കാവേരി വിഷയo: തമിഴ്നാട്ടില്‍ നാളെ ബന്ദ്.

കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്.  രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഡ‍ിഎംകെ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.

Read More

കൂടുതല്‍ ഹാട്രിക് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം. ക്യാമ്ബ് നൗവില്‍ നടന്ന സെല്‍റ്റിക്കിനെതിരായ മത്സരത്തില്‍  ചാമ്പ്യൻസ് ലീഗിലെ ആറാം ഹാട്രിക് നേടിയ മെസ്സി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ മറികടന്നാണ് ഒന്നാമതെത്തിയത്.

Read More

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി വിധി

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി, മാനഭംഗത്തിന് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവ് നിലനിര്‍ത്തി. ട്രെയിനില്‍നിന്നു സൗമ്യയെ തള്ളിയിട്ടെന്നതിനു സാക്ഷിമൊഴിയില്ലെന്നു കണ്ടെത്തിയാണ് വധശിക്ഷ റദ്ദാക്കിയത്. സൗമ്യവധക്കേസില്‍ തൃശൂര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.

Read More

ട്രെയിനുകൾ കൂട്ടിയിടിച്ച് പാകിസ്ഥാനിൽ ആറ് മരണം.

ഇസ്ലാമാബാദ് :പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് മരണം.150 ഓളം പേർക്ക് പരിക്കേറ്റു.ബുച്ച്‌ റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്.പെഷാവാർ-കറാച്ചി അവാമി എക്സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ മറിഞ്ഞു.പെരുന്നാൽ അവധി മൂലം രക്ഷാ പ്രവർത്തനം വൈകി.പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

Read More

സൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

സൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂ‍ര്‍ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദ‍ച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ ഹ‍ര്‍ജിയിലാണ് സുപ്രീകോടതിയുടെ മൂന്നംഗബെഞ്ച് ഇന്ന് വിധിപറയുന്നത്.സൗമ്യയുടേത് അപകട മരണമാണെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം.  

Read More

കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്

കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്.  ട്രെയിനുകള്‍ വൈകിയോടാനാണു സാധ്യത. കാവേരി സംയുക്ത സമരസമിതിയാണു റെയില്‍ ബന്ദിനു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയുംറെയില്‍വെ സ്റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. കെഎസ്‌ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ലസുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണു കെഎസ്‌ആര്‍ടിസിയുടെ നിലപാട്. ഓണാവധിക്കു നാട്ടില്‍പ്പോയ  മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.

Read More

റിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും കൈകോർക്കുന്നു

ന്യൂഡൽഹി : ടെലികോം രംഗത്തെ പ്രമുഖരായ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷനും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിൽ ഉള്ള എയർസെല്ലും ലയിക്കുന്നു.രണ്ടു കമ്പനികളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്.ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി. 65,000 കോടി രൂപയാണ് ആസ്തി കണക്കാക്കപ്പെടുന്നത്.രണ്ടു കമ്പനികൾക്കും 50 ശതമാനം വീതം പ്രാധാന്യമുണ്ടായിരിക്കും.അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ടെലികോം മേഖലയിൽ ചലനം സൃഷ്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.എയർസെൽ അഞ്ചാം സ്ഥാനത്തുമാണ്.ഇവർ കൈകോർക്കുന്നതിൽ…

Read More
Click Here to Follow Us