കൊച്ചി. കേരളത്തിൽ നിന്നും വരുന്ന യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ കെ.എം അഷ്‌റഫ് നൽകിയ ഹർജി കേരള ഹൈകോടതി ഇന്ന് പരിഗണിക്കും. കേരത്തിൽ നിന്ന് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന യാത്രക്കാർ വൻതോതിൽ ആണ്. എന്നാൽ ഈ യാത്രക്കാർ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് സമർപ്പിക്കണം. ഇത് സാധാരണക്കാരായ രാത്രക്കാരെ വൻതോതിൽ ബാധിക്കുമെന്നും അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹം…
Read MoreAuthor: WEB DESK
കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വയനാട് വഴി തിരിച്ചു വിടും
ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ രാത്രികാല കർഫ്യു ശക്തമാക്കിയതിനെ ത്തുടർന്ന് സർവീസ് നിർത്തി വെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി കാല ബസുകൾ ഓണം പ്രമാണിച്ച് ഗുണ്ടൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി നാളെ മുതൽ സർവീസ് നടത്തും. ഈ മാസം 18, 19, 20 തീയതികളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് നാല് ബസുകൾ സർവീസ് നടത്തുമെന്നാണ് കേരള ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനം എന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നോക്കി മാത്രമേ മറ്റു…
Read Moreസ്കൂളുകൾ തുറക്കുന്ന നടപടിയിൽ നിന്ന് പിൻമാറാതെ സർക്കാർ.
ബെംഗളൂരു:കോവിഡ് നിരക്ക് രണ്ടു ശതമാനത്തിൽ കൂടിയ ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസൻ, മൈസൂരു, ചിക്കമഗളൂരു, കുടക്, ശിവമോഗ, ചാമരാജ് നഗർ എന്നീ ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ ഈ മാസം 23ന് ക്ലാസുകൾ തുടങ്ങുകയാണ്. ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ക്ലാസുകളിലെത്തുന്ന വിദ്യാർഥികളുടെ കൈവശം അതാത് രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരിക്കണം. ഒരോ ക്ലാസിലും സാമൂഹിക അകലം പാലിച്ചാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്. ഓരോ ക്ലാസിലുമുള്ള മൊത്തം അംഗസംഖ്യയുടെ…
Read Moreനഗരത്തിൽ വൈദ്യുതി മുടങ്ങും..
ബെംഗളൂരു: അറ്റകുറ്റപ്പണികളും മറ്റ് അടിയന്തിര ജോലികളും നടക്കുന്നതിനാൽ 220/66/11-kV യരണ്ടഹള്ളി സബ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കച്ചനായകനഹള്ളി, ജിഗനി ലിങ്ക് റോഡ്, ബൊമ്മസന്ദ്ര, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയുടെ ഇരുവശവും, ഫേസ് 1, 2, ഡി-മാർട്ടിന് പിറകുവശം, എ.സി.സി റോഡ്, സുപ്രജിത്ത് റോഡ്, എസ്.എൽ.എൻ നഗർ, ഇൻഫോസിസ് കോളനി, യരണ്ടഹള്ളി, ആർ.കെ. ടൗൺഷിപ്പ്, ശ്രീരാമപുര ഗ്രാമം എന്നിവിടങ്ങളിലായിരിക്കും വൈദ്യതി മുടങ്ങുക.
Read Moreകർണാടകയിൽ ഇന്ന് 1065 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1065 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1486 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.93%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1486 ആകെ ഡിസ്ചാര്‍ജ് : 2871448 ഇന്നത്തെ കേസുകള്‍ : 1065 ആകെ ആക്റ്റീവ് കേസുകള്‍ : 22048 ഇന്ന് കോവിഡ് മരണം : 28 ആകെ കോവിഡ് മരണം : 37007 ആകെ പോസിറ്റീവ് കേസുകള്‍ : 2930529 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,542 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreക്ഷേത്രം അടഞ്ഞു കിടന്നതിനാൽ നടപ്പാതയിൽ പൂജയർപ്പിച്ച് വിശ്വാസികൾ
ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവനുസരിച്ച് അടച്ചിട്ട ക്ഷേത്രത്തിനു സമീപം റോഡരികിൽ വിശ്വാസികൾ പൂജ അർപ്പിച്ചു. തുമകൂരു ജില്ലയിലെ പവഗാഡ ടൗണിലെ ശനീശ്വര ക്ഷേത്രത്തിനു മുമ്പിലുള്ള റോഡരികിലാണ് വിശ്വാസികൾ പൂജ സമർപ്പിച്ചത്. ശ്രാവണമാസത്തിലെ അവസാന ശനിയാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയവരാണ് പൂജ ചെയ്തത്. കൂടുതൽ പേർ ദർശനത്തിനെത്താൻ സാധ്യത ഉള്ളതിനാൽ ശനിയാഴ്ച ക്ഷേത്രത്തിൽ ഭക്തരെത്തുന്നത് തടഞ്ഞിരുന്നു. എന്ന ക്ഷേത്രം അടഞ്ഞുകിടക്കുന്നത് കണ്ടതോടെ പൂജക്കായി വന്ന ഭക്തർ റോഡരികിൽ പൂജതുടങ്ങുകയും നടപ്പാതയിൽ തന്നെ പൂജയർപ്പിച്ചു മടങ്ങുകയും ചെയ്തു.
Read Moreകർണാടകയിൽ ഇന്ന് 1431പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1431 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1611 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.93%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1611 ആകെ ഡിസ്ചാര്‍ജ് : 2869962 ഇന്നത്തെ കേസുകള്‍ : 1431 ആകെ ആക്റ്റീവ് കേസുകള്‍ : 22497 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 36979 ആകെ പോസിറ്റീവ് കേസുകള്‍ : 2929464 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,089 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമൈസൂരു ദസറയിൽ പങ്കെടുക്കുന്ന ആനകൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
മൈസൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും മൈസൂരുവിലെ ദസറ ആഘോഷം വിപുലമായി കൊണ്ടാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആനകളെ ആഘോഷത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ആയിട്ടില്ല. അതേസമയം, ഇക്കുറിയും ആനകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ദസറയിൽ പങ്കെടുക്കുന്ന പാപ്പാൻമാർ, ദസറ സംഘാടക സമിതി അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും അതോടൊപ്പം ആനകൾക്കും സമാന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം ഗജപായനയ്ക്കുശേഷം ആനകളെ മൈസൂരുവിലെത്തിച്ചപ്പോൾ കോവിഡ്…
Read More