ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അശ്വത് കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

നേരത്തെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഭക്ഷ്യ മന്ത്രി കെ ഗോപാലയ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപ മുഖ്യമന്ത്രിക്കും ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts