പീനിയ ബസവേശ്വര ബസ് ടെർമിനൽ ഇനി കോവിഡ് കെയർ സെന്റർ

ബെംഗളൂരു: 40 കോടി രൂപ ചിലവഴിച്ചു  2014 ൽ നിർമിച്ച പീനിയയിലെ ബസവേശ്വര കെ എസ് ആർ ടി സി ബസ് ടെർമിനൽ അടുത്ത്‌ തന്നെ കോവിഡ് കെയർ യൂണിറ്റ് ആക്കി മാറ്റാൻ പദ്ധതി.

http://h4k.d79.myftpupload.com/archives/35791

പ്രസ്തുത ബസ് ടെർമിനൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും യാത്രക്കാർ കൂടുതൽ ആശ്രയിക്കാതെ വന്നതോട് ആർ.ടി.സിക്ക് ഇതൊരു ബാധ്യതയായി മാറുകയായിരുന്നു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ലക്ഷണങ്ങൾ  ഇല്ലാത്ത കോവിഡ് രോഗികളെ ആയിരിക്കും ഇവിടെ ചികിത്സിക്കുക.

കെ എസ് ആർ ടി സി യോടൊപ്പം പ്രക്രിയ ആശുപത്രിയും, നയോനിക ഐ കെയർ ചാരിറ്റബിൾ ട്രസ്റ്റും റോട്ടറി ക്ലബും കൂടെ ചേർന്നാണ് ബസ് ടെർമിനലിൽ കോവിഡ് കെയർ സെന്റർ ഒരുക്കുന്നത്.

തുടക്കത്തിൽ 200 ബെഡുകളാണ് ഇവിടെ ഒരുക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 50 ശതമാനം ബെഡുകൾ കെ എസ് ആർ ടി സി യുടെയും ബി എം ടി സി യുടെയും ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് വേണ്ടി സംവരണം  ചെയ്ത ബെഡുകളായിരിക്കും.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

http://h4k.d79.myftpupload.com/archives/39674

ഇവർക്കു ഇവിടെ ചികിത്സ സൗജന്യവും ആയിരിക്കും. മറ്റുള്ളവരിൽ നിന്നും ചെറിയ തുക ചികിത്സക്കായി  ഇടാക്കുന്നതായിരിക്കും .

http://h4k.d79.myftpupload.com/archives/14812

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts