മാസപ്പിറവി ദൃശ്യമായി ബെംഗളൂരുവിൽ നാളെ റംസാൻ വ്രതാരംഭം. ബെംഗളൂരു : കർണാടകയിലെ പല ഭാഗങ്ങളിലും റമസാൻ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ മുതൽ റംസാൻ വൃതം ആരംഭിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു.
Read MoreAuthor: സ്വന്തം ലേഖകന്‍
മലയാളി വിദ്യാര്‍ത്ഥിനി നഗരത്തിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.
ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(20) ആണ് മരിച്ചത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായാണ് അനില. രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More“പ്രതികാരം അടുത്ത പ്രാവശ്യം വീട്ടിയാൽ മതിയോ” ? മഞ്ഞക്കടലിരമ്പിയ കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് പരാജയം.
ബെംഗളൂരു : ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബംഗളൂരുവിന് വേണ്ടി വിജയഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ ബംഗളൂരു ആണ് മത്സരത്തിൽ ആധിപത്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഗോൾപോസ്റ്റിലേക്ക് 9 ഷോട്ടുകൾ ബംഗളൂരു…
Read Moreബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read More“മജെസ്റ്റിക്ക്”എന്ന പേരിന് പിന്നിലെ കഥയറിയാമോ?
ബെംഗളൂരു : നഗരത്തിൽ വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്. അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്. നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ…
Read Moreകേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…
Read Moreജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.
ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. Metro trains stopped at Jalahalli Station,due to some personal fell down to the track.. pic.twitter.com/g6V74dl1pl — BengaluruVartha (@BVaartha) January 5, 2024 ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും…
Read Moreമജസ്റ്റിക്ക് മെട്രോ മേൽപ്പാലത്തിന് മുകളിൽ “ട്രാൻസ് ജെൻറർ”ശല്യം രൂക്ഷം;യാത്രക്കാരെ തടഞ്ഞു നിർത്തി പട്ടാപ്പകൽ പണം പിടിച്ചു പറിക്കുന്നു; കണ്ണടച്ച് അധികൃതർ !
ബെംഗളൂരു: ഭിന്ന ലിംഗക്കാർ ഒരു കാലത്ത് അനുഭവിച്ചിരുന്ന സാമൂഹികമായ മാറ്റി നിർത്തലുകളെ കുറിച്ച് നമ്മൾ എല്ലാം ബോധവാൻമാരാണ്, എന്നാൽ സാഹചര്യം വളരെയധികം മാറിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്, എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിഭാഗം ട്രാന്സ് ജെൻഡർ വിഭാഗക്കാർ സൃഷ്ടിക്കുന്നത് ഭീതിജനകമായ സാഹചര്യങ്ങളാണ്, അതു പോലെ ഉള്ള ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് മജസ്റ്റിക്ക് കെംപെ ഗൗഡ ബസ് സ്റ്റാൻ്റിനും മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാർക്കായുള്ള മേൽപ്പാലം. മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും കാൽനടയായി മേൽപ്പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവരാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നത്. ഭിന്ന ലിംഗ വിഭാഗത്തിൽ ഉൾപ്പെട്ട…
Read Moreകർണാടക ഉപമുഖ്യമന്ത്രിയുടെ നിക്ഷേപം;കേരളത്തിലെ പ്രമുഖ ചാനലിന് സി.ബി.ഐ.നോട്ടീസ്.
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി വി.കെ.ശിവകുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് എന്ന മലയാളം ചാനലിന് സി.ബി.ഐ.നോട്ടീസ്. ഡി.കെ.ശിവകുമാറിന് ചാനലിൽ ഉള്ള നിക്ഷേപത്തേ കുറിച്ചുള്ള വിവരങ്ങളുമായി ഈ മാസം 11 ന് ബെംഗളൂരുവിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ജയ്ഹിന്ദ് ചാനൽ മാനേജിംഗ് ഡയറക്ടർ ബി.എസ്.ഷിജുവിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ബിനാമി ഇടപാടുകളിലൂടെ ഡി.കെ.ശിവകുമാർ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി പുതിയ കോൺഗ്രസ് സർക്കാർ വന്നതിന് ശേഷം പിൻവലിച്ചിരുന്നു.
Read Moreദേ വന്നു… ദാ തീർന്നു … മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചു വേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. പ്രഖ്യാപിച്ച ഉടൻ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്ത്, നഗരത്തിൽ നിന്ന് കൊച്ചു വേളിയിലേയ്ക്ക ഉള്ള ടിക്കറ്റുകൾ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. നാളെ രാത്രി 9.40 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി അർദ്ധരാത്രിയോടെ ബെംഗളൂരുവിലെത്തുകയും തുടർന്ന് അടുത്ത ദിവസം 24 ന് വൈകുന്നേരം 7 ന് കൊച്ചുവേളിയിൽ എത്തുകയും ചെയ്യും. റൂട്ടും സ്റ്റോപ്പുകളും താഴെ.
Read More