറ്റും ശ്രീ കൃഷ്ണടെമ്പിളിന്റെ നേതൃത്യത്തിൽ സാമൂഹ്യ പ്രവർത്തകരായ രമേഷ്, വാസുദേവ് എന്നിവർ ചേർന്ന് ബ്ലാങ്കറ്റ് വിതരണം നടത്തി. പ്രസിഡന്റ്‌ ബിജു, സെക്രട്ടറി ജിതേന്ദ്ര, ട്രഷറർ പ്രതീപ്, പ്രതാപ് വനിതാവിഭാഗം കൺവീനർ ഗിരിജ, ഉഷ ഗോപാലകൃഷ്ണൻ ശകുന്ദള, രജില,പ്രമീള, മത്തികര മുത്യാല നഗർ ശ്രീ കൃഷ്ണ ക്ഷേത്രം സമീപത്തുള്ള…

Read More

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഉഷ ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് : റെജില സന്തോഷ് , സെക്രട്ടറി : ശകുന്തള.കെ, ജോയിന്റ് സെക്രട്ടറി : ചന്ദ്രകല, ട്രഷറർ : മണിഷണ്മുഖൻ, ജോയിന്റ് ട്രഷറർ: നിഷ ഭാഗേഷ്, 2024 മുത്തപ്പൻ പ്രോഗ്രാം കൺവീനർ : സുധ സുധീർ , ജോയിൻ കൺവീനർ : പ്രമീള, ഐശ്വര്യ കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. മത്തിക്കരെ മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ കെ.സി.ബിജു, സെക്രട്ടറി ജിതേന്ദ്ര, പ്രദീപ്, രവീന്ദ്രൻ,മുരളി, ശശി…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 17ന് 

ബെംഗളൂരു: “ഇസ്ലാം മഹത്തരമാണ്,പരിഹാരമാണ്” എന്ന പ്രമേയത്തിൽ ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 2024 മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമേയ അവതരണത്തിന്റെ ഭാഗമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമ്മേളനങ്ങൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി സമൂഹ നോമ്പ് തുറ,വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ സംഘടിപ്പിക്കും. പ്രോഗ്രാമിൻ്റെ സുഗമമായ നടത്തിപ്പിനായി മുസ്തഫ ചെയർമാനും, അബ്ദുൽ ഗഫൂർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. ഫിർദൗസ്,അബ്ദുറഹ്മാൻ കുട്ടി,അബ്ദുല്ല എ സി, മഹ്മൂദ് സി…

Read More

സമസ്ത സമ്മേളനം; വരക്കൽ മുതൽ ബെംഗളൂരു വരെ പ്രചാരണ പതാക വാഹക യാത്ര ഇന്ന് ആരംഭിച്ചു

ബെംഗളൂരു :സമസ്ത നൂറാം വാർഷിക ഉദ്‌ഘാടന മഹാ സമ്മേളന പ്രചരണ പതാക വാഹക യാത്ര ഇന്ന് മുതൽ (ജനുവരി 11) കോഴിക്കോട് വരക്കൽ മഖാം മുതൽ ആരംഭിച്ച് ബംഗളുരുവിലെ തവക്കൽ മസ്താൻ ദർഗ്ഗയിൽ അവസാനിക്കും. ഇന്ന് കാലത്ത് 9 മണിക്ക് വരക്കൽ മഖാം സിയാത്തിന് ശേഷം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ യാത്രക്ക് തുടക്കം കുറിച്ചു. എം.ടി. അബ്ദുള്ള മുസ്‌ലിയാർ (ചെയർമാൻ, സ്വാഗത സംഘം) അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സയ്യിദ്…

Read More
Click Here to Follow Us