ഈ ആശുപത്രിയിൽ ദുപ്പട്ടയും സാരിയും ധരിക്കുന്നതിന് വിലക്ക്!

ബെംഗളൂരു; കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന രണ്ടു സ്ത്രീകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്ത്രീ രോഗികളെ ദുപ്പട്ടയും സാരിയും ധരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ് മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രി.

കോവിഡ്  രോഗികളായ രണ്ട് സ്ത്രീകൾ അവരുടെ സാരി ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത് . അതിനാൽ ആണ് രോഗികളുടെ ഡ്രസ്സ് കോഡ് മാറ്റിയത് എന്ന് ആശുപത്രി സൂപ്രണ്ട് വെങ്കിടേശയ്യ പറഞ്ഞു.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

കോവിഡ് രോഗികളായ സ്ത്രീകളോട് എല്ലാരോടും ഓപറേഷൻ തിയേറ്റർ ഡ്രസ്സ് ധരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. മരിച്ച രണ്ട് സ്ത്രീകളും കുളിമുറിയിൽ സാരി ഉപയോഗിച്ചു തൂങ്ങി മരിക്കുകയായിരുന്നു.

ചികിത്സയിൽ ഉള്ള രോഗികൾക്കു ചലച്ചിത്രങ്ങൾ  കാണാനും മറ്റും വാർഡുകളിൽ ടി വി യും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts