ബെംഗളൂരു : ഭൂമിയുടെ ഏത് മൂലയിലാണ് എങ്കിലും നാട്ടിലെത്തി കുടുംബത്തോടും നാട്ടുകാരോടുമൊത്ത് ഓണം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. വിമാനക്കൂലി കൂട്ടിക്കൊണ്ടാണ് ഓണക്കാലത്ത് ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ മലയാളികളെ “സഹായി”ക്കാറുള്ളത്. കുറെ ശബ്ദമുണ്ടാക്കിയാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ലഭിച്ചാലായി. ഇവിടെയാണ് കർണാടക ആർ.ടി.സി. ഒരു പുതിയ മാതൃക മുന്നോട്ട് വക്കുന്നത്, സ്വകാര്യ സർവ്വീസുകളേക്കാൾ പ്രൊഫഷണൽ സർവ്വീസ് നൽകുന്നു എന്നത് മാത്രമല്ല. ഓണത്തിന് ഏകദേശം 20 ദിവസത്തിലധികം ഉള്ളപ്പോൾ തന്നെ കേരളത്തിലേക്ക് 13 സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ബുക്കിംഗ്…
Read MoreAuthor: സ്വന്തം ലേഖകന്
തെലുഗു വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി
ഹൈദരാബാദ് : തെലുഗു വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഗദ്ദർ എന്നറിയപ്പെടുന്ന ഗായകൻ്റെ മരണം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അംഗമായിരുന്നു. 2010 വരെ നക്സ് ലെറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2017 മുതൽ തെലങ്കാനയുടെ രൂപീകരണത്തിനായി പ്രവർത്തിച്ചു. 1997ൽ ഇദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
Read Moreമലയാളം മിഷൻ കർണാടക ചാപ്റ്റർ പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക അധ്യാപക പരിശീലനത്തോടനുബന്ധിച്ച് ചേർന്ന ചാപ്റ്റർ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും മേഖലാ കോ ഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. കർണ്ണാടക സംസ്ഥാന കൺവീനർ ബിലു. സി. നാരായണൻ അധ്യക്ഷം വഹിച്ചു. ഭാഷാധ്യാപകൻ സതീഷ് കുമാർ, ആർ. വി. ആചാരി, പ്രസിഡൻ്റ് കെ ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ, ഷാഹിന ലത്തീഫ് എന്നിവർ സംസാരിച്ചു.
Read Moreഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ;റിസർവേഷൻ ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കും തിരിച്ചുമുള്ള തിരക്ക് ഒഴിവാക്കാൻ ദക്ഷിണ റെയിൽവേയുടെ സ്പെഷ്യൽ ഫെയർ ട്രെയിൻ. 06083 എന്ന നമ്പറിൽ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആഗസ്റ്റ് 22,29, സെപ്റ്റംബർ 5 തീയതികളിൽ രാവിലെ 10.55 ന് പുറപ്പെടും. ഇതേ ട്രെയിനിൻ്റെ മടക്ക സർവീസ് 06084 എന്ന നമ്പറിൽ ആഗസ്റ്റ് 23,30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിൽ ആണ്. ഉച്ചക്ക് 12.45 ന് പുറപ്പെടും. ബെംഗളൂരുവിലെ ബയപ്പനഹള്ളി ശ്രീ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്. സമയ വിവരങ്ങൾ താഴെ.
Read Moreടിക്കറ്റെടുത്തില്ലെന്ന കാരണം പറഞ്ഞ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ബസിൽ അടിപിടി;വീഡിയോ കാണാം.
ബെംഗളൂരു : ടിക്കറ്റ് എടുത്തില്ല എന്ന കാരണം പറഞ്ഞ് കണ്ടക്ടറും യാത്രക്കാരനും തമ്മിൽ ബി.എം.ടി.സി ബസിൽ പൊരിഞ്ഞ അടി! സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീഡിയോ താഴെ കാണാം. Kalesh b/w a Guy and Bus Conductor in Bangalore over conductor asked him to buy ticket and travelhttps://t.co/fTA2AoNHrw — Ghar Ke Kalesh (@gharkekalesh) July 24, 2023
Read Moreബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ്റെ ഓണാഘോഷത്തിന് വിനീത് ശ്രീനിവാസൻ്റെ ഗാനമേള!
ഒബംഗളൂരു:ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ (BMWA ) ഓണാഘോഷം ‘നമ്മ ഓണം 2023’ (Namma Onam 2023) സെപ്റ്റംബർ മാസം 10 ന് നടത്തുന്നു. ബന്നാർഘട്ട റോഡിലെ എ എം സി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 8മണിക്ക് അത്തപ്പുക്കള മത്സരത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടിയിൽ, കലാപരിപാടികൾ, ഓണാസദ്യ, വടംവലി മത്സരം എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന്, ചലച്ചിത്ര താരവും പിന്നണി ഗായകനുനായ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. അത്തപ്പുകള മത്സര വിജയികൾക്ക് 15000/-രൂപയും,രണ്ടും മൂന്നും സ്ഥാനക്കാർക്ക്,10000/-,5000/- രൂപയും…
Read Moreമലയാളം മിഷൻ അധ്യാപക പരിശീലനവും, വർക്കിംഗ് കമ്മിറ്റി യോഗവും.
ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഏകദിന പ്രാഥമിക അധ്യാപക പരിശീലനവും, ചാപ്റ്റർ വർക്കിംഗ് കമ്മിറ്റി യോഗവും ജൂലായ് 30 നു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി പഠനകേന്ദ്രത്തിൽ വെച്ചു നടക്കും. കാലത്ത് 9.30 നു മിഷൻ നവാഗത അധ്യാപകർക്കായി നടത്തുന്ന അധ്യാപക പരിശീലനം ബാംഗളൂർ നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും, കൈരളി നികേതൻ എഡുക്കേഷൻ ട്രസ്റ്റ് സെക്രട്ടറിയുമായ ജെയ്ജോ ജോസഫ് ഉത്ഘാടനം ചെയ്യും. മലയാളം മിഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള ഭാഷാധ്യാപകൻ സതീഷ് കുമാർ മുഖ്യാതിഥി ആകും. മലയാളം മിഷൻ പ്രവർത്തന രീതികളെ…
Read Moreപുതിയതായുണ്ടാക്കിയ മധുര പലഹാരത്തിന് എന്ത് പേരിടും? മൈസൂർ പാക്ക് ഉണ്ടായ കഥ!
ബെംഗളൂരു : ദക്ഷിണന്ത്യക്കാരുടെ ഒഴിച്ചു കൂടാനാകാത്ത ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക് എന്നു പറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. കർണാടകയിലേയും ആന്ധ്രയിലേയും തമിഴ് നാട്ടിലേയും കേരളത്തിലെയും മധുര പലഹാര പീടികകളിലെ ചില്ലു കൂടിനുള്ളിൽ വിരചിക്കുന്ന മൈസൂർ പാക്കിനെ അങ്ങിനെ തള്ളിക്കളയാനാകില്ല. ധാരാളം പേർ ഒത്തുകൂടുന്ന കുടുംബത്തിലെ സന്തോഷ സന്ദർഭങ്ങളിലും മൈസൂർ പാക്ക് ഒരു പ്രധാന ആകർഷണമായ മധുര പലഹാരം തന്നെയാണ്. കാവേരി നദിയെപ്പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി “ഐഡൻറിറ്റി ക്രൈസിസ് ” നേരിടുന്ന ഒരാൾ ആണ് മൈസൂർ പാക്ക്. തമിഴ്നാട്ടുകാർ മൈസൂർ പാക്ക് അവരുടെതാണ്…
Read Moreകേരളത്തിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് അടിച്ചു തകർത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം.
ബെംഗളൂരു : നഗരത്തിൽ നിന്നും കേരളത്തിലെ കണിയാപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന് നേരെ യുവാക്കളുടെ അക്രമണം. ചില്ലുകളും വൈപ്പറുകളും ഹെഡ് ലൈറ്റുകളും അക്രമികൾ തല്ലിത്തകർത്തു. രാത്രി 8.20 ഓടെ ഇലക്ടോണിക് സിറ്റി മേൽപ്പാലം കഴിഞ്ഞതിന് ശേഷമാണ് അക്രമണം ഉണ്ടായത്. സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് ബൈക്കിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്. രാത്രി 7 മണിക്ക് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് യാത്രയാരംഭിച്ച ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല. KL 15 A,2397…
Read Moreഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ…
Read More