ബെംഗളൂരു: കോവിഡ് ചികിത്സ പ്രതിസന്ധികൾക്കിടയിൽ മാതൃകയാകുകയാണ് ബൊമ്മനഹള്ളി സോണിലെ അക്ഷയ് നഗറിലെ ഒരു അപാർട്മെന്റ് കോംപ്ലക്സ്. ചെറിയ രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികൾക്കും കോവിഡ് ടെസ്റ്റ് ഫലം കാത്തിരിക്കുന്ന അപാർട്മെന്റ് നിവാസികൾക്കുമായി അപാർട്മെന്റ് പരിസരത്ത് രണ്ട് കോവിഡ് കെയർ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിലും കോവിഡ് ബെഡുകളുടെ ലഭ്യതകുറവിൽ ആളുകൾ ഭയപെടുമ്പോഴും ഇത്തരം സൗകര്യങ്ങൾ വളരെ ഉപകാരപ്രദമാണ് എന്ന് ഒരു താമസക്കാരൻ പറഞ്ഞു. ഗവൺമെന്റ് പ്രോട്ടോകോൾ പ്രകാരവും ആർ ഡബ്ലിയു എ മാനദണ്ഡങ്ങൾ പ്രകാരവുമാണ് ഇവിട കോവിഡ് കെയർ സെന്ററുകൾ…
Read MoreAuthor: WEB TEAM
കർണാടക ബോർഡിന്റെ സ്കൂൾ സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കി.
ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് അധ്യയന വർഷത്തിലെ ദിവസങ്ങളിൽ കുറവ് വന്നതിനാൽ കർണാടക സ്റ്റേറ്റ് ബോർഡിൻറെ സ്കൂൾ സിലബസ് പുതുക്കി. സിലബസ് 30 ശതമാനത്തോളം വെട്ടി കുറച്ചിട്ടുണ്ട്. പുതുക്കിയ സിലബസ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ തിങ്കളാഴ്ചയോട് കൂടി അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. 1 മുതൽ 10 വരെ ഉള്ള ക്ലാസ്സുകളിൽ 120 മുതൽ 140 വരെ അധ്യയന ദിവസങ്ങളിലേക്ക് ഉള്ള അധ്യയന രീതിയിലാണ് ഇപ്പോൾ സിലബസ്സിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ സിലബസ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിലേക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിരുന്നു എന്നും പുതുക്കിയ…
Read Moreപീനിയ ബസവേശ്വര ബസ് ടെർമിനൽ ഇനി കോവിഡ് കെയർ സെന്റർ
ബെംഗളൂരു: 40 കോടി രൂപ ചിലവഴിച്ചു 2014 ൽ നിർമിച്ച പീനിയയിലെ ബസവേശ്വര കെ എസ് ആർ ടി സി ബസ് ടെർമിനൽ അടുത്ത് തന്നെ കോവിഡ് കെയർ യൂണിറ്റ് ആക്കി മാറ്റാൻ പദ്ധതി. http://h4k.d79.myftpupload.com/archives/35791 പ്രസ്തുത ബസ് ടെർമിനൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും യാത്രക്കാർ കൂടുതൽ ആശ്രയിക്കാതെ വന്നതോട് ആർ.ടി.സിക്ക് ഇതൊരു ബാധ്യതയായി മാറുകയായിരുന്നു. ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെ ആയിരിക്കും ഇവിടെ ചികിത്സിക്കുക. കെ എസ് ആർ ടി സി യോടൊപ്പം പ്രക്രിയ ആശുപത്രിയും, നയോനിക ഐ കെയർ ചാരിറ്റബിൾ…
Read Moreനഗരത്തിലെ 2500ൽ അധികം ഹെൽത്ത് കെയർ യൂണിറ്റുകൾക്ക് ലൈസൻസ് നഷ്ടമായി.
ബെംഗളൂരു: 1595 സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെയും 982 മെഡിക്കൽ ക്ലിനിക്കുകളുടെയും ലൈസൻസ് ബെംഗളൂരു നഗര ജില്ലാ അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സമൂഹത്തിന് വേണ്ട ആരോഗ്യ സേവനങ്ങൾ നൽകുന്നില്ല എന്നും കോവിഡ് രോഗ സംശയമുള്ള രോഗികളെ ചികിത്സിച്ചതിന്റെ വിവരങ്ങൾ ഔദ്യോഗിക പോർട്ടലിലൂടെ പങ്കു വെക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളും മെഡിക്കൽ ക്ലിനിക്കുകളും സർക്കാർ നിർദ്ദേശപ്രകാരം ഫീവർ ക്ലിനിക്കുകൾ ഒരുക്കുന്നതിലും ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ചു ചികിത്സിച്ചവരുടെ…
Read Moreകുട്ടികളുടെ പോൺ വീഡിയോകൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചു ; യുവാവ് അറസ്റ്റിൽ.
ബെംഗളൂരു: ചൈൽഡ് പോൺ വീഡിയോ ഫേസ്ബുക്കിലൂട പങ്കുവെച്ചതിന് 28 കാരനായ യുവാവിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഓഫ് പോലീസ് അറെസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു. കുട്ടികളുടെ ലൈംഗിക വീഡിയോ ഫേസ്ബുക് അക്കൗണ്ടിലൂടെ 2019 മാർച്ചിൽ പങ്കുവെച്ചതിനാണു മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതതെന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കുൽദീപ് ജെയിൻ അറിയിച്ചു. ഇൻഫൊർമേഷൻ ടെക്നോളോജി ആക്ട് 66 ഉം 67 ഉം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാമരാജ് പേട്ട് നിവാസിയാണ് അറസ്റ്റിലായ മഞ്ജുനാഥ് 3 കളവ് കേസുകൾ അടക്കം…
Read Moreഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ആശ വർക്കർ ഓട്ടോറിക്ഷ ഓടിച്ചത് 20 കിലോമീറ്റർ! അതും പുലർച്ചെ 3 മണിക്ക്.
ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് ആശ വർക്കർമാർ കാഴ്ചവെക്കുന്നത് സ്തുത്യർഹമായസേവനമാണ്. കോവിഡ് 19 മഹാമാരിക്കിടയിൽ കൂടിയ ജോലിത്തിരക്കുകൾക്കിടയിലും ഗർഭിണിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഒരു ആശ വർക്കർ പുലർച്ച 3.15 ന് 20 കിലോമീറ്ററാണ് ഓട്ടോറിക്ഷ ഓടിച്ചത്. 53 വയസുകാരിയായ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ രാജീവി നായക് എന്ന ആശ വർക്കർക്ക് വ്യാഴാഴ്ച പുലർച്ചയോടെ പ്രേമലത എന്ന ഗർഭിണിയുടെ ഫോൺ കാൾ വന്ന ഉടനെ തന്നെ ഇവർ ഓട്ടോ എടുത്ത് പോവുകയായിരുന്നു. ഒരു ആശ വർക്കർ എന്ന നിലയിൽ രാജീവിക് പ്രേമലതയെ മുൻപേ അറിയുന്നതാണെന്ന്…
Read Moreകർണാടക പൊതു പ്രവേശന പരീക്ഷ;പ്രതിഷേധവുമായി എൻ.എസ്.യു.ഐ.
ബെംഗളൂരു: ജൂലൈ 30 നും 31 നുമായി നടത്താൻ ഇരിക്കുന്ന കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കുവാൻ സംസ്ഥാന ഗവർണർ വാജുഭായ് വാല സംസ്ഥാന ഗവൺമെന്റിനെ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ അംഗങ്ങൾ രാജ് ഭവന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി. കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ജീവൻ പോലും അപകടത്തിലാകും എന്നറിഞ്ഞു കൊണ്ടും പൊതു പ്രവേശന പരീക്ഷ ഇതിന് ഇടയിൽ നടത്തുന്നത് അപലപനീയമാണ് എന്ന് എൻ എസ് യൂ ഐ സംസ്ഥാന പ്രസിഡണ്ട് മഞ്ജു…
Read Moreപോലീസ് ട്രെയിനിങ് സ്കൂളിലെ 91 കോൺസ്റ്റബിൾമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ബെംഗളൂരു: തനിസാന്ദ്ര പോലീസ് ട്രെയിനിങ് സ്കൂളിലെ 91 കോൺസ്റ്റബിൾമാർക്കും മാഗഡി പോലീസ് സ്റ്റേഷനിലെ 4 പേർക്കും വ്യാഴാഴ്ച കോവിഡ് 19 പോസറ്റീവ് സ്ഥിരീകരിച്ചു. 91 കോൺസ്റ്റബിൾമാർക്ക് ഒരുമിച് എങ്ങനെ ആണ് അസുഖം ബാധിച്ചത് എന്ന കാര്യത്തിൽ അന്യോഷണം നടക്കുന്നുണ്ടെന്ന് പോലീസ് ട്രെയിനിങ് സ്കൂളിന്റെ പ്രിൻസിപ്പൽ ആയ എസ് പി മഞ്ജു നാഥ് എം ശുക്ല അറിയിച്ചു രോഗം ബാധിച്ച 91 പേരും വിക്ടോറിയ ആശുപത്രി ഉൾപ്പടെ നഗരത്തിലെ വിവിധ കോവിഡ് ആശുപത്രികളിൽ ആയി ചികിത്സയിൽ ആണെന്നും രോഗികൾക്കൊപ്പം ഒരു മുറിയിൽ കഴിഞ്ഞ ഏകദേശം 150…
Read Moreഈ ആശുപത്രിയിൽ ദുപ്പട്ടയും സാരിയും ധരിക്കുന്നതിന് വിലക്ക്!
ബെംഗളൂരു; കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന രണ്ടു സ്ത്രീകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്ത്രീ രോഗികളെ ദുപ്പട്ടയും സാരിയും ധരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ് മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രി. കോവിഡ് രോഗികളായ രണ്ട് സ്ത്രീകൾ അവരുടെ സാരി ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത് . അതിനാൽ ആണ് രോഗികളുടെ ഡ്രസ്സ് കോഡ് മാറ്റിയത് എന്ന് ആശുപത്രി സൂപ്രണ്ട് വെങ്കിടേശയ്യ പറഞ്ഞു. കോവിഡ് രോഗികളായ സ്ത്രീകളോട് എല്ലാരോടും ഓപറേഷൻ തിയേറ്റർ ഡ്രസ്സ് ധരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. മരിച്ച രണ്ട് സ്ത്രീകളും കുളിമുറിയിൽ സാരി ഉപയോഗിച്ചു തൂങ്ങി മരിക്കുകയായിരുന്നു.…
Read More300ൽ താഴെ ജീവനക്കാർ ഉള്ള വ്യവസായ സ്ഥാപനങ്ങൾ പൂട്ടാൻ ഇനി സർക്കാർ അനുമതി ആവശ്യമില്ല
ബെംഗളൂരു: കർണാടകയിൽ 300 ൽ താഴെ ജീവനക്കാർ ഉള്ള വ്യവസായ സ്ഥാപനങ്ങൾ സർക്കാർ അനുമതി വാങ്ങാതെ പ്രവർത്തനം നിർത്താനോ തൊഴിലാളികളെ പിരിച്ചു വിടാനോ അനുവാദം നൽകുന്ന ഓർഡിനൻസ് സംസ്ഥാന ക്യാബിനറ്റ് അംഗീകരിച്ചു. 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് , സെക്ഷൻ 25 കെ പ്രകാരം 100 ഇൽ കൂടുതൽ തൊഴിലാളികൾ ഉള്ള വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുവാനോ തൊഴിലാളികളെ പിരിച്ചു വിടാനോ സർക്കാരിൽ നിന്നും മുൻകൂർ അനുവാദം എടുക്കേണ്ടതാണ്. ബിസിനസ് സുഗമമായി നടത്തുന്നതിന് വേണ്ടി ഈ പരിധി 100 ഇൽ നിന്നും 300 ആക്കി മാറ്റിയിരിക്കുകയാണെന്നും ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന്…
Read More