യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് : ചില വസ്തുതകള്‍.

യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ബാനസവാടിയിലേക്ക് മാറ്റിയതും അവിടെനിന്നും സമയനിഷ്ടയില്ലാതെ നാലും അഞ്ചും മണിക്കൂര്‍ വൈകി പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മലയാളികളുടെ കേന്ദ്രമായ യശ്വന്തപുരത്തുനിന്നും സേലം വഴി വടക്കേ മലബാറിലേക്ക് പോകുന്ന ഒരേയൊരു ട്രെയിനായ കണ്ണൂര്‍ എക്‌സ്പ്രസ് വൃദ്ധരും കുട്ടികളും അടങ്ങുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്നു. യാത്രക്കാരെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടി ക്രൂരവും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്. യാത്രക്കാരുടെ പരിദേവനങ്ങള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. കെകെടിഎഫ്, കേരളസമാജം, ദീപ്തി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അധികൃതരെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധം…

Read More

സത്രീ ശാക്തീകരണത്തിന്റെ വിസിലടി.

പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ്‌ ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് . തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും…

Read More

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശീല വീഴും;മേള അനുഭവങ്ങളിലൂടെ ശ്രീ വിഷ്ണുമംഗലം കുമാര്‍.

‘ലോകം ബെംഗളൂരുവിൽ’ എന്നാണ് ബെംഗളൂരു ഇന്റർനാഷനൽ ചലച്ചിത്ര മേളയുടെ പരസ്യവാചകം .അക്ഷരാർത്ഥത്തിൽ അത്‌ ശരിയാണ്‌ .ഒരാഴ്ചക്കാലം ലോകം ബെംഗളൂരുവിലാണ് .കണ്ടമ്പററി വേൾഡ് സിനിമാവിഭാഗത്തിൽ മാത്രം നൂറുചിത്രങ്ങൾ .ഇതരവിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ വേറെയും .ഓറിയോൺ മാളിന്റെ മൂന്നാം നിലയിലുള്ള കൂറ്റൻ മൾട്ടിപ്ളെക്സിലെ പതിനൊന്നു സ്‌ക്രീനുകളിലായി ദിവസേന നാല്പതിലേറെ സിനിമകളുടെ പ്രദർശനം .ഓരോ സ്ക്രീനിലും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുമണിവരെ ആറു ഷോകൾ .സിനിമാവിദ്യാർത്ഥികൾ ഉൾപ്പെടെ ആറായിരത്തിൽപരം ഡെലിഗേറ്റുകൾ .കൂടാതെ മാധ്യമക്കാർ ,വിദേശികളും സ്വദേശികളുമായ അതിഥികൾ ,ഡെയ്‌ലി പാസ്സുകാർ വേറെയും .സംഘാടകസമിതി അംഗങ്ങളും വളണ്ടീയർമാരും മുന്നൂറോളം വരും…

Read More

ജോലി സമ്മര്‍ദ്ദവും ശമ്പളസഞ്ചിയുടെ കനവും ഐടി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനം

ബെംഗളുരു പോലുള്ള വന്‍നഗരങ്ങളിലെ സാമൂഹികഘടനയും ജീവിതക്രമവും മാറ്റിമറിച്ചതില്‍ ഐടിയ്ക്കും ഐടി അനുബന്ധസേവനങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. അതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തൊഴില്‍സംസ്‌കാരമാണ് ഐടിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്. കടുത്ത മാനസികസമ്മര്‍ദ്ദം, നിരന്തരം കംപ്യൂട്ടറുകളിലൂടെ പ്രോജക്ട് ആശയങ്ങളുമായി മല്ലിടുന്ന ഐടിജോലിയുടെ കൂടെപ്പിറപ്പാണ്. ഐടി സേവനങ്ങളേറെയും വികസിത വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയാകയാല്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് ഇന്ത്യയിലെ ഐടിക്കാര്‍ പണിയെടുക്കേണ്ടിവരുന്നു. അസമയത്ത് ആരംഭിച്ച് അസമയത്ത് അവസാനിക്കുന്ന തൊഴില്‍സമ്പ്രദായമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഐടി സ്ഥാപനങ്ങളിലുമുള്ളത്. രാത്രിജോലി ഐടി സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താളക്രമമനുസരിച്ച്…

Read More

കണ്ണുര്‍ എക്‌സ്പ്രസ് ചിക്കബാനവാര സ്‌റ്റേഷനില്‍ നിന്നാരംഭിക്കാം.

സമഗ്രവികസനത്തിന്റെ രാജവീഥിയിലൂടെ പ്രയാണം തുടരുന്ന ബാംഗ്ലൂരിലെ മറ്റൊരു റെയില്‍വേ സ്‌റ്റേഷന്‍ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. വടക്കന്‍ ബാംഗ്ലൂരിലെ ഹെസര്‍ഗട്ട റോഡിലുള്ള ചിക്കബാനവാര സ്‌റ്റേഷനാണത്. സിറ്റി സ്‌റ്റേഷനും, പ്രധാനമായും പട്ടാളക്കാരുടെ ആവശ്യത്തിനായുള്ള കണ്‍ടോണ്‍മെന്റ് സ്‌റ്റേഷനും മാത്രമേ വലിയ സ്‌റ്റേഷനുകള്‍ എന്നു പറയാന്‍ നഗരത്തിലുണ്ടായിരുന്നുള്ളൂ. മല്ലേശ്വരം, ഹെബ്ബാള്‍, ബാംഗ്ലൂര്‍ ഈസ്റ്റ്, വൈറ്റ് ഫീല്‍ഡ്, കെങ്കേരി, ബിഡദി തുടങ്ങി കുറേയേറെ റെയില്‍വേ സ്‌റ്റേഷനുകള്‍ നഗരത്തിലുണ്ടെങ്കിലും അവയൊന്നും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിച്ചിട്ടില്ല. പ്രദേശത്തിന്റെ പ്രത്യേകതകളും കടന്നുപോകുന്ന തീവണ്ടികളുടെ തരവും തന്നെ കാരണം. പാസഞ്ചര്‍ വണ്ടികള്‍ കടന്നുപോകുന്ന സിംഗിള്‍ ലൈന്‍ (മീറ്റര്‍ ഗേജായാലും…

Read More
Click Here to Follow Us