ബെംഗളൂരു : കാവേരി ജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് തുടരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി, ബൊമ്മനഹള്ളിയിൽ പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ടൗൺ ഹാളിന് മുൻപ് പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാരേയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇന്നലെ രാത്രി മുതൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്, ഒരു സംഘടനകൾക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല. പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നു എന്നാൽ അതിൽ രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കാൻ…
Read MoreAuthor: സ്വന്തം ലേഖകന്‍
ടാക്സി-ബസ് സർവീസുകൾ തടസപ്പെടും;മെട്രോ ഓടും;ചൊവ്വാഴ്ചത്തെ ബന്ദ് ജന ജീവിതത്തെ ബാധിച്ചേക്കും.
ബെംഗളൂരു : കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദ് ജന ജീവിതത്തെ ബാധിക്കാൻ സാധ്യത. കർണാടക ആർ.ടി.സി, ബി.എം.ടി.സി തൊഴിലാളി സംഘടനകൾ ബന്ദിന് പിൻതുണ നൽകുന്നതിനാൽ ബസ് സർവീസുകൾ തടസപ്പെട്ടേക്കാം. ഓല -ഊബർ ടാക്സി ഡ്രൈവർമാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ആളുകളുടെ യാത്രയെ ഇത് ബാധിച്ചേക്കാം. അതേ സമയം മെട്രോ സർവീസ് തടസമില്ലാതെ നടത്തുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിൻതുണ നൽകിയിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളായ ബി.ജെ.പിയും ജനതാദൾ എസും ബന്ദിന്…
Read Moreചൊവ്വാഴ്ച ബെംഗളൂരു ബന്ദ്!
ബെംഗളൂരു : വരുന്ന ചൊവ്വാഴ്ച സെപ്റ്റംബർ 26 ന് നഗരത്തിൽ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ അനുകുല സംഘടനകളുടെ കൂട്ടായ്മയുടെ നേതാവ് ആയ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്. 26 മുതൽ 3 ദിവസത്തേക്ക് പ്രതിഷേധ പരിപാടികൾ നടത്തും, ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
Read Moreപക വീട്ടാനുള്ളതാണ്, കഴിഞ്ഞ സീസണിലെ അവസാന കളിയിലെ കണക്ക് തീർത്ത് കേരളാ ബ്ലാസ്റ്റേഴ്സ്!
കൊച്ചി: കഴിഞ്ഞ സീസണിലെ ബെംഗളുരുവിലെ കണ്ണീരിന് മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ! ഇന്ന് നടന്ന മൽസരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. മൽസരത്തിൻ്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ ആയിരുന്നു, എന്നാൽ കെസിഎ വിൻഡ്രോപ്പിൻ്റെ ആദ്യ സെൽഫ് ഗോളിൽ ബ്ലാസ്റ്റഴ്സ് 52 മത്തെ മിനിറ്റിൽ മുന്നിലെത്തി. 69 മത്തെ മിനിറ്റിൽ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ നേടി. 89 മത്തെ മിനിറ്റിൽ കെർട്ടിസ് മെയ്നൻ ബെംഗളൂരുവിന് വേണ്ടി ആശ്വാസ ഗോൾ നേടി.
Read Moreസർക്കാർ ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര,”ശക്തി”പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു.
ബെംഗളൂരു : നിലവിലെ സംസ്ഥാന സർക്കാറിൻ്റെ ജനക്ഷേമ പദ്ധതിയിൽ ഒന്നായ ,സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്ര സാധ്യമാക്കുന്ന”ശക്തി” പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. സേവ സിന്ധു പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യാം, 14 രൂപയാണ് കാർഡിൻ്റെ വിലയായി ഈടാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മേൽവിലാസമുള്ള ആധാർ കാർഡ് കാണിച്ചതിന് ശേഷമാണ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിലെ 5 ഗാരൻ്റികളിൽ ഒന്നായ ശക്തി പദ്ധതി കഴിഞ്ഞ ജൂൺ 11 മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. എ.സി, ലക്ഷ്വറി…
Read Moreഒരു മാസക്കാലം നീണ്ടു നിന്ന നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിനും ഓണാഘോഷത്തിനും ഗംഭീര പരിസമാപ്തി.
ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി. ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത…
Read Moreആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ!
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ എൻ.ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ഇന്ന് രാവിലെ 6 മണിയോടെയാണ് നന്ത്യാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടി.ഡി.പി.യുടെ യൂട്യൂബ് ചാനലിൻ്റെ സംപ്രേക്ഷണവും തടഞ്ഞിട്ടുണ്ട്. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreചരിത്ര വിജയവുമായി പിതാവിൻ്റെ തട്ടകത്തിൽ ചാണ്ടി ഉമ്മൻ; ഹാട്രിക് തോൽവിയുമായി ജെയ്ക്ക്; ചിത്രത്തിലില്ലാതെ എൻ.ഡി.എ.
തിരുവനന്തപുരം: 53 വർഷം പിതാവ് നില നിർത്തിയ മണ്ഡലത്തിൽ ചരിത്ര വിജയമായി യു.ഡി.എഫ്.സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 40000 വോട്ടുകളുടെ ലീഡ് മറികടന്നു, തൊട്ടുപിന്നിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് തുടർച്ചയായി മൂന്നാം മൽസരത്തിലും പരാജയം രുചിക്കേണ്ടി വന്നു. ജെയ്ക് മുൻപ് 2 തവണ ഉമ്മൻ ചാണ്ടിയോട് ഇതേ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടിരുന്നു. 74256 വോട്ടുകൾ ആണ് ചാണ്ടി ഉമ്മന് ലഭിച്ചത് ,ജെയ്കിന് 33856 വോട്ടുകൾ ലഭിച്ചു. 6213 വോട്ടുകൾ മാത്രം നേടി എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മൂന്നാമത് എത്തി.
Read Moreമലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി!
ബെംഗളൂരു: നഗരത്തിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാനൂര്‍ അണിയാരം മഹാ ശിവ ക്ഷേത്രത്തിന് സമീപം ഫാത്തിമാസില്‍ താമസിക്കും മജീദിന്റെ യും അസ്മയുടെയും മകന്‍ ജാവേദ് (29)ആണ് മരിച്ചത്. ബെംഗളൂരു ഹുളിമാവിനു സമീപത്തെ സര്‍വ്വീസ് ഫ്‌ലാറ്റില്‍ വെച്ചാണ് വൈകുന്നേരം മൂന്നോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തിയത്. കാരണം വ്യക്തമല്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ഹുളിമാവ് നാനോ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് എഐകെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പോലീസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Read Moreചെറുപ്പക്കാലം അഭിനയിക്കാൻ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് ഹണി റോസ്; മോശം കമൻറുകളുമായി കളം നിറഞ്ഞ് മലയാളികൾ !
മലയാളത്തിലും തെലുഗിലും ശ്രദ്ധിക്കപ്പെടുന്ന ഏതാനും വേഷങ്ങൾ ചെയ്ത നടിയാണ് ഹണി റോസ്. താൻ പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് എന്നവർ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എറ്റവും പുതിയതായി അവർ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമൻറുകളുമായി മലയാളികൾ കളം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. https://www.instagram.com/p/Cwrc3y-vgoJ/?igshid=NjIwNzIyMDk2Mg==
Read More