ബിജെപി മലയാളി സെൽ മഹാസംഗമം നടത്തി.

ബെംഗളുരു: ബിജെപി മലയാളി സെല്ലിന്റെ നേതൃത്ത്വത്തില്‍ ബാംഗ്ലൂരിലെ അരമന മൈതാനിയിൽ നടന്ന മഹാസംഗമം 2018 സംഘാടക മികവിലൂടെയും കേരളത്തിലെ നേതാക്കൻമാരുടെ സാനിദ്ധ്യത്തിലുടെയും ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ ഭാരതിയ ജനതാ പാർട്ടിയുടെ നേത്രുത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ്ന്റ് വികസന പ്രവർത്തനങ്ങളുടെ നേർ കാഴ്ച്ച സമ്മാനിക്കുകയുണ്ടായി.

ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി കർണാടകയിലെ ബഹു ഭൂരിപക്ഷം മലയാളികളെയും ഒത്തൊരുമിച്ചു ഒരു കുട കിഴിൽ അണി നിർത്താൻ മലയാളി സെല്ലിന്റ് പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു എന്ന് സംസ്ഥാന കൺവീനർ ഗോപിനാഥ് വന്നേരി അഭിപ്രായപ്പെട്ടു. മലയാളികൾക് സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം വാങ്ങി കൊടുത്തു ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓരോ മലയാളി പ്രവർത്തകരും ബാധ്യസ്ഥരാണ് എന്ന് നഗര ജില്ലാ കൺവീനർ ഹരി നായർ അഭിപ്രായപ്പെട്ടു.

തുടർന്ന് സംസാരിച്ച കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും   വൈദ്യുതി എത്തിക്കാൻ ബിജെപി സർക്കാരിന് സാധിച്ചു, ഇതെപോലെയുള്ള വികസനങ്ങൾ കർണാടകയിലും നടപ്പാക്കുവാൻ ഇവിടെയും ബിജെപി സർക്കാർ വരേണ്ട ആവശ്യകത മുഴുവൻ മലയാളികളും മനസ്സിലാക്കണമെന്നും അഭിപ്രായപ്പെട്ടു.

ഒരുകാലത്തു പൂന്തോട്ട നഗരം ആയിരുന്ന ബാംഗ്ലൂറിന്റ ഇപ്പോളത്തെ അവസ്ഥ ഒരുപാടു പരിതാപകരം ആണ് എന്ന് മലയാളത്തിന്റെ പ്രിയ താരവും എം.പി യുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. തകരാറിലായ റോഡുകൾ, കുടിവെള്ള പ്രശ്നം ഇതിനെല്ലാം ഒരു പരിഹാരം കാണേണ്ടതാണ്, കർണാടകത്തിൽ ബിജെപി സർക്കാർ വരേണ്ടത് ഇവിടത്തെ ജനങ്ങളുടെ ആവശ്യം ആണ് എന്നും സുരേഷ് ഗോപി എം പി പറഞ്ഞു.

മലയാളി സെൽ സംസ്ഥാന കൺവീനർ ഗോപിനാഥ് വന്നേരി അധ്യക്ഷനായ ചടങ്ങ്

ഹരി നായർ – ബെംഗളൂരു നഗര ജില്ലാ കൺവീനർ.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉൽഘടനം ചെയ്തു, രാജ്യസഭാ എംപി സുരേഷ് ഗോപി, ബിജെപി കേന്ദ്ര ജനറൽ സെക്രട്ടറി മുരളീധർ റാവു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ഡോക്ടർ ചന്ദ്രശേഖർ, കേരളത്തിൽ നിന്നുള്ള ബിജെപി കോർഡിനേറ്റർ അഡ്വക്കേറ്റ് സി ദിനേശ്, കിസാൻ മോർച്ച സെക്രട്ടറി സി കെ ബാലകൃഷ്ണൻ, മുരളി നായർ, മലയാളി സെൽ കോ കൺവീനർ മധു കലമാനൂർ, സന്തോഷ് കുമാർ ബി, ആദിത്യ ഉദയ്, സതീഷ് ഡി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് പിണറായി, ജില്ലാ കൺവീനർ ഹരി നായർ, രവി ചന്ദ്രൻ, മലയാളി സെൽ മഹിളാ വിഭാഗം സംസ്ഥാന കോർഡിനേറ്റർ ബീന സുരേഷ്, ജില്ലാ കോർഡിനേറ്റർ സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us