തിങ്കളാഴ്ച പുലർച്ച വരെയുള്ള കർഫ്യൂ നഗരത്തിൽ ആരംഭിച്ചു.

ബെംഗളൂരു : ഇന്ന് രാത്രി 9 മണി മുതൽ നഗരത്തിൽ നിരോധനാജ്ഞ നില നിൽക്കും. തിങ്കളാഴ്ച്ച രാവിലെ 5 മണി വരെയാണ് കർഫ്യൂ നിലനിൽക്കുന്നത്. അവശ്യ സർവ്വീസുകൾ മാത്രമേ ലഭ്യമാവുകയുള്ളൂ. അനാവശ്യമായി റോഡിലിറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും ടാക്സി ഓട്ടോ സർവ്വീസുകൾ ഉണ്ടായിരിക്കില്ല. മേൽപ്പാലങ്ങൾ അടച്ചിടും. Night curfew on till Monday 5 am. ಬೆಂಗಳೂರಿನಲ್ಲಿ ಇಂದು ರಾತ್ರಿ 9ಗಂಟೆಯಿಂದ ಸೋಮವಾರ ಮುಂಜಾನೆ 5ಗಂಟೆಯ ವರೆಗೆ ಲಾಕ್ ಡೌನ್ ಜಾರಿಯಲ್ಲಿರುತ್ತದೆ. ಸಾರ್ವಜನಿಕರು ಅಗತ್ಯ…

Read More

മൂന്നാം ദിവസവും 5000 കടന്ന് കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;72 മരണം;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5072 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :72 അകെ കോവിഡ് മരണം : 1796. ഇന്നത്തെ കേസുകള്‍ : 5072 ആകെ പോസിറ്റീവ് കേസുകള്‍ : 90942 അകെ ആക്റ്റീവ് കേസുകള്‍ : 55388 ഇന്ന് ഡിസ്ചാര്‍ജ് : 2403 അകെ ഡിസ്ചാര്‍ജ് : 33750 ബെംഗളൂരു നഗര ജില്ല ഇന്ന് മരണം…

Read More

നഗരത്തിൽ രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം; ആരോഗ്യവകുപ്പിന് വ്യാപകവിമർശനം

ബെംഗളൂരു: നഗരത്തിൽ രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം; ആരോഗ്യവകുപ്പിന് വ്യാപകവിമർശനം. കോവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുശേഷമാണ് പലർക്കും ആശുപത്രിയിലെത്താൻ ആംബുലൻസ് കിട്ടുന്നത്. ഒരുവിധം ആശുപത്രിയിലെത്തിയാൽ കിടക്കയില്ലെന്ന മറുപടിയാണ് ലഭിക്കുക. കിടക്ക കിട്ടാൻ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കണം. കോവിഡ് മരണങ്ങളിൽ 80 ശതമാനവും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലുള്ള കാലതാമസം കൊണ്ടാണെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഈ സമയത്ത് പരിചരണം നൽകിയാലും ജീവൻ രക്ഷിച്ചെടുക്കാൻ കഴിയാതെവരുന്നു. കഴിഞ്ഞയാഴ്ചയാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് കോവിഡ് രോഗി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. മണിക്കൂറുകളോളം ആംബുലൻസ് കാത്തുനിന്ന…

Read More

കർണാടക ബോർഡിന്റെ സ്കൂൾ സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കി.

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് അധ്യയന വർഷത്തിലെ ദിവസങ്ങളിൽ  കുറവ് വന്നതിനാൽ കർണാടക സ്റ്റേറ്റ് ബോർഡിൻറെ സ്കൂൾ സിലബസ് പുതുക്കി. സിലബസ് 30 ശതമാനത്തോളം വെട്ടി കുറച്ചിട്ടുണ്ട്.  പുതുക്കിയ സിലബസ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ തിങ്കളാഴ്ചയോട് കൂടി അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. 1 മുതൽ 10 വരെ ഉള്ള ക്ലാസ്സുകളിൽ 120 മുതൽ 140 വരെ അധ്യയന ദിവസങ്ങളിലേക്ക് ഉള്ള അധ്യയന രീതിയിലാണ്  ഇപ്പോൾ സിലബസ്സിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ സിലബസ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിലേക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിരുന്നു എന്നും പുതുക്കിയ…

Read More

പീനിയ ബസവേശ്വര ബസ് ടെർമിനൽ ഇനി കോവിഡ് കെയർ സെന്റർ

ബെംഗളൂരു: 40 കോടി രൂപ ചിലവഴിച്ചു  2014 ൽ നിർമിച്ച പീനിയയിലെ ബസവേശ്വര കെ എസ് ആർ ടി സി ബസ് ടെർമിനൽ അടുത്ത്‌ തന്നെ കോവിഡ് കെയർ യൂണിറ്റ് ആക്കി മാറ്റാൻ പദ്ധതി. http://h4k.d79.myftpupload.com/archives/35791 പ്രസ്തുത ബസ് ടെർമിനൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും യാത്രക്കാർ കൂടുതൽ ആശ്രയിക്കാതെ വന്നതോട് ആർ.ടി.സിക്ക് ഇതൊരു ബാധ്യതയായി മാറുകയായിരുന്നു. ലക്ഷണങ്ങൾ  ഇല്ലാത്ത കോവിഡ് രോഗികളെ ആയിരിക്കും ഇവിടെ ചികിത്സിക്കുക. കെ എസ് ആർ ടി സി യോടൊപ്പം പ്രക്രിയ ആശുപത്രിയും, നയോനിക ഐ കെയർ ചാരിറ്റബിൾ…

Read More

‘ദിൽ ബേചാര’; ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ

ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ ‘ദിൽ ബേചാര’. സിനിമയില്‍ ഗോഡ്‍ ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടൻ, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെമികവുറ്റതാക്കിയ പ്രിയനടന്‍ ‘സുശാന്ത് സിംഗ് രാജ്‍പുത്’. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് വെള്ളിയാഴ്ച കൃത്യം രാത്രി ഏഴരയ്ക്ക് ഹോട്ട്​സ്​റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആ സിനിമ സ്ട്രീം ചെയ്തു തുടങ്ങി. സിനിമ തുടങ്ങി ഒമ്പതാമത്തെ മിനിട്ടിൽ അയാൾ തമാശ കലർന്ന നൃത്ത ചുവടുകളുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും…

Read More

നഗരത്തിലെ 2500ൽ അധികം ഹെൽത്ത് കെയർ യൂണിറ്റുകൾക്ക് ലൈസൻസ് നഷ്ടമായി.

ബെംഗളൂരു: 1595 സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെയും  982 മെഡിക്കൽ ക്ലിനിക്കുകളുടെയും ലൈസൻസ് ബെംഗളൂരു നഗര ജില്ലാ അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സമൂഹത്തിന് വേണ്ട ആരോഗ്യ സേവനങ്ങൾ നൽകുന്നില്ല എന്നും കോവിഡ് രോഗ സംശയമുള്ള രോഗികളെ ചികിത്സിച്ചതിന്റെ വിവരങ്ങൾ ഔദ്യോഗിക പോർട്ടലിലൂടെ പങ്കു വെക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളും മെഡിക്കൽ ക്ലിനിക്കുകളും സർക്കാർ നിർദ്ദേശപ്രകാരം ഫീവർ ക്ലിനിക്കുകൾ ഒരുക്കുന്നതിലും  ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ചു ചികിത്സിച്ചവരുടെ…

Read More

കുട്ടികളുടെ പോൺ വീഡിയോകൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചു ; യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: ചൈൽഡ് പോൺ വീഡിയോ ഫേസ്ബുക്കിലൂട പങ്കുവെച്ചതിന് 28 കാരനായ യുവാവിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഓഫ് പോലീസ് അറെസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു. കുട്ടികളുടെ ലൈംഗിക വീഡിയോ ഫേസ്ബുക് അക്കൗണ്ടിലൂടെ 2019 മാർച്ചിൽ പങ്കുവെച്ചതിനാണു മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതതെന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കുൽദീപ് ജെയിൻ അറിയിച്ചു. ഇൻഫൊർമേഷൻ ടെക്നോളോജി ആക്ട് 66 ഉം 67 ഉം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാമരാജ് പേട്ട് നിവാസിയാണ് അറസ്റ്റിലായ മഞ്ജുനാഥ്  3 കളവ് കേസുകൾ അടക്കം…

Read More

ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ആശ വർക്കർ ഓട്ടോറിക്ഷ ഓടിച്ചത് 20 കിലോമീറ്റർ! അതും പുലർച്ചെ 3 മണിക്ക്.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് ആശ വർക്കർമാർ കാഴ്ചവെക്കുന്നത് സ്തുത്യർഹമായസേവനമാണ്. കോവിഡ് 19 മഹാമാരിക്കിടയിൽ കൂടിയ ജോലിത്തിരക്കുകൾക്കിടയിലും ഗർഭിണിയെ  കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഒരു ആശ വർക്കർ പുലർച്ച 3.15 ന് 20 കിലോമീറ്ററാണ് ഓട്ടോറിക്ഷ ഓടിച്ചത്. 53 വയസുകാരിയായ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ രാജീവി നായക് എന്ന ആശ വർക്കർക്ക് വ്യാഴാഴ്ച പുലർച്ചയോടെ പ്രേമലത എന്ന ഗർഭിണിയുടെ ഫോൺ കാൾ വന്ന ഉടനെ തന്നെ ഇവർ ഓട്ടോ എടുത്ത് പോവുകയായിരുന്നു. ഒരു ആശ വർക്കർ എന്ന നിലയിൽ രാജീവിക് പ്രേമലതയെ മുൻപേ  അറിയുന്നതാണെന്ന്…

Read More

6 ദിവസം കൊണ്ട് കോവിഡിനെ പൊരുതി തോൽപ്പിച്ച് 100 വയസുകാരി;കോവിഡ് രോഗമുക്തി നേടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ആൾ.

Covid Karnataka

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്ന റെക്കാർഡ് ഇനി ബെളളാരി ജില്ലയിലെ ഹാലമ്മ എന്ന 100 വയസുകാരിക്ക് സ്വന്തം. 99 വയസുകാരിയായ മാർസലിൽ സൽദാനയുടെ റെക്കാർഡ് ആണ് ഹാലമ്മ തകർത്തത്. ഹൂവിന ഹദഗലിയിൽ സ്വന്തം മകൻ്റെയും മരുമകളുടേയും പേരമകൻ്റെയും കൂടെ താമസിക്കുന്ന ഈ അമ്മുമ്മ ചികിൽസ നേടിയത് വീട്ടിൽ വച്ചു തന്നെയായിരുന്നു. ജൂലൈ 16നാണ് ഹാലമ്മ കോവിഡ് പോസിറ്റീവ് ആണ് എന്ന ഫലം വന്നത്, 22 ന് നെഗറ്റീവ് ആയി. ഒരു പൊതു മേഖല ബാങ്ക്…

Read More
Click Here to Follow Us