“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും കർണാടക സർക്കാറും സംയുക്തമായി…
Read MoreAuthor: സ്വന്തം ലേഖകന്‍
എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിനെ തെരഞ്ഞെടുത്തു. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ദ്രൗപതി മുർമു. Millions of people, especially those who have experienced poverty and faced hardships, derive great strength from the life of Smt. Droupadi Murmu Ji. Her understanding of policy matters and compassionate nature…
Read More8 വർഷം നീണ്ട പ്രണയത്തിനൊടുവിൽ, മുൻ ബെംഗളൂരു മലയാളി കൂടിയായ യുവ നടൻ ധീരജ് ഡെനി വിവാഹിതനായി.
എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശി ആന്‍മരിയ ആണ് വധു. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരന്മാരാണ്. ടൊവിനോ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ വിവാഹത്തിനെത്തിയിരുന്നെങ്കിലും നിവിന് തിരക്കുകള്‍ മൂലം എത്താന്‍ സാധിച്ചില്ല. “എട്ട് വര്‍ഷത്തിന് മുന്‍പ് പരിചയപ്പെട്ട ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. ഒടുവില്‍ അത് വളരെ സ്‌പെഷ്യലായി. ആ സ്‌പെഷ്യല്‍ ബന്ധം ഈ നിമിഷം വരെ ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. ഇതൊരു സാധാരണ വിവാഹമല്ല. വീട്ടുകാരും സുഹൃത്തുക്കളും കസിന്‍സുമാണ് ഈ…
Read Moreഎഴുത്തുകാരി ശ്രീകല പി വിജയൻ എഡിറ്റ് ചെയ്ത് സമാഹരിച്ച”ദ ബർജൻസ്”എന്ന അന്താരാഷ്ട്ര കവിതാ സമാഹാരം ലോകശ്രദ്ധ നേടുന്നു.
ബെംഗളൂരു : ശ്രീകല പി വിജയൻ സമാഹരിച്ച് എഡിറ്റ് ചെയ്‌ത ഒരു അന്താരാഷ്‌ട്ര കവിതാ സമാഹാരമായ ദി ബർജൻസ്” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും കൈയടികളും ഏറ്റുവാങ്ങുന്നു. ആമസോൺ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ശ്രീകല പി വിജയൻ നിരവധി വിദ്യാർത്ഥികളെ കവിതാരചനയിലേക്കു നയിക്കുകയും, കവിതാ രംഗത്ത് മുന്നോട്ട് പോകാൻ അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. അവർ സൗന്ദര്യ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. കൂടാതെ ക്രിയേറ്റീവ് റൈറ്റിംഗ് മേഖലയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നിരവധി ഓർഗനൈസേഷനുകളുമായി ഒത്തുചേർന്നിട്ടുണ്ട്. ഈ പുസ്തകത്തിലെ കവിതകൾ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ്. മഷിയുടെ വിസ്മയ…
Read Moreപ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;10 പരിപാടികളിൽ പങ്കെടുക്കും;നഗരത്തിലെ ഗതാഗത നിയന്ത്രണത്തിൻ്റെ കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നഗരത്തിലെത്തും. ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുയോഗവും സബർബാൻ പദ്ധതിയുടെ ഉൽഘാടനവുമടക്കം 10 പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11:55 ന് യെലഹങ്ക വ്യോമ സേന വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വീകരിക്കും. വെകുന്നേരം മൈസൂരുവിലേക്ക് പോകുകയും അവിടെ 4 പരിപാടികളിൽ പങ്കെടുക്കും. നാളെ അംബ വിലാസ് കൊട്ടാരത്തിൽ നടക്കുന്ന യോഗാ ദിനാഘോഷ പരിപാടികളിലും പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് തിരിച്ച് പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ന്നഗരത്തിൽ കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreകലാ കൈരളിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : സഞ്ജയ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാസാംസ്‌കാരിക സംഘടന ആയ കലാകൈരളിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൈജു കെ ജോർജ് ( പ്രസിഡന്റ്), വി ഹരിദാസൻ ( സെക്രട്ടറി ), പിവി ഷിബു (ട്രഷറര്‍).ടി അബ്ദുൽ റഹിം ( വൈസ് പ്രസിഡന്റ് )ഗീത നായർ (ജോയിന്റ് സെക്രട്ടറി) മറ്റുകമ്മിറ്റി അംഗങ്ങൾ Dr. പ്രസന്ന കുമാർ നാരായണ പ്രസാദ് സന്ദീപ് എം സഞ്ജയ് ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻ പ്രസന്ന ആർ നായർ കലാകൈരളിയുടെ സിൽവർ ജൂബിലി വർഷമായ…
Read Moreബിഗ് ബോസ് കാരണം ഒരു വേർപിരിയൽ കൂടി;ബെംഗളൂരു മലയാളിയായ ജാസ്മിൻ എം മൂസ പങ്കാളിയുമായി ഒഴിഞ്ഞു; കാരണം മറ്റൊന്ന് എന്ന് പങ്കാളി.
ബിഗ്ബോസ് റിയാലിറ്റി ഷോയുടെ സീസൺ 4 ൽ തുടക്കത്തിൽ 3 ബെംഗളൂരു മലയാളികൾ ആണ് ഉണ്ടായിരുന്നത്, നിമിഷയും ദിൽഷ പ്രസന്നനും പിന്നെ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന ജാസ്മിന്‍.എം.മൂസയും. ജാസ്മിൻ ഷോയിൽ നിന്ന് സ്വയം ഇറങ്ങി പോവുകയായിരുന്നു. അതേ സമയം താനൊരു ലെസ്ബിയനാണെന്ന് വെളിപ്പെടുത്തിയ ജാസ്മിന്‍ പങ്കാളി മോണിക്കയെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. എന്നാൽ തൻ്റെ പങ്കാളിയുമായി വേര്‍പിരിഞ്ഞെന്ന് താരമിപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും പറഞ്ഞത്. എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച്…
Read Moreകേരള സമാജം ഐ.എ.എസ് അക്കാദമിയിൽ പരിശീലനം 19ന് ആരംഭിക്കും.
ബെംഗളൂരു : കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസസ് പരീക്ഷകൾക്കുള്ള സമഗ്ര പരിശീലനം ജൂൺ 19ന് നടക്കുന്ന മാർഗ്ഗനിർദ്ദേശക ക്ളാസോടെ ആരംഭിക്കും. ഇക്കുറി രണ്ടു പരിശീലന പദ്ധതികളുണ്ട്. ഒന്നാമത്തേത്, 2023 -ലെ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുള്ള പരിശീലനമാണ്. ആഴ്ചയിൽ നാലു ദിവസം വൈകിട്ട് 6 മുതൽ 8 വരെയും ഞായറാഴ്ചകളിൽ പകൽ മുഴുവനും ഓൺലൈൻ ക്ളാസുകളും ഓഫ് ലൈനായി പരീക്ഷകളും വിശകലനവും ഉണ്ടാകും. ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ഐച്ഛിക വിഷയങ്ങളിലും പരിശീലനം നൽകും. വരും വർഷങ്ങളിൽ പരീക്ഷ എഴുതുവാൻ താത്പര്യമുള്ളവർക്കായുള്ള…
Read Moreലോകകേരളസഭ 2022 – പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരം.
മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 13-ന് വൈകീട്ട് 6 മണിക്ക് മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്ക്കൊപ്പം നൽകേണ്ടതാണ്. ലഭിക്കേണ്ടതാണ്. ചെറുകഥ,കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല,…
Read Moreബെംഗളൂരു മലയാളിയായ കവയിത്രിക്ക് രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം.
ബെംഗളൂരു : കവയിത്രി ശ്രീകല പി വിജയന് രബീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം. ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് 2022 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം 2022 ലെ ബെംഗളൂരു മലയാളിയായ കവയിത്രി ശ്രീകല പി വിജയന് സമ്മാനിച്ചു. ഗുരു രബീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകസാഹിത്യത്തിനും സാഹിത്യ പ്രവർത്തനങ്ങൾക്കുമുള്ള സമർപ്പണത്തിനാണ് പുരസ്കാരം ലഭിച്ചത്. ശ്രീകല നിരവധി ആമസോൺ ബെസ്റ്റ് സെല്ലർ ആന്തോളജികളുടെ ഭാഗമാണ്, “സോൾ ഇൻ ഹോൾ”, “അമോറസ് മ്യൂസിംഗ്സ്”, “മൃദുല”, എന്നിവയുടെ രചയിതാവാണ്, അവരുടെ രണ്ടാമത്തെ പുസ്തകമായ…
Read More