വർധിക്കുന്ന കോവിഡ് കേസുകൾ; നാട്ടിലേക്ക് കൂട്ട പലായനത്തിനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ

ബെം​ഗളുരു; നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ രം​ഗത്ത്, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്കു വീണ്ടും മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് അതിഥിതൊഴിലാളികൾ. ശ്രമിക് തീവണ്ടികളിൽ മടങ്ങുന്നതിനായി രജിസ്‌ട്രേഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു തൊഴിലാളികളാണ് പാലസ് ഗ്രൗണ്ടിലെത്തിയത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ബെം​ഗളുരുവിൽ കൂടുതലും. എന്നാൽ, അതേസമയം, പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീവണ്ടി ഷെഡ്യൂൾ അനൗൺസ് ചെയ്യുന്നതെന്നും ഇത് താമസസ്ഥലം വിട്ടുവരുന്ന തൊഴിലാളികളെ പെരുവഴിയിലാക്കുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ചൊവ്വാഴ്ച ശ്രമിക് തീവണ്ടിയിൽ നാട്ടിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിരുന്ന പലർക്കും തീവണ്ടിയിൽ കയറിപ്പറ്റാൻ സാധിച്ചില്ല എന്ന…

Read More

വാടകക്കാരനായ യുവാവുമായി അവിഹിതമെന്ന് സംശയം; 75 കാരൻ 68 കാരിയുടെ കൈ അടിച്ചൊടിച്ചു

ബെം​ഗളുരു; ഭാര്യയെ അകാരണമായി മർദ്ദിച്ച വയോധികനെതിരെ കേസ്, വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68-കാരിയായ ഭാര്യയുടെ കൈ അടിച്ചൊടിച്ച 75-കാരനായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബെംഗളൂരു സ്വദേശിക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇതോടെ ഇവർ പോലീസിന്റെ പരിഹാർ വനിതാ ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. ലോക് ഡൗണിൽ ഒറ്റക്കായിപ്പോയ വാടകക്കാരനായ യുവാവിനെ പാചകം ചെയ്യാൻ സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തന്റെ മകനെപ്പോലെ…

Read More

സുരക്ഷാ ഉപകരണങ്ങളും മതിയായ വേതനവുമില്ല; ജോലിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ആശാവർക്കർമാർ

ബെം​ഗളുരു; വേതനവർധനവില്ലാതെ ജോലി ചെയ്യില്ലെന്ന് ആശാ വർക്കർമാർ, ശമ്പളം വർധിപ്പിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ 42,000-ത്തോളം ആശാ വർക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ, ബോധവത്കരണ പ്രവർത്തനങ്ങളിൽനിന്ന് വെള്ളിയാഴ്ചമുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്ന് കർണാടക രാജ്യസംയുക്ത ആശ കാര്യകർത്യാര സംഘ അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണതേടി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെയും സംഘടന സമീപിച്ചിട്ടുണ്ട്.. ഇന്ന് ലോകം നേരിടുന്ന കോവിഡ് സാഹചര്യത്തിൽ സുത്യർഹമായ സേവനം നടത്തിയിട്ടും അർഹമായ വേതനമോ ആരോഗ്യസുരക്ഷാ ഉപകരണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടന ആരോപിച്ചു. ചുരുങ്ങിയ വേതനം 12,000 രൂപയാക്കണമെന്ന് കാലങ്ങളായി…

Read More

കോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ നൽകി സ്റ്റാർട്ടപ്പ് കമ്പനികൾ

ബെം​ഗളുരു; കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ തയ്യാറാക്കി സ്റ്റാർട്ടപ്പുകൾ, കോവിഡ് പ്രതിരോധത്തിന് അത്യാധുനിക ഉപകരണങ്ങൾ നിർമിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ. അത്യാധുനികമായ ഉപകരണങ്ങളും വൈറസ് പ്രതിരോധത്തിനുള്ള ഫേസ് വാഷും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ആറോളം ഉപകരണങ്ങളാണ് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പുറത്തിറക്കിയത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ. കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ കഴിയുന്ന യു.വി. റോസ് ബോക്സ്, നിർമിത ബുദ്ധി അധിഷ്ഠതമായ ടെസ്റ്റിങ് സംവിധാനം, ആർ. ടി.പി.സി.ആർ. ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സ്റ്റാർട്ടപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐ.സി.എം.ആറിന്റെ അംഗീകാരവും ഈ ഉപകരണങ്ങൾക്കുണ്ട്. ഇതിൽ ചിലത്…

Read More

ഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേട്; ആത്മഹത്യ ചെയ്ത വാസുദേവ മയ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

ബെം​ഗളുരു; മയ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, സാഹചര്യങ്ങളുടെ സമ്മർദത്തിലാണ് ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കേണ്ടിവന്നതെന്ന് ബെംഗളൂരു രാഘവേന്ദ്ര സഹകരണ ബാങ്ക് മുൻ സി.ഇ.ഒ. വാസുദേവ മയ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കൂടാതെ ചില ഇടപാടുകളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. മയ്യയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ കാറിൽനിന്നുതന്നെയാണ് ആറുപേജുള്ള ആത്മഹത്യക്കുറിപ്പും ലഭിച്ചത്. കൈയക്ഷരം മയ്യയുടേതുതന്നെയാണെന്ന് ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. കുറിപ്പ് വിദഗ്ധപരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു , ഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുൻ സി.ഇ.ഒ. വാസുദേവ മയ്യ(71)യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 1400…

Read More

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; മുൻനിര കമ്പനികളുടെ വ്യാജ ടി.വി.കൾ വിൽപ്പന നടത്തിയയാൾ പോലീസ് പിടിയിൽ

ബെം​ഗളുരു; വ്യാജ ടിവി നൽകി കബളിപ്പിച്ചിരുന്നയാൾ പോലീസ് പിടിയിൽ, മുൻനിര കമ്പനികളുടെ സ്റ്റിക്കർപതിച്ച് ഗുണമേന്മയില്ലാത്ത ടി.വി. കൾ വിൽപ്പനനടത്തി വന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും ചാമരാജ്പേട്ടിലെ താമസക്കാരനുമായ സുരേഷ് (45) ആണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.. ഇത്തരത്തിൽ 15 വ്യാജ ടി.വി.കളും 75,000 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചാമരാജ്പേട്ടിൽ വീട്ടുപകരണങ്ങളുടെ കട നടത്തിവരികയാണ് ഇയാൾ. തമിഴ്നാട്ടിൽ നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ തദ്ദേശീയമായി നിർമിച്ച ടി.വി. വാങ്ങി ബെംഗളൂരുവിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ടി.വി. . ക്കുമുകളിലുള്ള സ്റ്റിക്കറുകളും വ്യാജമായി ഘടിപ്പിക്കും.. ഏകദേശം 70,000 രൂപയോളം…

Read More

കോവിഡ് നിരക്ക് മുന്നോട്ട് തന്നെ; രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ നിയോ​ഗിച്ചു

ബെം​ഗളുരു; കുറയാതെ കോവിഡ് നിരക്കുകൾ, കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ സർക്കാർ നിയോഗിച്ചു. ദ്രുത​ഗതിയിലുള്ള കോവിഡ് വ്യാപനം തടയുന്നതിന് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കും. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ കാൽ ലക്ഷത്തിലധികമായ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന 1246 ജീവനക്കാരെയും ഗ്രൂപ്പ് എ.,ബി.,സി. ഉദ്യോഗസ്ഥരെയുമാണ്…

Read More

ന​ഗരത്തിൽ 17 പോലീസുകാർ കൂടി കോവിഡ് പിടിയിൽ

ബെം​ഗളുരു; കുറയാതെ കോവിഡ്, നഗരത്തിൽ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെ 17 പോലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഫീൽഡ് ഡിവിഷനിൽ രോഗം സ്ഥിരീകരിച്ച പോലീസുകാർ 27 ആയി. ഇതിൽ അഞ്ച് പേർ രോഗമുക്തി നേടി. അറസ്റ്റ് ചെയ്ത പ്രതിയിൽനിന്നാണ് പോലീസുകാർക്ക് കോവിഡ് ബാധിച്ചത്. ഇതേ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കേ, കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read More

കോവിഡ് വ്യാപനം;50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കും

ബെം​ഗളുരു; ഓഗസ്റ്റ് മാസത്തോടെ പി.എം. കെയേഴ്സ് ഫണ്ടുപയോഗിച്ച് 50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. ബി വ്യക്തമാക്കി. വെർച്വൽ റാലി ജൻ സംവാദ് അഭിയാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ഏകദേശം 30,000 വെൻിലേറ്ററുകൾക്ക് ഇതിനോടകം ഓർഡർ നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പി.പി.ഇ. കിറ്റുകൾക്ക് ക്ഷാമംനേരിട്ടുവെങ്കിലും ഇന്ന് 50 ലക്ഷം പി.പി.ഇ. കിറ്റുകളാണ് വിദേശത്ത് കയറ്റിയയക്കുന്നത്. മുഖാവരണങ്ങളുടെ നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‌ മാസ്ക് നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ…

Read More

കർശന ഉപാധികളോടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി നൽകി വിദഗ്ദ സമിതി.

ബെം​ഗളുരു; ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി, ബന്ധനകളോടെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ സാങ്കേതിക വിദ്യയില്ലെന്ന കാരണത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. കർശനമായും രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസെന്നും വിദഗ്ധസമിതി നിർദേശിച്ചു. ഓൺലൈൻ ക്ലാസോ റെക്കോഡ് ചെയ്ത ക്ലാസുകളോ വിദ്യാർഥികൾക്ക് ലഭ്യമാക്കാം. ഓൺലൈൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിന്റെ സാധ്യതകൾ വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമാണ് ആരോഗ്യവിദഗ്ധരെയും…

Read More
Click Here to Follow Us