പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി.

പുട്ടപർത്തി: പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി. കേരള തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ഭജനയും നടത്തി. ടി.എസ്.രാധാകൃഷ്ണനും സംഘവും സംഗീത പരിപാടി നടത്തി. സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം രത്‌നാകർ, വൈസ് പ്രസിഡന്റ് എൻ.രമണി, സത്യസായി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

Read More

ഇഎംഎസ് പഠനവേദി സെമിനാർ 22നു

ബെംഗളൂരു : ഇഎംഎസ് പഠനവേദിയുടെ നേതൃത്വത്തിൽ മാതൃഭാഷാ ബോധനവും നവമലയാളിയും എന്ന വിഷയത്തിൽ ചർച്ച 22നു വൈകിട്ടു 3.30നു തിപ്പസന്ദ്ര ഹോളിക്രോസ് സ്കൂളിൽ നടക്കും. ഐബിൻ കട്ടപ്പന മുഖ്യപ്രഭാഷണം നടത്തുമെന്നു കൺവീനർ സുദേവൻ പുത്തൻചിറ അറിയിച്ചു. ഫോൺ: 9448574062.

Read More

കർണാടക പ്രവാസി കോൺഗ്രസിന്റെ ട്രഷററായി സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു.

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി ബെംഗളൂരു മലയാളിയായ ശ്രീ സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു. നിലവിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ കണവീനറാണ്. എജ്യുകേഷൻ കൺസൽറ്റെൻറുകളുടെ സംഘടനയായ ചെക്ക്‌ (Consortium Of Higher Education of Consultant of Kerala) ന്റെ പ്രസിഡന്റ് ആണ് ശ്രീ സുമോജ്.  

Read More

കൊന്നപ്പൂ വിതരണം ചെയ്യുന്നു

 മൈസൂരു : മലയാളികൾക്കു വിഷുക്കണി ഒരുക്കാൻ‌ മൈസൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്നു കൊന്നപ്പൂ വിതരണം ചെയ്യും. വിജയനഗർ സെക്കൻഡ് സ്റ്റേജിലെ സമാജം കമ്യൂണിറ്റി സെന്ററിൽ വൈകിട്ടു നാലിനു വിതരണം തുടങ്ങുമെന്നു ജനറൽ സെക്രട്ടറി എ.കെ. മാത്യുക്കുട്ടി അറിയിച്ചു. ഫോൺ: 9481932293.

Read More

ഐപിസി വാർഷിക കൺവൻഷൻ നടത്തി

ബെംഗളൂരു : ദൈവിക കൽപനയനുസരിച്ച് ആത്മീയ ജീവിതം നയിക്കുന്നവർക്കു ദൈവരാജ്യം ലഭിക്കുമെന്ന് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക പ്രസിഡന്റ് പാസ്റ്റർ ടി.ഡി. തോമസ്. ഐപിസി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ വി.ടി. ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനപ്രഘോഷണം നടത്തി. പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിച്ചു. മഡിവാള മാരുതി നഗർ ഹോളിക്രോസ് ഹാളിൽ നടക്കുന്ന കൺവൻഷൻ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പിവൈപിഎ വാർഷിക സമ്മേളനം, 5.45 മുതൽ…

Read More

വിഷു പൂജകളും ആഘോഷങ്ങളും..

ബെംഗളൂരു ∙ പാലക്കാടൻ കൂട്ടായ്മയുടെ വിഷു ആഘോഷം 15നു രാവിലെ ഒൻപതിനു രാമമൂർത്തിനഗറിലെ ഓഫിസിൽ നടക്കും. വിഷുക്കണി, കൈനീട്ടം, വിഷുക്കഞ്ഞി, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി രവീന്ദ്രൻ കല്ലേകുളങ്ങര അറിയിച്ചു. ബെംഗളൂരു ∙ ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിൽ വിഷുദിന പൂജകൾ 15നു രാവിലെ 5.30ന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, പറയെടുപ്പ്, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ബെംഗളൂരു ∙ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിഷു വിശേഷാൽ പൂജകൾ 15നു രാവിലെ ആറിന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9972195778.

Read More

സഹജീവികളുടെ ദാഹമകറ്റാൻ വ്യത്യസ്തമായ സെൽഫി മൽസരം സംഘടിപ്പിച്ച് ബി.എം.എഫ് കൂട്ടായ്മ.

ബെംഗളൂരു : എന്നും ബെംഗളൂരുവിലെ  സാമൂഹിക മണ്ഡലങ്ങളിൽ ഒരു തണലായി നിൽക്കുന്ന ഫേസ്ബുക്ക്  കൂട്ടായ്മയാണ്  ബെംഗളൂരു മലയാളി ഫ്രൻസ് ,ചുരുക്കത്തിൽ ബി.എം.എഫ്. തണുപ്പുകാലത്ത് ബിഎംഎഫിന്റെ പുതിപ്പിനടിയിൽ  ചൂടു തേടാത്ത അശരണർ നഗരത്തിൽ ചുരുക്കമാണ്. ഭക്ഷണപ്പൊതി വിതരണവും സാനിറ്ററി നാപ്കിൻ വിതരണവുമായി നഗരത്തിലെ സാമൂഹിക സഹായ മേഖലയിൽ ബി എം എഫ് നിറയാറുണ്ട് എന്നത് ചരിത്രം. ഇപ്പോൾ പുതിയ ഒരു പദ്ധതിയുമാണ് ബിഎം എഫ് നമ്മുടെ മുന്നിലേക്ക് വരുന്നത്, കടുത്ത വേനലിൽ പറവകൾക്ക് ഒരിറ്റു ദാഹജലമെത്തിക്കുക എന്ന ജോലി ഒരു മൽസരമായി അവതരിപ്പിക്കുമ്പോൾ പദ്ധതിക്ക് കൂടുതൽ…

Read More

എൻഎസ്എസ് അൾസൂർ കുടുംബയോഗം നടത്തി.

ബെംഗളൂരു : നായർ സേവാ സംഘ് കർണാടകയുടെ അൾസൂർ കരയോഗം കുടുംബസംഗമം ചെയർമാൻ ആർ.വിജയൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം.മോഹൻ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, അനിൽകുമാർ, ജയദേവ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.

Read More

ബാംഗ്ലൂര്‍ മലയാളീസ് സോണിന്റെ വാര്‍ഷികാഘോഷവും ഈസ്റ്റെര്‍-വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറില്‍.

ബെംഗളൂരു:ബാംഗ്ലൂര്‍ മലയാളിസ്  സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ഈസ്റ്റെര്‍ -വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡിൽ ന്യു ഹൊറിസൺ സ്കൂളിന് സമീപമുള്ള ഇ സി എ ക്ലബ് നമ്പർ 8 ൽ നടക്കും. വിവിധ കലാപരിപാടികൾ കോർത്തിണക്കി നടത്തുന്ന ആഘോഷം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം നാലു മണിക്ക് അവസാനിക്കും.

Read More

കേരള സമാജം “മധുരമെന്‍ മലയാളം” സംഘടിപ്പിച്ചു

ബെംഗളൂരു:കേരള സമാജം കണ്ടോന്‍മെന്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി “മധുരമെന്‍ മലയാളം” എന്ന പരിപാടി സംഘടിപ്പിച്ചു . പരിപാടിയുടെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു . കേരള സമാജം കണ്ടോന്‍മെന്റ്റ് സോണ്‍ ചെയര്‍പെര്‍സന്‍ രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെ പ്രാധാന്യത്തെയും കേരള ത്തിന്‍റെ സാംസ്കാരിക പൈതൃക യും അപഗ്രഥിച്ചു നടത്തിയ സൌഹൃദ സംവാദം കേള്ര സമാജം ജനറല്‍ സെക്രട്ടറി ഉത്ഘാടനം ചെയ്തു . വായന പ്രോത്സാഹിപ്പിക്കേണ്ട തിന്റെ ആവശ്യകത മാധ്യമം പ്രതിനിധി ലത്തീഫ് വിശദീകരിച്ചു .…

Read More
Click Here to Follow Us