കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍.

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നാണ് ആക്ഷേപം. മേമുണ്ട ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്. മുസ്ലീം പള്ളിയിൽ ബാങ്ക്‍വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. നാടകത്തിന്‍റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്‍ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ…

Read More

ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്;ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ പൊട്ടതെറ്റുകള്‍.

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്. ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർ‍ട്ട് ഇന്നലെ കോടതിയിൽ നൽകി. സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ്…

Read More

നടവരവ് കുറയ്ക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ല;ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും.

തിരുവനന്തപുരം: നടവരവ് കുറയ്ക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസൽ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നടവരവ് കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവർക്ക് വേണ്ടി…

Read More

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍;തൊട്ടു പിന്നില്‍ മുംബൈയും ഡല്‍ഹിയും;ഉയര്‍ന്ന ശമ്പളം കിട്ടുന്നത് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ആണെന്നത് വെറും തെറ്റിദ്ധാരണ;ലിങ്ക്ഡിന്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

ബെംഗളുരു: നമ്മുടെ  രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍ ആണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍  മുംബൈയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്. പ്രതിവര്‍ഷം ബെംഗളുരുവില്‍ നല്‍കുന്നത് ശരാശരി 11,67,337 രൂപയാണ്. മുംബൈയിലാകട്ടെ ഇത് 9,03,929രൂപയും ഡല്‍ഹിയില്‍ 8,99,486 രൂപയുമാണ്. ഹൈദരാബാദില്‍ 8,45,574 രൂപ നല്‍കുമ്പോള്‍ ചെന്നൈയിലിത് 6,30,920 രൂപയാണ്. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് മേഖലയിലെ ജോലിക്കാണ് ഉയര്‍ന്ന വേതനം നല്‍കുന്നത്. പ്രതിവര്‍ഷം 15 ലക്ഷം രൂപയോളംവരും. സോഫ്റ്റ് വെയര്‍മേഖലയിലെ ജോലിക്ക് 12 ലക്ഷവും കണ്‍സ്യൂമര്‍ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവര്‍ഷം…

Read More

ഭക്തര്‍ ചെറുത്തു,കോടതി എതിര്‍ത്തു;ശബരിമലയിലെ നിരോധനാജ്ഞ തുടരുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ്;നിരോധനാജ്ഞ പിന്‍വലിച്ചു.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ്  നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ല. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. നിയന്ത്രണങ്ങള്‍ പഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പന്പ– നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള…

Read More

പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി.

ബെംഗളൂരു: പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. കർണാടകത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇവിടെ ദൊഡ്ഡബെല്ലാപുര കരെനഹള്ളി എന്ന സ്ഥലത്തായിരുന്നു സംഭവം.   ഈശ്വരപ്പ(70) എന്നയാളാണ് കൊല്ലപ്പെട്ടത്. വധവുമായി ബന്ധപ്പെട്ട് ഈശ്വരപ്പയുടെ മകൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ വരന്റെ പിതാവ് സുബ്രഹ്മണി ഒളിവിൽ പോയിരിക്കുകയാണ്. 15കാരിയായ മകളെ സുബ്രഹ്മണിയുടെ മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ കുമാർ ശ്രമം നടത്തിയിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 18 വയസായിട്ടെ വിവാഹം നടത്തു എന്നും ഈശ്വരപ്പ ഉറച്ച…

Read More
Click Here to Follow Us