ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ആശ വർക്കർ ഓട്ടോറിക്ഷ ഓടിച്ചത് 20 കിലോമീറ്റർ! അതും പുലർച്ചെ 3 മണിക്ക്.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് ആശ വർക്കർമാർ കാഴ്ചവെക്കുന്നത് സ്തുത്യർഹമായസേവനമാണ്.

കോവിഡ് 19 മഹാമാരിക്കിടയിൽ കൂടിയ ജോലിത്തിരക്കുകൾക്കിടയിലും ഗർഭിണിയെ  കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഒരു ആശ വർക്കർ പുലർച്ച 3.15 ന് 20 കിലോമീറ്ററാണ് ഓട്ടോറിക്ഷ ഓടിച്ചത്.

53 വയസുകാരിയായ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ രാജീവി നായക് എന്ന ആശ വർക്കർക്ക് വ്യാഴാഴ്ച പുലർച്ചയോടെ പ്രേമലത എന്ന ഗർഭിണിയുടെ ഫോൺ കാൾ വന്ന ഉടനെ തന്നെ ഇവർ ഓട്ടോ എടുത്ത് പോവുകയായിരുന്നു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഒരു ആശ വർക്കർ എന്ന നിലയിൽ രാജീവിക് പ്രേമലതയെ മുൻപേ  അറിയുന്നതാണെന്ന് രാജീവി പറഞ്ഞു.

“ഗർഭിണികളായ സ്ത്രീകളോട് ആശ വർക്കർ എന്ന നിലയിൽ  സംസാരിക്കുമ്പോഴെല്ലാം പ്രസവ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അവർക്ക് വരുകയാണെങ്കിൽ ആശുപത്രിയിൽ പോകുവാൻ  ഏത് സമയവും എന്നെ വിളികാം എന്ന് ഞാൻ  ആദ്യമേ പറഞ്ഞിട്ടുണ്ട് “രാജീവി പറഞ്ഞു.

കാര്യമായ വേദന ഉണ്ടെങ്കിൽ ആംബുലൻസ് വിളിക്കാം എന്ന് പറഞ്ഞെങ്കിലും രാജീവിയുടെ ഓട്ടോയിൽ പോകാൻ പ്രേമലത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

തുടർന്നാണ്‌ പുലർച്ചെ തന്നെ ഇവരെയും കൊണ്ട് രാജീവി ഓട്ടോയിൽ 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts