എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ജയറാമിന്റെ മകൻ കാളിദാസൻ പ്രധാനവേഷത്തിൽ എത്തുന്നു.”പൂമരം” എന്ന ചിത്രത്തിലൂടെയാണ് നായകനായി കാളിദാസൻ അരങ്ങേറുന്നത്.ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു.ജയറാം ചിത്രത്തിന്റെ ആദ്യ ക്ലാപ് അടിച്ചു,പാർവതി സ്വിച്ച് ഓൺ കർമവും നടത്തി.കാളിദാസന്റെ സഹോദരി മാളവികയും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിൽ നല്ല ഒരു വേഷത്തിനുള്ള കാത്തിരിപ്പാണ് സഫലമാവുന്നതെന്നു കാളിദാസൻ പറഞ്ഞു.അങ്ങനെ ബാലനടനിൽ നിന്നും പ്രധാന നായകനിലേക്ക് കാളിദാസൻ ഒരു പടികൂടി വെക്കുകയാണ് മലയാളത്തിൽ.കമൽ,സിബി മലയിൽ,ജോഷി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ അനുഗ്രഹവുമായെത്തി.ക്യാമ്പസ്സിനെ പശ്ചാത്തലമാക്കിയുള്ള സിനിമയായിരിക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ
സിനിമയില് സൂപ്പര്താരമായി നിറഞ്ഞു നില്ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില് സജീവമാവുകയാണ്. ഇനി... -
അല്ലു അർജുന് അപകടത്തിൽ ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭർത്താവ്
ഹൈദരാബാദ്: : ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട്... -
അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി...