സംവിധായകനാവാൻ ഒരുങ്ങി ആര്യൻ ഖാൻ

ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുക. നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെയാണ് മകൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോ​ഗികപ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.  

Read More

ഉപതിരഞ്ഞെടുപ്പ്; ചന്നപട്ടണയിൽ ആരു ജയിക്കുമെന്നതിനെപ്പറ്റി ലക്ഷങ്ങൾ മുടക്കിയുള്ള വാതുവെപ്പ് തകൃതി

ബെംഗളൂരു : ഉപതിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചന്നപട്ടണയിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആരു ജയിക്കുമെന്നതിനെപ്പറ്റി വാതുവെപ്പ് തകൃതി. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ ആകാംക്ഷയോടെയാണ് കർണാടകം കാത്തിരിക്കുന്നത്. ലോക്‌സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ച മണ്ഡലത്തിൽ മകൻ നിഖിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ ശക്തനായ മുൻ മന്ത്രി സി.പി.യോഗേശ്വറിനെയാണിറക്കിയത്. അഞ്ച് തവണ ചന്നപട്ടണയിൽ എം.എൽ.എ.യായായ നേതാവാണ്. യോഗേശ്വറിനൊപ്പംനിന്ന് പ്രചാരണം നയിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിഖിലിന്റെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമിയും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്…

Read More

ഡിസംബർ ഒൻപതു മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും

vidhana sudha

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ ഒൻപതിന് തുടങ്ങും. ബെലഗാവിയിലെ സുവർണ വിധാൻസൗധയിലാണ് സമ്മേളനം. ഇതുസംബന്ധിച്ച് ഗവർണർ താവർചന്ദ് ഗഹ്‌ലോത് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്മേളനം ഡിസംബർ 20 വരെ നീളും. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പ്രധാനപ്പെട്ട ഏതാനും ബില്ലുകൾ…

Read More

മലേഷ്യയിൽ നിന്ന് 40 ജീവികളെ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : മലേഷ്യയിലെ ക്വലാലംപൂരിൽനിന്ന് 40 ജീവികളെ വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ആമകൾ, പല്ലികൾ, അരണകൾ, ഉടുമ്പുകൾ, വവ്വാൽ തുടങ്ങിയവയെയാണ് കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിന് കൈമാറി. പിടിച്ചെടുത്ത ജീവികളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായി ക്വലാലംപൂരിലേക്ക് തിരികെയയച്ചതായി പോലീസ് അറിയിച്ചു. അവിടത്തെ വനംവകുപ്പിനാണ് എത്തിച്ചുകൊടുത്തത്. ബെംഗളൂരു സ്വദേശികളാണ് ഇവയെ കടത്തിക്കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Read More

ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

ബെംഗളൂരു: എൻജിൻ തകരാറിലായതിനെ തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച കൊച്ചിയിലിറക്കിയത്. വിമാനം അടിയന്തരമായി ഇറക്കാൻ അനുമതി തേടിക്കൊണ്ടുള്ള പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടൻ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി. ഉച്ചയ്ക്കുശേഷം 2.05-ന് വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2.20-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു

Read More

ബി.ബി.എ. മൂന്നാംവർഷ മലയാളി വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

death

ബെംഗളൂരു : മലയാളി വിദ്യാർഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാമയ്യ കോളേജിലെ ബി.ബി.എ. മൂന്നാംവർഷ വിദ്യാർഥിയാണ്. ബെംഗളൂരു രാജനകുണ്ടയിലെ ഫ്ളാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കൾ നാട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച രാവിലെ ഇവർ തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. മുറി തുറക്കാത്തതിനെത്തുടർന്ന് സംശയിച്ച സുഹൃത്തുക്കൾ ഉടനെ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന്…

Read More

രേണുകാസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി ഉടൻ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടൻ ദർശന് കർണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയിൽ ഹർജിനൽകുന്നതിനുള്ള നടപടികൾ തുടങ്ങി. അപ്പീൽ ഹർജി ഉടൻ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. ഒക്ടോബർ 30-നാണ് ദർശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാൻ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനൽകിയത്. ജാമ്യംലഭിച്ച് മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല. ഇടക്കാലജാമ്യം ചോദ്യംചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു. 131 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ദർശൻ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും…

Read More

​ഇന്ന് മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറി

ബെംഗളൂരു : എക്സൈസ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ഉടമകൾ പിൻമാറി. മദ്യഷാപ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വൈൻ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതാക്കളുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മദ്യഷാപ്പ് ലൈസൻസ് നിയമത്തെ മറികടന്ന് എക്സൈസ് വകുപ്പ് നൽകുകയാണെന്നും ഇതുമൂലം നിലവിലുള്ള ഷാപ്പുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നുമാണ് ഉടമകൾ ആരോപിച്ചത്. ലൈസൻസ് നൽകാൻ വലിയ തുക ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നും പറഞ്ഞിരുന്നു.

Read More

പത്ത് ദിവസത്തേക്ക് ചർച്ച്‌ സ്ട്രീറ്റിൽ വാഹനം ഗതാഗതം നിയന്ത്രിക്കും;

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒ അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ, ബിബിഎംപിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വാഹന ഗതാഗതം അടച്ചതിനുശേഷം, ബ്രിഗേഡ് റോഡിലും സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ് തുടങ്ങിയ അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചർച്ച്‌ സ്ട്രീറ്റിലെ മിക്ക വ്യാപാരികളും കട അടച്ചിട്ടിട്ടുമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ശേഷം വീണ്ടും കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.…

Read More

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിനടുത്ത് നെലമംഗലയിൽ പുല്ലരിയാൻ പോയ സ്ത്രീ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെലമംഗല ഗൊല്ലാരഹട്ടി കമ്പാലു സ്വദേശി കരിയമ്മ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കരിയമ്മ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ പാതി ശരീരം പുലി തിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാനുള്ള കൂടുകളും സ്ഥാപിച്ചു.

Read More
Click Here to Follow Us