നഗരത്തിലെ 2500ൽ അധികം ഹെൽത്ത് കെയർ യൂണിറ്റുകൾക്ക് ലൈസൻസ് നഷ്ടമായി.

ബെംഗളൂരു: 1595 സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെയും  982 മെഡിക്കൽ ക്ലിനിക്കുകളുടെയും ലൈസൻസ് ബെംഗളൂരു നഗര ജില്ലാ അഡ്മിനിസ്ട്രേഷൻ റദ്ദാക്കി.

സമൂഹത്തിന് വേണ്ട ആരോഗ്യ സേവനങ്ങൾ നൽകുന്നില്ല എന്നും കോവിഡ് രോഗ സംശയമുള്ള രോഗികളെ ചികിത്സിച്ചതിന്റെ വിവരങ്ങൾ ഔദ്യോഗിക പോർട്ടലിലൂടെ പങ്കു വെക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളും മെഡിക്കൽ ക്ലിനിക്കുകളും സർക്കാർ നിർദ്ദേശപ്രകാരം ഫീവർ ക്ലിനിക്കുകൾ ഒരുക്കുന്നതിലും  ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ചു ചികിത്സിച്ചവരുടെ വിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ കൂടെ പങ്കുവെക്കുന്നതിലും ഇവർ പരാജയപെട്ടു എന്ന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ പബ്ലിക് നോട്ടീസിലൂടെ അറിയിച്ചു.

ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടതിനാൽ മേല്പറഞ്ഞ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടണം എന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts