കർണാടക ബോർഡിന്റെ സ്കൂൾ സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കി.

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് അധ്യയന വർഷത്തിലെ ദിവസങ്ങളിൽ  കുറവ് വന്നതിനാൽ കർണാടക സ്റ്റേറ്റ് ബോർഡിൻറെ സ്കൂൾ സിലബസ് പുതുക്കി.

സിലബസ് 30 ശതമാനത്തോളം വെട്ടി കുറച്ചിട്ടുണ്ട്.  പുതുക്കിയ സിലബസ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ തിങ്കളാഴ്ചയോട് കൂടി അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

1 മുതൽ 10 വരെ ഉള്ള ക്ലാസ്സുകളിൽ 120 മുതൽ 140 വരെ അധ്യയന ദിവസങ്ങളിലേക്ക് ഉള്ള അധ്യയന രീതിയിലാണ്  ഇപ്പോൾ സിലബസ്സിൽ മാറ്റം വരുത്തിയിരിക്കുന്നത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പുതുക്കിയ സിലബസ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിലേക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിരുന്നു എന്നും പുതുക്കിയ സിലബസിന് അനുമതി ലഭിച്ചിട്ടുണ്ട് എന്നും കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ മഡെഗൗഡ അറിയിച്ചു.

സാധാരണ നിലയിൽ ഒരു അധ്യയന വർഷത്തിൽ 210 മുതൽ 220 അധ്യയന ദിവസങ്ങളാണ് ഉണ്ടാകാറുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts