ലഹരിമരുന്നു കേസ്: ഒരു കോൺഗ്രസ് നേതാവിനെയും രണ്ടു നടൻമാരേയും ചോദ്യം ചെയ്യുന്നു

ബെംഗളൂരു: മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള അന്വേഷണം സാൻഡൽവുഡിൽ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

നടൻമാരായ അകുൽ ബാലാജി, സന്തോഷ്കുമാർ, മുൻ വാർഡ് മെംബർ ആർ വി യുവരാജ് എന്നിവർ സി സി ബി ക്കു മുൻപിൽ ഹാജരായി.

ഇതുവരെ അറസ്റ്റിലായ പ്രതികളുമായുള്ള ബന്ധം ഇവരെ സംശയത്തിൻ്റെ നിഴലിലാക്കിയിരിക്കുകയാണ്.
ആഗസ്റ്റ് 26ന് മലയാളികളായ അനൂപ് മുഹമ്മദും, റിജേഷ് രവീന്ദ്രനും, മുൻ സീരിയൽ താരം അനിഖയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായിരുന്നു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

വിലയേറിയ എക്സ്റ്റസി പില്ലുകളും, എൽ എസ് ഡി സ്ട്രിപ്പുകളും ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു.
ലഹരിമരുന്ന് സംഘത്തിന് പാർട്ടികൾ നടത്താനായി നഗരത്തിൽ ഫ്ലാറ്റുകൾ സ്വന്തമായുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നടിമാരുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ചിരുന്ന പാർട്ടികളിൽ സമൂഹത്തിലെ പല ഉന്നതരും പങ്കെടുത്തിട്ടുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അനൂപിനോടൊപ്പം എൻ സി ബി യുടെ പിടിയിലായ രണ്ടു പേർ സിനിമാ സംഗീത രംഗത്തെ പല പ്രമുഖരുമായും ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ബെംഗളൂരുവിലെ വീട്ടിൽ മയക്കുമരുന്നു പാർട്ടി നടത്തിയതിൻ്റെ പേരിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതിയാക്കി സെൻട്രൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ മലയാളിയായ നിയാസും അറസ്റ്റിലായിട്ടുണ്ട്.

ദക്ഷിണേന്ത്യൻ മുൻ നിര നടിയായ സഞ്ജന ഗൽറാണിയും കസ്റ്റഡിയിലാണ്. പാർട്ടികളിൽ ലഹരിമരുന്നു വിതരണം നടത്തിയ ആഫ്രിക്കൻ സ്വദേശി ബെനാൾഡ് ഉദ്ദെന്നയടക്കം 11 പേരാണ് സി സി ബി യുടെ പിടിയിലായിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts