ബെംഗളൂരു : വെബ് ടാക്സി കമ്പനികളായ ഊബറും ഓലയും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ്. രണ്ട് കമ്പനികളുടെയും ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരിക്കുന്നു. അതേ സമയം ഇതിനെ ചോദ്യം ചെയ്ത് രണ്ടു കമ്പനികളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്, ഇതിനാൽ നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഗതാഗത വകുപ്പ്. ലൈസൻസ് ഇല്ലാത്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം നിരവധി ഊബർ – ഓല വാഹനങ്ങളെ കർണാടക ഗതാഗത വകുപ്പ് തടഞ്ഞിരുന്നു.
Read MoreAuthor: സ്വന്തം ലേഖകന്‍
നോർക്ക ഇൻഷ്യൂറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണമാരംഭിച്ചു.
ബെംഗളൂരു: 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ നോർക്ക ഇൻഷൂറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായതായി അധികൃതർ അറിയിച്ചു. അർഹതയുള്ള അപേക്ഷകർക്ക് ശിവാജി നഗറിന് സമീപം ഇൻഫൻറി റോഡിൽ ജംപ്ലാസ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൻ്റെ ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഫീസിൻ്റെ പ്രവൃത്തി സമയം. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നോർക്കയുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read Moreകേരള മുൻ മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു.
മലപ്പുറം : കേരള മുൻ മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് രാവിലെ 7.40 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
Read More“താർ മാർ”തകർത്താടി ചിരഞ്ജീവിയും സൽമാൻ ഖാനും പ്രഭുദേവയും;തെലുഗു ലൂസിഫറിൻ്റെ ഏറ്റവും പുതിയ വാർത്ത ഇതാണ്.
മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, മുരളി ഗോപി തിരക്കഥ എഴുതി പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻ ലാൽ പ്രധാന കഥാപാത്രമായി അവതരിച്ച ലൂസിഫർ ആണ്. ഈ ചിത്രത്തിൻ്റെ റീമേക്ക് തെലുഗിൽ ഗോഡ്ഫാദർ എന്ന പേരിൽ ആണ് പുറത്തിറങ്ങുന്നത്, തൊട്ടു മുൻപ് ഇറങ്ങിയ ചിരഞ്ജീവിയുടെ “ആചാര്യ “എട്ടു നിലയിൽ പൊട്ടിയതോടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സിനിമയാണ് ഗോഡ്ഫാദർ. മോഹൻ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ…
Read Moreമന്ത്രി ഉമേഷ് കട്ടി അന്തരിച്ചു.
ബെംഗളൂരു : വനം, ഫുഡ്, സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി (61) അന്തരിച്ചു. ഹൃദയസ്തംഭനം ആണ് മരണ കാരണം. ഡോളര്‍ കോളനിയിലെ വസതിയിലെ ശുചി മുറിയില്‍ കുഴഞ്ഞ് വീഴണ മന്ത്രിയെ ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെളഗാവിയിലെ ഹുക്കേരി നിയമസഭാ മണ്ഡലത്തെ 8 പ്രാവശ്യമായി പ്രതിനിധീകരിക്കുന്നത് ഉമേഷ് കട്ടിയാണ്.1985ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ…
Read Moreഅവസാന നിമിഷം ഓണയാത്രക്ക് കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.
ബെംഗളൂരു : എല്ലാവരും സ്വകാര്യ ബസിലും മറ്റും വൻ കൊള്ള തുക നൽകി ടിക്കറ്റുറപ്പിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷം കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. യശ്വന്ത്പുര -കൊല്ലം ജംഗ്ഷൻ (06501) നാളെ ഉച്ചക്ക് യശ്വന്ത്പുപുരയി നിന്ന്ൽ യാത്രയാരംഭിച്ച് 8 ന് പുലർച്ചെ 4 :30ന് കൊല്ലത്ത് എത്തും. തിരിച്ച് തിരുവോണ ദിനത്തിൽ രാവിലെ 6 ന് കൊല്ലത്തു നിന്ന് യാത്ര ആരംഭിച്ച് രാത്രി 10 ന് യശ്വന്ത്പുപുരയിൽ എത്തും. അടുത്ത സ്പെഷ്യൽ ട്രെയിൻ മൈസൂരു-തിരുവനന്തപുരം സെൻട്രൽ (06201) നാളെ ഉച്ചക്ക് 12.15ന് മൈസൂരുവിൽ…
Read Moreതനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ രൂപവൽക്കരിച്ചു.
ബെംഗളൂരു: വിവിധ കലാരൂപങ്ങൾക്ക് ആവിർഭാവം കൊടുത്ത മതങ്ങളെയും വിശ്വാസങ്ങളെയും കലാസാഹിത്യ മേഖലയിൽ നിന്ന് മാറ്റിനിർത്തുവാനും അവയെ വർഗീയതയുടെ മുദ്ര ചാർത്തുവാനും ഉള്ള ശ്രമങ്ങളെ മതങ്ങളുടെയും ആധ്യാത്മിക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ ഊന്നി ചെറുക്കുക എന്ന ലക്ഷ്യ ത്തോടെയാണ് തനിമ പ്രവർത്തിക്കുന്നത് എന്ന് തനിമ കലാസാഹിത്യ വേദിയുടെ കേരള ജനറൽ സെക്രട്ടറി കെ.എ ഫൈസൽ കൊച്ചി അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദിയുടെ 76-ആം ചാപ്റ്റർ ബംഗളൂരുവിൽ രൂപവൽക്കരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ് ഹോക് കമ്മിറ്റി കൺവീനർ ഡോ: മുഹമ്മദ് സാലിഹ്, ഷാഹിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:ആസിഫ്…
Read Moreനഗരത്തിൽ കനത്ത മഴ;ഹൊസൂർ റോഡിൽ ഗതാഗതക്കുരുക്ക്;വാഹനങ്ങൾ കാത്തു കിടക്കുന്നത് മണിക്കൂറുകൾ.
ബെംഗളൂരു : നഗരത്തിലെ കനത്ത മഴയും ഗതാഗതക്കുരുക്കും തുടരുന്നു. ഇന്ന് വൈകുന്നേരത്തോടെ തുടങ്ങിയ മഴ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെളളം ഉയരുന്നതിനും ഗതാഗതക്കുരുക്കിനും കാരണമായി. ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്ര തടാകം കരകവിഞ്ഞതോടെ റോഡ് പുഴക്ക് സമാനമായി, ചെറുവാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, വലിയ വാഹനങ്ങൾക്ക് മാത്രമേ യാത്ര സാധ്യമാക്കുന്നുണ്ടായിരുന്നുള്ളൂ. ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഹൊസൂർ ദിശയിലേക്ക് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു, വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിട്ടു. അതേ സമയം ഹെബ്ബഗൊഡിക്ക് സമീപം റോഡിൽ വെളളം കയറിയതിനാൽ ഹൊസൂരിൽ നിന്ന് സിറ്റി ദിശയിലേക്ക് വൻ…
Read Moreനഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം;വിശദ വിവരങ്ങൾ…
ബെംഗളൂരു : കോവിഡ് ഭീഷണി ഒരു വിധം കുറഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന ഓണമാണ് ഈ വർഷത്തേത്. നാട്ടിൽ പോകാൻ കഴിയാത്തവർക്കും ഓണസദ്യ താമസ സ്ഥലത്ത് പാകം ചെയ്യാൻ കഴിയാത്തവർക്കും അറിയാത്തവർക്കും വലിയ ഒരു അനുഗ്രഹമാണ് വിവിധ മലയാളി ഭക്ഷണ ശാലകൾ നടത്തുന്ന ഓണസദ്യകൾ… ഇതുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു, ഭക്ഷണശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പ് വരുത്തുക. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-ഓണസദ്യ നടത്തുന്ന തീയതി-വില- ബന്ധപ്പെടേണ്ട നമ്പർ എന്നിവ ക്രമത്തിൽ. Channadandra-Angels Kitchen-08.09.2022-369-Only Parcel-8123241787 Chellikere-Malabar Hut-08.09.2022-399-6364344110 Bidadi-Wonderla-08.09.2022-399- HSR…
Read Moreബ്രില്ലിയൻറ് ഗ്രൂപ്പിന്റെ പുതിയ ശാഖ മൈസൂരു- മാനന്തവാടി റോഡിൽ.
ബെംഗളൂരു : ബ്രില്ലിയൻറ് ഗ്രൂപ്പിന്റെ പുതിയശാഖ മൈസൂരു മാനന്തവാടി റോഡിൽ സെപ്റ്റംബർ മാസം 7 ആം തിയ്യതി ആരംഭിക്കുന്നു. നീററ്, ജെഇഇ, സിഇറ്റി തുടങ്ങിയ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുളള പരിശീലനമാണ് ബ്രില്ലിയൻറിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിയ്ക്കുന്നത്. അഡ്മിഷനായി ബന്ധപ്പെടുക 6363230066
Read More