വിവാഹിതരായി..

ഗായകനും ബെംഗളൂരുവിലെ  കലാ സാംസ്‌കാരിക സന്ധ്യകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യവുമായ ശ്രീ വേലു ഹരിദാസ്‌ വിവാഹിതനായി.വയത്തൂര്‍ പരിയാരത്ത് ഹൌസ് സോമദാസിന്റെ മകള്‍ ശ്രുതി ആണ് വധു,ഇന്നലെ ഉച്ചക്ക് വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം. കൈരളി ചാനല്‍ നടത്തിയ മാമ്പഴം എന്ന റിയാലിറ്റി ഷോയിലൂടെയാണ് വേലു ഹരിദാസ് സംഗീത  ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്,നഗരത്തില്‍ നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീത ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന വേലു ഹരിദാസ്‌ നഗരത്തില്‍  ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചൂളിയാട്,കളത്തില്‍ വീട്ടില്‍ ഹരിദാസന്റെയും വല്‍സലയുടെയും മകനാണ്. വേലു ഹരിദാസിനും…

Read More

ഫാദർ ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള “സ്നേഹസ്പർശം ആകാശയാത്ര”യുമായി കൈകോർത്ത് സുവർണ കർണാടക കേരള സമാജം.

ബെംഗളൂരു : നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സുവർണ കർണാടക കേരള സമാജത്തിന്റെ പ്രവർത്തനങ്ങളുടെ മറ്റൊരു നാഴികക്കല്ലായി മാറിയ ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. കേരള കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ഫാദർ ചിറമ്മേലിന്റെ “സ്നേഹസ്പർശം ആകാശ യാത്രാ” സംഘത്തിന് സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും രണ്ട് ദിവസം നഗരത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ചക്രകസേരകളിൽ ജീവിതം തള്ളിനീക്കുന്നു 14 പേരുമായാണ് ചിറമ്മേലച്ചൻ നഗരത്തിലെത്തിയത്, അവരുടെ ആഗ്രഹമായ വിമാനയാത്രക്കുള്ള അവസരം നൽകുകയായിരുന്നു. ഒരു…

Read More

ആർ ഐ ബി കെ യുടെ വിഷു-ഈസ്റ്റർ ആഘോഷവും സൗഹൃദക്കൂട്ടായ്മയും ജൂൺ 10ന്.

ബെംഗളൂരു: കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനയാണ് Red Is Blood Kerala (R I B K).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങൾ RIBK നടത്തിവരുന്നു . ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവിശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട് . കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധതൊടുകൂടി നടത്താൻ എന്നും RIBK മുമ്പതിയിൽ എന്നും ഉണ്ട്….. ജീവകാരുണ്യ രക്തദാന രംഗത്ത് പുത്തൻ…

Read More

ജൂബിലീ സ്കൂൾ എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ബെംഗളൂരു : കേരള സമാജം ദൂരമാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലീ സ്കൂൾ  എസ് എസ് എല്‍ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നിലനിർത്തി .ദൂരവാണിനഗറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ  ജൂബിലീ സ്കൂൾ ഈ വർഷം 99.1% വിജയമാണ് കരസ്ഥമാക്കിയത് ,പരീക്ഷ എഴുതിയ 115 വിദ്യാർത്ഥികളിൽ 114 പേരും വിജയിച്ചു . ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ ,ഭരത് എസ്സ്. (616) ,അനൂഷാ അശോക് പാട്ടീൽ (607) റാണാ പ്രതാപ് (605) ,ഹർഷിത (603) .കൂടാതെ 17 വിദ്യാർത്ഥികൾ A+ നേടി വിജയത്തിന് തിളക്കം കൂട്ടി .

Read More

എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയത്തിന്റെ തിളക്കവുമായി കൈരളി വിദ്യാനികേതൻ..

ബെംഗളൂരു:ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ കൈരളീ നികേതന്‍ വിദ്യാലയങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം . ഇന്ദിരാനഗര്‍ ഹൈസ്കൂളില്‍ 94% പേര്‍ വിജയിച്ചു . പരീക്ഷ എഴുതിയ 176 പേരില്‍ 11 പേര്‍ക്ക് ഡിസ്ടിങ്ങഷനും 165 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു . ഓം പ്രകാശ്‌ ഭരദ്വാജ് (583) , സുഹാന (571), ശാമിലി (555) , നിഖിത (551) എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി . അള്‍സൂര്‍ കൈരളീ നികേതന്‍ ഇംഗ്ലീഷ് സ്കൂളില്‍ പരീക്ഷ എഴുതിയ 30 ല്‍ 27 പേരും വിജയിച്ചു…

Read More

ബിജെപി മലയാളി സെൽ മഹാസംഗമം നടത്തി.

ബെംഗളുരു: ബിജെപി മലയാളി സെല്ലിന്റെ നേതൃത്ത്വത്തില്‍ ബാംഗ്ലൂരിലെ അരമന മൈതാനിയിൽ നടന്ന മഹാസംഗമം 2018 സംഘാടക മികവിലൂടെയും കേരളത്തിലെ നേതാക്കൻമാരുടെ സാനിദ്ധ്യത്തിലുടെയും ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ ഭാരതിയ ജനതാ പാർട്ടിയുടെ നേത്രുത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ്ന്റ് വികസന പ്രവർത്തനങ്ങളുടെ നേർ കാഴ്ച്ച സമ്മാനിക്കുകയുണ്ടായി. ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി കർണാടകയിലെ ബഹു ഭൂരിപക്ഷം മലയാളികളെയും ഒത്തൊരുമിച്ചു ഒരു കുട കിഴിൽ അണി നിർത്താൻ മലയാളി സെല്ലിന്റ് പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു എന്ന് സംസ്ഥാന കൺവീനർ ഗോപിനാഥ് വന്നേരി അഭിപ്രായപ്പെട്ടു. മലയാളികൾക് സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ വ്യക്തമായ…

Read More

ബി.ജെ.പി മലയാളി സെല്ലിന്റെ മഹാസംഗമം ഇന്ന് പാലസ് ഗ്രൗണ്ടില്‍.

ബെംഗളൂരു: ബി.ജെ.പി മലയാളി സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസമ്മേളനം ഇന്ന് പാലസ് ഗ്രൗണ്ടില്‍ ഉള്ള ത്രിപുര വാസിനിയില്‍ വച്ച് നടക്കും. പൊതു സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരായ ശ്രീ  എച് എന്‍ അനന്ത് കുമാര്‍, ശ്രീ ഡി വി സദാനന്ദ ഗൌഡ,ശ്രീ  അല്‍ഫോന്‍സ്‌ കണ്ണന്താനം,എം പി മാരായ ശ്രീമതി ശോഭ കാരന്ത്ലജെ,ശ്രീ സുരേഷ് ഗോപി  ശ്രീ രാജീവ്‌ ചന്ദ്രശേഖര്‍,ശ്രീ വി മുരളീധരന്‍, ശ്രീ പി സി മോഹനന്‍ തുടങ്ങിയവരും ബി ജെ പി സംസ്ഥാന നേതാവ് ആയ ശ്രീമതി ശോഭ സുരേന്ദ്രനും പൊതു സമ്മേളനത്തെ അഭി സംബോധന ചെയ്യും.…

Read More

പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ ആദരിക്കുന്നു.

ബെംഗളൂരു : ഇന്റർനാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ ആദരിക്കും. ഇന്ന് വൈകിട്ട് ഏഴിനു ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സൃഷ്ടി ലൈഫ് ടൈം അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കും. തുടർന്ന് രുക്മാങ്കത ചരിതം കഥകളിയിൽ രുക്‌മാംഗതനായി കലാമണ്ഡലം ഗോപിയും മോഹിനിയായി മധു വാരാണസിയും അരങ്ങിലെത്തുമെന്ന് ഐസിപിഎ ഡയറക്ടർ രശ്മി നായർ ഘോഷ് അറിയിച്ചു.

Read More

കർണാടക പ്രവാസി കോൺഗ്രസ് രാജരാജേശ്വരി നഗർ

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് രാജരാജേശ്വരി നഗർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം കെപിസിസി ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനു തോമസ്, എൻ.വൽസൻ, എ.ആർ.രാജേന്ദ്രൻ, ജയ്സൻ, അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രിൻസ് (പ്രസി), ജിജോ (വൈസ് പ്രസി), അനീഷ് നാരായണൻ (സെക്ര), അലി (ട്രഷ).

Read More

എസ്‌വൈഎസ് ഭക്ഷണ വിതരണം നടത്തി.

ബെംഗളൂരു : എസ്‌വൈഎസ് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിദ്വായ് കാൻസർ ആശുപത്രിയിലെ രോഗികൾക്കു ഭക്ഷണം വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇസ്‌മായിൽ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹാജി, ശുക്കൂർഹാജി, ശാഫി സഅദി, ബഷീർ സഅദി, മുജീബ് മഡിവാള എന്നിവർ നേതൃത്വം നൽകി.

Read More
Click Here to Follow Us