ചൊവ്വാഴ്ച ബെംഗളൂരു ബന്ദ്!

ബെംഗളൂരു : വരുന്ന ചൊവ്വാഴ്ച സെപ്റ്റംബർ 26 ന് നഗരത്തിൽ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ അനുകുല സംഘടനകളുടെ കൂട്ടായ്മയുടെ നേതാവ് ആയ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്. 26 മുതൽ 3 ദിവസത്തേക്ക് പ്രതിഷേധ പരിപാടികൾ നടത്തും, ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

Read More
Click Here to Follow Us