മോസ്കൊ:റഷ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ ഭൂരിപക്ഷം.450 സീറ്റുകൾ ഉള്ള പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യൂണൈറ്റഡ് റഷ്യ പാർട്ടി 54 .2 ശതമാനം വോട്ടുകളും 343 സീറ്റുകളും ഉറപ്പിച്ചു.ഈ വിജയത്തോടെ 2018 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയ സാധ്യത പുടിൻ നിലനിർത്തി.ഇതോടെ തുടർച്ചയായി നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് പുട്ടിന്റെ കുതിപ്പ് ഉറപ്പായി.റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും 13 ശതമാനം വോട്ടുകളെ നേടാനായുള്ളു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായതിനാൽ ഏറെ പ്രാധാന്യമേറിയതാണ്…
Read MoreAuthor: ജാന്വി
വീണ്ടും റെയിൽ ഗതാഗത സ്തംഭനം;കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;10 പാസഞ്ചറുകൾ റദ്ദാക്കി; എല്ലാ വണ്ടികളും വൈകും.
കൊല്ലം:കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കൊല്ലം മാരാരിത്തോട്ടത് വച്ച് പാളം തെറ്റി.ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.തീവണ്ടിയുടെ വീലുകളും നാലു ബോഗികളും തെറിച്ചു പോയതായാണ് റിപ്പോർട്ടുകൾ.ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ട്രാക്ക് പൂർണമായും ഗതാഗത വിനിയോഗ്യമല്ല.രണ്ടാമത്തെ ട്രാക്കിലൂടെ തീവണ്ടികൾ കടത്തി വിട്ട് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.കറുകുറ്റിയിലെ അപകടത്തിന് ശേഷം തുടർച്ചയായ അറ്റകുറ്റപണികൾ നടന്നു വരവെയാണ് വീണ്ടുമൊരു തീവണ്ടി അപകടം .റെയിൽവേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം -എറണാകുളം റൂട്ടിൽ ഓടുന്ന 10 പാസഞ്ചർ ട്രൈയിനുകൾ റദ്ദാക്കി. മറ്റെല്ലാ തീവണ്ടികളും വൈകിയോടുന്നു.
Read Moreഡെങ്കിപ്പനി ഭീതിയിൽ കർണാടകവും;കൂടുതൽ ബെംഗളൂരുവിൽ
ബെംഗളൂരു:ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തു വലിയ തോതിൽ വർധനവ്.സംസ്ഥാനത്ത ഈ വര്ഷം സെപ്തംബർ പകുതി വരെ മാത്രം 4,065 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കർണ്ണാടകത്തിൽ ഈ വർഷം ഇതുവരെ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. കർണാടകത്തിൽ ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് (544 പേർക്ക് ).ഉഡുപ്പിയാണ് രണ്ടാം സ്ഥാനത്ത്.ബംഗളുരുവിൽ മാലിന്യം കൂടുന്നതും,മോശം വെള്ളത്തിന്റെ ഉപയോഗം ,വെള്ളം കെട്ടിനിൽക്കുന്നതും ആണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം.ഉഡുപ്പിയിലും മറ്റും റബ്ബർ തോട്ടങ്ങൾ കൂടുതൽ ഉള്ളതും ഡെങ്കിപ്പനി കൂടാൻ കാരണമാവുന്നു.മൺസൂണിനു മുൻപും ശേഷവും എല്ലാം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണ്. ഇപ്പോൾ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പരിശോധിക്കാൻ…
Read Moreകാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്
ചെന്നൈ:ഇന്ത്യൻ വ്യോമസേന വിമാനം എ.എൻ-32 യിൽ യാത്ര ചെയ്ത എല്ലാവരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്നും പോർട്ട് ബ്‌ളെയറിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു വിമാനം അപ്രത്യക്ഷമായത്.വിമാന യാത്രക്കാരുടെ കുടുംബങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് വ്യോമസേന ഇക്കാര്യം വ്യക്തമാക്കിയത്.നഷ്ടപരിഹാര നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ടുനൽകാനും വ്യോമസേന അഭ്യര്ത്ഥിച്ചു. കഴിഞ്ഞ ജൂലൈ 22 നു ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നിന്ന് പുറപ്പെട്ട എ .എൻ 32 വിമാനത്തിൽ 29 യാത്രക്കാരാണുണ്ടായത്.കോഴിക്കോട് സ്വദേശികളായ വിമൽ, സജീവ് കുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.ഇതുവരെ നടത്തിയ അന്വേഷണത്തിൽ വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അപകടത്തെ ആരും തന്നെ അതിജീവിച്ചതായി…
Read Moreട്രെയിനുകൾ കൂട്ടിയിടിച്ച് പാകിസ്ഥാനിൽ ആറ് മരണം.
ഇസ്ലാമാബാദ് :പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് മരണം.150 ഓളം പേർക്ക് പരിക്കേറ്റു.ബുച്ച് റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്.പെഷാവാർ-കറാച്ചി അവാമി എക്സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ മറിഞ്ഞു.പെരുന്നാൽ അവധി മൂലം രക്ഷാ പ്രവർത്തനം വൈകി.പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.
Read Moreറിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും കൈകോർക്കുന്നു
ന്യൂഡൽഹി : ടെലികോം രംഗത്തെ പ്രമുഖരായ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷനും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിൽ ഉള്ള എയർസെല്ലും ലയിക്കുന്നു.രണ്ടു കമ്പനികളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്.ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി. 65,000 കോടി രൂപയാണ് ആസ്തി കണക്കാക്കപ്പെടുന്നത്.രണ്ടു കമ്പനികൾക്കും 50 ശതമാനം വീതം പ്രാധാന്യമുണ്ടായിരിക്കും.അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ടെലികോം മേഖലയിൽ ചലനം സൃഷ്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.എയർസെൽ അഞ്ചാം സ്ഥാനത്തുമാണ്.ഇവർ കൈകോർക്കുന്നതിൽ…
Read Moreമകന്റെ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച് ജയറാമും സ്വിച്ച് ഓൺ കർമം നിർവഹിച്ച് പാർവതിയും
എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ജയറാമിന്റെ മകൻ കാളിദാസൻ പ്രധാനവേഷത്തിൽ എത്തുന്നു.”പൂമരം” എന്ന ചിത്രത്തിലൂടെയാണ് നായകനായി കാളിദാസൻ അരങ്ങേറുന്നത്.ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു.ജയറാം ചിത്രത്തിന്റെ ആദ്യ ക്ലാപ് അടിച്ചു,പാർവതി സ്വിച്ച് ഓൺ കർമവും നടത്തി.കാളിദാസന്റെ സഹോദരി മാളവികയും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിൽ നല്ല ഒരു വേഷത്തിനുള്ള കാത്തിരിപ്പാണ് സഫലമാവുന്നതെന്നു കാളിദാസൻ പറഞ്ഞു.അങ്ങനെ ബാലനടനിൽ നിന്നും പ്രധാന നായകനിലേക്ക് കാളിദാസൻ ഒരു പടികൂടി വെക്കുകയാണ് മലയാളത്തിൽ.കമൽ,സിബി മലയിൽ,ജോഷി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ അനുഗ്രഹവുമായെത്തി.ക്യാമ്പസ്സിനെ പശ്ചാത്തലമാക്കിയുള്ള സിനിമയായിരിക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.
Read Moreകാവേരി പ്രശ്‍നം:രണ്ടു സ്പെഷലുകൾ ആദ്യത്തെ ട്രെയിൻ 11:15 ന് തിരുവനന്തപുരത്തേക്ക് ,അടുത്തത് വൈകുന്നേരം 06:30 ന് കണ്ണൂരിലേക്ക്, എല്ലാം റിസർവേഷൻ ആവശ്യമില്ലാത്തവ.
ബെംഗളൂരു: കാവേരി പ്രശ്നത്തെ തുടർന്ന് കേരളത്തിന്റെയും കർണാടകത്തിന്റെയും അഭ്യർത്ഥനമാനിച്ചു ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.ഇതോടെ മലയാളികൾക്ക് നാട്ടിലെത്താൻ വഴി തെളിഞ്ഞിരിക്കയാണ്.ചൊവ്വാഴ്ച രാവിലെ 11 .15ന് ബാംഗ്ലൂർ സിറ്റി സ്റ്റേഷനിൽ നിന്നാണ് ആദ്യ ട്രെയിൻ പുറപ്പെടുന്നത്.കന്റോൺമെന്റ് ,കെ.ആർ.പുരം കർമലാറം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും.എല്ലാ കോച്ച്കളും ജനറൽ ആയിരിക്കുമെന്നു റെയിൽവേ അറിയിച്ചു. 6 :30 ന് വൈകുന്നേരം കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതായിരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവേ മിനിസ്റ്റർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ട്രൈയിൻ അനുവദിച്ചത്.
Read Moreമാണ്ഡിയ കെ.ആർ.എസ് ഡാമിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു
ബെംഗളൂരു :കർഷക സമരത്തെ തുടർന്നു മാണ്ഡിയ കെ.ആർ.എസ് അണക്കെട്ടിന് ചുറ്റും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തംബര് 19 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കന്നഡ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സങ്കർഷം ഉണ്ടായതിനെ തുടന്നാണ് ഈ തീരുമാനം.ബന്ദ് ദിനത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു പ്രവർത്തകരെ ഒഴിപ്പിക്കാൻ.അണക്കെട്ടിൽ ചാടി ആത്മഹത്യക്കും കർഷകർ ശ്രമിച്ചിരുന്നു.കെ.ആർ.എസ് ,കബനി അണക്കെട്ടിൽ നിന്നാണ് തമിഴ്നാടിനു വെള്ളം വിട്ട് നൽകുന്നത്.
Read Moreകരോലിന പ്ലെസ്‌കോവയെ തോൽപ്പിച്ച് ആഞ്ജലിക് കെർബറിന് യു.എസ് ഓപ്പൺ കീരീടം
ന്യൂയോർക്ക് :യു.എസ് ഓപ്പൺ വനിതാ സിംഗിസിൽ ലോക ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബറിന് കിരീടം.ചെക്ക് താരം കരോലിന പ്ലെസ്‌കോവയെ 6 -3,4 -6,6 -4 എന്ന സ്കോറിന് തോൽപിച്ചാണ് കെർബെർ കിരീടത്തിലേക്ക് മുന്നേറിയത്.ജർമൻകാരിയായ കെർബെറിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കീരീടമാണിത്.ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണും കെർബെർ കരസ്ഥമാക്കിയിരുന്നു. ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്യംസിനെ തോൽപിച്ചാണ് പ്ലെസ്‌കോവ ഫൈനലിൽ എത്തിയത്.എട്ടു തവണ യു.എസ് ഓപ്പണിൽ കളിച്ചിരുന്നെങ്കിലും 2011 ൽ സെമി ഫൈനലിൽ എത്തിയതാണ് കെർബെറിന്റെ മുൻപത്തെ മികച്ച പ്രകടനം.
Read More