റിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും കൈകോർക്കുന്നു

ന്യൂഡൽഹി : ടെലികോം രംഗത്തെ പ്രമുഖരായ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷനും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിൽ ഉള്ള എയർസെല്ലും ലയിക്കുന്നു.രണ്ടു കമ്പനികളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്.ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി.

65,000 കോടി രൂപയാണ് ആസ്തി കണക്കാക്കപ്പെടുന്നത്.രണ്ടു കമ്പനികൾക്കും 50 ശതമാനം വീതം പ്രാധാന്യമുണ്ടായിരിക്കും.അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ടെലികോം മേഖലയിൽ ചലനം സൃഷ്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.എയർസെൽ അഞ്ചാം സ്ഥാനത്തുമാണ്.ഇവർ കൈകോർക്കുന്നതിൽ കൂടി ഏറ്റവും വലിയ മൂന്ന് കമ്പനികളിൽ ഒന്നായി പുതിയ കമ്പനി മാറും.ഇതുവഴി രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ മൊബൈൽ ഫോൺ ഓപ്പറേറ്ററായി പുതിയ കമ്പനി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts