ബെംഗളൂരുവിൽ”ഭീഷ്മപർവം”ഫാൻസ് ഷോ.

ബെംഗളൂരു :  മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച്‌ 3നു റിലീസ് ആകുന്ന മമ്മൂട്ടിയുടെ ഭീഷ്മപർവം സിനിമയുടെ ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നു. എസ് ജി പാളയയിൽ ഉള്ള ശ്രീനിവാസ തിയേറ്ററിലെ മാർച്ച്‌ 3നു രാവിലെ 10 മണിക്കുള്ള ഷോയാണ് ഫാൻസ്‌ ഷോ ആയും, ഫാൻസിന്റെ ആഘോഷ പരിപാടികളുമായി സംഘടിപ്പിക്കുന്നത്. ഫാൻസ്‌ ഷോ ടിക്കറ്റുകൾ ലഭിക്കുവാനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. അമീർ -8867639149 വിൻശോഭ് – 9036408401 വിഷ്ണു -9108512102 ആൽവിൻ – 70223 28626

Read More

ജര്‍മനിയില്‍ നഴ്‌സ്:നോര്‍ക്ക റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.

നോര്‍ക്കാറൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയില്‍ നഴ്‌സിംഗ് തസ്തികയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു  വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  www.norkaroots.org  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി 2022 മാര്‍ച്ച് 10. 45 വയസ്സ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമാണ്. നിലവില്‍ ജോലി ചെയ്യുന്ന മൂന്ന്…

Read More

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു.

കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു. കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ , യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്  ഷാഫി പറമ്പിൽ എം എൽ എ , വൈസ് പ്രസിഡന്റ് കെ. ശബരിനാഥ് എക്സ് എം എൽ എ , സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു .രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി മാരായ എം എം നസിർ, പഴകുളം മധു,…

Read More

വാഹനമോഷണ കേസിൽ നഗരത്തിൽ പിടിയിലായത് മുൻ പോലീസുകാരൻ; ന്യായീകരണം ഇങ്ങനെ.

bmw car thief stolen driver

ബെംഗളൂരു : വാഹനമോഷണ കേസിൽ നഗരത്തിൽ മലയാളി പിടിയിലായി. ബഹ്റൈനിൽ മുൻപ് പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന പിലാക്കൽ നസീർ (നസീർ അഹമ്മദ് ഇമ്രാൻ) ആണ് കാർ കവർച്ച ചെയ്ത കേസിൽ സിറ്റി പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 2 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബഹ്റൈനിൽ 9 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന് ഇയാൾ മൊഴി നൽകി. വാഹനമോഷണ കേസിൽ 2008ലും ഇയാൾ പിടിയിലായിട്ടുണ്ട്, മകൻ്റെ അർബുദ ചികിൽസക്ക് പണമാവശ്യമായി വന്നതിനാലാണ് കവർച്ചക്ക് ഇറങ്ങിയത് എന്നാണ് ഇയാളുടെ മൊഴി.…

Read More

വീണ്ടും മുഖ്യമന്ത്രിയാകാൻ യെദിയൂരപ്പ.

ബെംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി വേഷപ്പകർച്ചക്കൊരുങ്ങി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവായ യെദിയൂരപ്പ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന “തനൂജ” എന്ന സിനിമയിൽ ആണ് മുഖ്യമന്ത്രിയായി അഭിനയിക്കാൻ യെദിയൂരപ്പ തയ്യാറെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ശിവമൊഗ്ഗയിൽ നിന്ന് 350 കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് ബെംഗളൂരുവിൽ പരീക്ഷ എഴുതാൻ എത്തിയ തനൂജ കാരെഗൗഡയുടെ കഥയാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ശിവമൊഗ്ഗയിലെ നവോദയ വിദ്യാർത്ഥിനിയായ തനൂജക്ക് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയുടെ ഇടപെടലിനെ തുടർന്നാണ് പരീക്ഷ എഴുതാനായത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ത്രില്ലർ സിനിമയിൽ സംസ്ഥാന ആരോഗ്യ മന്ത്രി ഡോ:കെ.സുധാകറും അഭിനയിക്കുന്നുണ്ട്.…

Read More

വീണ്ടും മലമ്പുഴ സംഭവം ആവർത്തിച്ചു; ട്രക്കിങ്ങിന് പോയ യുവാവ് ബ്രഹ്മഗിരി കുന്നിൽ കുടുങ്ങി; വ്യോമസേന ഇടപെട്ടു;പിന്നീട് സംഭവിച്ചത്.

ബെംഗളൂരു : കേരളത്തിലെ മലമ്പുഴക്ക് സമീപം കുന്നിന് മുകളിൽ യുവാവ് കുടുങ്ങിയതും തുടർന്ന് യുവാവിനെ രക്ഷിച്ചതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു. സമാനമായ വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് വരുന്നത്, നന്ദി ഹിൽസിന് സമീപമുള്ള ബ്രഹ്മഗിരിയിൽ ഇന്ന് രാവിലെ ട്രക്കിങ്ങിന് പോയ യുവാവ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒറ്റക്ക് യാത്ര തിരിച്ച നിഷാന്ത് ഗുൾ എന്ന യുവാവ് ആണ് അടിതെറ്റി വീണ് മലയിൽ കുടുങ്ങിയത്, തുടർന്ന് യുവാവ് തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. നഗരത്തിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി യുവാവിനെ രക്ഷിച്ചു. പരിക്ക്…

Read More

പ്രണയത്തെക്കുറിച്ചുള്ള കവിതാ പുസ്തകം “അമോറസ് മ്യൂസിങ്‌സ്” ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1.

പ്രശസ്ത എഴുത്തുകാരി ശ്രീകല പി വിജയന്റെ രണ്ടാമത്തെ കവിതാ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1 ആയി. എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള റൊമാന്റിക് കവിതകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു, എല്ലാ ആളുകൾക്കും മനസ്സിലാക്കാവുന്ന വ്യക്തതയുള്ള ഭാഷയിൽ എഴുതിയിരിക്കുന്ന കവിതാസമാഹാരം ആണ് ഇത്. ലോകത്തിലെ ഏറ്റവും സജീവമായ മോടിവേഷണൽ സ്ട്രിപ്‌സ് ഫോറം അഡ്മിനിസ്ട്രേഷൻ അവരുടെ വിജയത്തെ അഭിനന്ദിച്ചു. സാഹിത്യരംഗത്തേക്കുള്ള അവളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ദശലക്ഷക്കണക്കിന് മനസ്സുകളെ പിടിച്ചട ക്കുവാൻ കഴിവുള്ള ലേഖന രീതി അതിലൊന്നാണെന്നും മോട്ടിവേഷണൽ സ്ട്രിപ്സിന്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേത്ത്…

Read More

മലയാളി സംഘടനകൾക്ക് നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ താല്പര്യമേറുന്നു.

ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക-റൂട്ട്സിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രവാസി മലയാളി തിരിച്ചറിയൽ/ഇൻഷുറൻസ് കാർഡിന് വേണ്ടി കൂടുതൽ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നുതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിൽപരം അപേക്ഷകളാണ് ഓഫീസിൽ സാമാഹരിക്ക പ്പെട്ടത്. സുവർണ്ണ കർണാടക കേരളസമാജം, സെൻറ് തോമസ് ചർച്ച് സ്റ്റാർസ് പിതൃവേദി ജാലഹള്ളി, കേരളസമാജം ബാംഗ്ലൂർ, ശ്രീ മണികണ്ഠ സേവാ സമിതി, മലയാളി കാത്തലിക് വെൽഫെയർ…

Read More

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു.

ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ്‌ പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി…

Read More

കർഷക സമരത്തിനിടയിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയ പഞ്ചാബി നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു.

ന്യൂഡൽഹി: പഞ്ചാബി നടൻ ദീപ് സിദ്ധു  വാഹാനപകടത്തിൽ മരിച്ചു. ഡൽഹിയിലെ കെ എം പി ഹൈവേയിൽ നടന്ന അപകടത്തിൽ ആണ് ദീപ് സിദ്ധു മരിച്ചത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ധു ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോണിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ്…

Read More
Click Here to Follow Us