ഭക്ഷണ വിതരണം നടത്തി

ബെംഗളൂരു: മണ്ഡ്യ രൂപത അധ്യക്ഷനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് തുടക്കമിട്ട ഇയർ ഓഫ് ഹങ്കറിന്റെ ഭാഗമായി സെന്റ് വിൻസെന്റ് ഡിപ്പാൾ ചർച്ച് കെങ്കേരിയിൽ പതിവായി നടത്തുന്ന ഭക്ഷണ വിതരണം ഇന്നലെ കുമ്പൽഗോഡുള്ള സ്നേഹ ജ്യോതി ഭവനിലെ അനാഥരായ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഫാ. ഫ്രാങ്കോ നേതൃത്വം നൽകി. ഇടവക അംഗങ്ങളായ പ്രദീപ്, ഫ്രാൻസിസ്, സന്തോഷ്, സുമേഷ്, ഷൈബി, ഷാജി, അജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

ശൈത്യകാലത്ത് കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള സൂപ്പർഫുഡ് ഇനങ്ങൾ

ബെംഗളൂരു: എല്ലാവരും ശൈത്യകാലം ആസ്വദിക്കുമ്പോൾ, ശൈത്യകാലം എന്നത് കുട്ടികളിൽ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കാലഘട്ടമാണ്. നിലവിലിപ്പോൾ ശീതകാലം ആയതിനാൽ, ഈ വർഷം സീസണിൽ കുട്ടികളിൽ അണുബാധകളിൽ ഗണ്യമായ വർദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് ഇൻഫ്ലുവൻസ അല്ലെങ്കിൽ മറ്റ് സീസണൽ വൈറസുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, അവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം നൽകുന്നത് നല്ലതാണ്. മികച്ച പോഷകമൂല്യമുള്ളതിനാൽ നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സൂപ്പർഫുഡുകൾ കുട്ടികൾക്ക് വളരെ അത്യാവിഷമാണ്.   മധുരക്കിഴങ്ങ് വിറ്റാമിനുകൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയുടെ ശക്തമായ ദാതാവാണ് മധുരക്കിഴങ്ങ്. അതിശയകരമായ രുചിക്ക്…

Read More

കേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 20 ന്

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 20 ന് ഇന്ദിരാനഗര്‍ 5 മത് മെയിന്‍ 9 മത് ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍…

Read More

കേരള സമാജം കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു 

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ 5 മത് മെയിന്‍ , 9 മത് ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി . വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ‌ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ട്രഷറര്‍ പി വി…

Read More

കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ  നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്‌റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.

Read More

കൈരളി നിലയം വിദ്യാലയങ്ങൾ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ നിലയം വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കനകദാസ ജയന്തി , കന്നഡ രാജ്യോത്സവം എന്നിവ സ്കൂൾ വിദ്യാർഥികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളി, സെക്രട്ടറി ശ്രീ പി കെ സുധീഷ്, പ്രൈമറി സ്കൂൾ പ്രധാന അദ്ധ്യാപിക ശീമതി സൗഭാഗ്യ എന്നിവർ യഥാക്രമം ശിശുദിനം, കനകദാസജയന്തി, കന്നഡ രാജ്യോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ചടങ്ങിൽ സംസാരിച്ചു. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി, എ ബിന്ദു, സെൻട്രൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സുമംഗല, രാധാകൃഷ്ണൻ നായർ,…

Read More

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം 

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന എട്ടാമത് യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ് ഉത്ഘാടനം ചെയ്തു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാജഗോപാല്‍, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി…

Read More

തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ് 

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് ഏഴാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തിയാണ് പുതപ്പുകൾ കൈമാറിയത്. കർണാടക പോലീസ്, സ്റ്റേറ്റ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ ശിവാനന്ദ് ബി ജി എന്നിവരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, രഞ്ജിക, ടിസി മുനീർ, പ്രേംകുമാർ,ഗിരീഷ്, ശ്യാം,അർച്ചന…

Read More

തെരുവുകളിൽ ഉറങ്ങുന്നവർക് കാരുണ്യത്തിൻ്റെ പുതപ്പുമായി ആർ.ഐ ബി.കെ ബെംഗളൂരു

ബെംഗളൂരു: തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് 2017 മുതൽ പ്രവർത്തിക്കുന്ന ആർ.ഐ.ബി.കെ ബെംഗളൂരു ഇത് നാലാം വർഷമാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത് ആർ.ഐ.ബി.കെ ബെംഗളൂരു അംഗങ്ങൾ സിറ്റി മാർക്കറ്റ്, കലാശിപാളയം, മെജസ്റ്റിക്,യെശ്വന്തപുരം ഭാഗങ്ങളിലായി കടതിണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി. നിങ്ങൾക്കും ഇത് പോലെ നന്മ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ വിളിക്കുക 9986938884,8073666421

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ ചന്തപുര ഭാഗന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹോങ്കസാന്ദ്ര വിദ്യാ ജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ചു. പരിപാടി ശ്രീ സതീഷ് റെഡ്ഡി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചന്ദപുര ഭാഗ് സെക്രട്ടറി ശ്രീ തുളസിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കോർപൊറേറ്റർ സ്കൂൾ മാനേജർ എന്നിവർ ചടങ്ങിന് മേൽനോട്ടം വഹിച്ചു. ആയിരത്തോളം പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ , ഡെന്റൽ , ഇഎൻടി, ഫിസിയോതെറാപ്പി , ഐ , തുടങ്ങി എല്ലാ ചെക്കപ്പുകളും മരുന്നുകളും സൗജന്യമായി നൽകി.

Read More
Click Here to Follow Us