ബെംഗളൂരു: അഞ്ചു വർഷമായി നഗരത്തിൽ താമസക്കാരനായ അവിവാഹിതനും, ഇലക്ട്രോണിക്സ് ഷോറൂമിൽ ജീവനക്കാരനുമായ 34 കാരനാണ് പിടിയിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി രാവിലെ 10.30 ഓടെ കുളിക്കാൻ കയറിയത് ശ്രദ്ധയിൽ പെട്ട അയൽവാസിയായ യുവാവ് പിന്നാലെ എത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇക്കാര്യം യുവതി തിരിച്ചറിഞ്ഞെന്നു മനസിലായ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുളേയും കൂട്ടി യുവതി യുവാവിൻ്റെ വീട്ടിലെത്തി മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. യുവാവ് കാര്യം നിഷേധിച്ചതിനാൽ മൊബൈൽ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റി സൈക്കിൾ ബിന്നിൽ നിന്ന് വിഡിയോ കണ്ടെത്തിയതോടെ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു.
Read MoreAuthor: സരിൻ
ആളുമാറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതികളെ പൊക്കി പോലീസ്.
ബെംഗളൂരു: ആഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം. അനന്തപുരി സ്വദേശി സതീഷ് (27) വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘത്തിൻ്റെ വെട്ടും കുത്തുമേറ്റ് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ഗുണ്ടാസംഘം പിടിയിലായി. .ഗിരിപുര, ത്യാഗരാജ നഗർ സ്വദേശികളായ അനിൽകുമാർ (28), വിനയ് (24), അരവിന്ദ് (24) എന്നിവരാണ് ചാമരാജ് പോലീസിൻ്റെ പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചു പേരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പുറത്തു പോയിരുന്ന സതീഷിൻ്റെ മാതാവ് സ്ഥലത്തെത്തിയപ്പോൾ എട്ടംഗ സംഘം വീടിനു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുന്നതാണ് കണ്ടത്. പിന്നീട് വീട്ടിനുള്ളിൽ…
Read Moreസംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ, കേരളത്തിലേക്കുള്ള റോഡ് ഇടിഞ്ഞു; മരങ്ങൾ വീണും, വെള്ളം കയറിയും വ്യാപക നാശനഷ്ടം
ബെംഗളൂരു: ഉഡുപ്പി ,ദക്ഷിണ കന്നഡ ജില്ലകളിൽ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ വീണും, വെള്ളം കയറിയും വീടുകളും, വാഹനങ്ങളും ഉപയോഗയോഗ്യമല്ലാതായി. ഒറ്റപ്പെട്ടുപോയവരെ ദേശീയ ദുരന്തനിവാരണ സേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. അഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ ഉഡുപ്പി ജില്ലയിലേക്ക് 250 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. Karnataka: Portion of a road collapsed in Neermarga in Mangaluru today due…
Read Moreനിയമസഭാ സമ്മേളനം ഇന്നു മുതൽ;കോവിഡ് പ്രതിരോധവും,എം.എൽ.എ.ക്ക് എതിരെ നടന്ന അക്രമണവും, ലഹരിമരുന്ന് കടത്തും, മഴക്കെടുതികളും ചർച്ചയായേക്കും.
ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിന് 21 ന് തുടക്കമാകും. കോവിഡ് പരിശോധനക്കു ശേഷം ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് മാസ്ക്, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവ നൽകുന്നതായിരിക്കും. മാധ്യമ പ്രവർത്തകർക്കും കോവിഡ് സുരക്ഷാ നിയമങ്ങൾക്കനുസരിച്ചായിരിക്കും പ്രവേശനം. നിയമസഭാ സമ്മേളന വേദിയിലേക്ക് പൊതുജനങ്ങളെ അനുവദിക്കുന്നതല്ല. പത്തുദിവസത്തെ സമ്മേളനത്തിൽ ലഹരിമരുന്നുകേസ് പ്രധാന വിഷയമായിരിക്കും.രാഷ്ട്രീയ, സിനിമാ പ്രമുഖർക്കുമേൽ വന്നിട്ടുള്ള അരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകേണ്ടി വരും. നിയമനിർമ്മാണ കൗൺസിലിൽ 1254 ചോദ്യങ്ങളാണ് അംഗങ്ങൾ സമർപ്പിച്ചിട്ടുള്ളത്. ഒൻപത് ബില്ലുകൾ പാസാക്കേണ്ടതായിട്ടുണ്ട്. ആഗസ്റ്റ് 11ന് നടന്ന ബെംഗളൂരു അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ…
Read Moreകോവിഡ് വ്യാപനം;ശക്തമായി ഇടപെട്ട് ഹൈക്കോടതി.
ബെംഗളൂരു: നഗരത്തിലെ കോവിഡ് കേസുകൾ കണക്കിലെടുക്കുമ്പോൾ ഡൽഹിക്കു ശേഷം രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ കോ വിഡ് വ്യാപന പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ മാത്രം 19,500 കേസുകൾ മാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി നീരീക്ഷിച്ചു. കർണാടകത്തിൽ ദിവസേന 9000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. മാസ്ക് ധാരണത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും അശ്രദ്ധ കാണിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിഐപി മാർ…
Read Moreസർവ്വീസുകൾ വിപുലീകരിച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: കോവിഡാനന്തരം കുടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ നടത്താൻ കർണാടക ആർ.ടി.സി. ഗതാഗത വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ ടി സി നിർത്തിവച്ചിരുന്ന ബസ് സർവ്വീസുകൾ പുന:രാരംഭിക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രത്യേകം ഓണം സർവ്വീസുകൾ ഒരു മാസത്തേക്കു കൂടി തുടരാനാണ് തീരുമാനം.കേരളത്തിൻ്റെ അനുമതി കിട്ടുന്ന തോടെ സ്ഥിരം സർവ്വീസുകൾ പുന:സ്ഥാപിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചിട്ടുണ്ട്. അതിതീവ്ര കോവിഡ് ബാധിത മേഖല ആയതിനാൽ മഹാരാഷ്ട്രയിലേക്കുള്ള സർവ്വീസ് പുന:സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കർണാടക ആർ ടി…
Read Moreലഹരിമരുന്നു കേസ്: ഒരു കോൺഗ്രസ് നേതാവിനെയും രണ്ടു നടൻമാരേയും ചോദ്യം ചെയ്യുന്നു
ബെംഗളൂരു: മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള അന്വേഷണം സാൻഡൽവുഡിൽ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നടൻമാരായ അകുൽ ബാലാജി, സന്തോഷ്കുമാർ, മുൻ വാർഡ് മെംബർ ആർ വി യുവരാജ് എന്നിവർ സി സി ബി ക്കു മുൻപിൽ ഹാജരായി. Karnataka: Yuvraj, a Congress corporator and son of senior Congress leader RV Devaraj reaches Central Crime Branch (CCB) office in Bengaluru, in connection with a drug case. pic.twitter.com/N1P7zTZiRX — ANI…
Read Moreമോഷണമുതൽ തിരിച്ചേൽപ്പിച്ച് മാതൃകയായി മോഷ്ടാവ്!!
ബെംഗളൂരു: മോഷ്ടിച്ചെടുത്ത മാല ഉടമസ്ഥനെ തിരികെ ഏൽപ്പിക്കാൻ ടി.വി ചാനലിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മോഷ്ടാവ്. ബെംഗളൂരുവിലാണ് വ്യത്യസ്തമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുവർണ്ണ ന്യൂസ് അവതാരകനായ സുനിൽ ഷെട്ടിയുടെ വിലാസത്തിലേക്കാണ് തപാൽ വഴി മാല എത്തിയിരിക്കുന്നത്. “കൊറോണ കാരണം ഞാൻ ജോലിയില്ലാത്തവനും പണമില്ലാത്തവനും ആയി അതുകൊണ്ടാണ് മോഷ്ടിച്ചത്. പിന്നീട് എനിക്ക് മനസിലായി, ഞാനത് ചെയ്യാൻ പാടില്ലായിരുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം. ക്ഷമിക്കണം ബെംഗളൂരു പോലീസ്” ഇങ്ങനെ ഒരു കത്തും മാലയോടൊപ്പം വച്ചിരുന്നു. ഉടമസ്ഥൻ്റ മേൽവിലാസവും കൃത്യമായി കത്തിലുണ്ട്. മാല ഇന്നുതന്നെ ഉടമസ്ഥന് കൈമാറുമെന്ന്…
Read Moreമാനസിക സമ്മർദ്ദം: കോവിഡ് വിമുക്തർക്ക് ബി.ബി.എം.പി. ആരോഗ്യവിഭാഗത്തിന്റെ കൗൺസലിംഗ് പദ്ധതി
ബെംഗളൂരു: കോവിഡ് രോഗവിമുക്തിക്കു ശേഷം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താനിടയുള്ള ഒരുപാടു പേരുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകളെ മാനസിക സമ്മർദ്ദം കുറച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം കൗൺസലിംഗ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു. കോവിഡ് വിമുക്തിക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ പറ്റി ആരോഗ്യ വിഭാഗം കൗൺസിലർമാർ കോവിഡ് വിമുക്തർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും. കോവിഡ് ഭേദമായതിനു ശേഷവും ചില രോഗലക്ഷണങ്ങൾ നിലനില്ക്കാനിടയുള്ള സാഹചര്യത്തിൽ വലിയ സമ്മർദ്ദമാണ് കോവിഡ് വിമുക്തർ അഭിമുഖീകരിക്കുന്നത്. ഐ.സി.എം.ആർ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങളിൽ…
Read Moreകേരളത്തിൻ്റെ അനുകൂല മറുപടി കാത്ത് കർണാടക ആർ ടി സി
ബെംഗളുരു: മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിക്കാൻ കർണാടക സർക്കാർ തയാറാണെന്ന് മുൻപേ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലേക്കും സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിച്ചു. പക്ഷേ കേരളത്തിലേക്കുള്ള സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. Karnataka State Road Transport Corporation had stopped inter-state bus services due to #COVID & lockdown. As lockdown has been relaxed, KSRTC will restart operations to Maharashtra. Services to be operated from Bengaluru, Davangere, Mangaluru…
Read More