നാട്ടു നാട്ടുവിന് ഓസ്കാർ!

രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ.സിനിമയിലെ കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ, മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിലാണ് അവാർഡ്. 95 മത് ഓസ്കാർ പുരസ്കാര സമർപ്പണം അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ തുടരുകയാണ്.

Read More

ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ!

ബെംഗളൂരു : ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ആദ്യ 90 മിനിറ്റിൽ 2-1 ന് മുംബൈ എഫ് സി മുന്നിട്ടു നിന്നു എങ്കിലും, സെമി ഫൈനലിലെ ആദ്യ മൽസരത്തിലെ സ്കോർ പരിഗണിക്കുമ്പോൾ അഗ്രിഗേറ്റ് സ്കോർ 2-2 ആയി മാറി. തുടർന്ന് അടുത്ത 30 മിനിറ്റ് എക്സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ മൽസരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 5-5 പെനാൾട്ടികൾ രണ്ട് ടീമുകൾക്കും നൽകിയെങ്കിലും രണ്ട് ടീമുകളും സമനിലയിൽ ആവുകയായിരുന്നു, തുടർന്ന്…

Read More

41 വർഷത്തിന് ശേഷം ഒരു പ്രധാനമന്ത്രി”സക്കരെ നാടി”ലെത്തി.

ബെംഗളൂരു : 41 വർഷത്തിന് ശേഷം കർണാടകയുടെ സക്കരെ നാടി (പഞ്ചസാരയുടെ നാട്) ലേക്ക് ഒരു പ്രധാനമന്ത്രിയെത്തി. മുൻപ് ജവഹർലാൽ നെഹ്റുവും ചരൺ സിങ്ങും ഇന്ദിരാ ഗാന്ധിയും മണ്ഡ്യ സന്ദർശിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനത്തിൽ മൈസൂരുവിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ പി.ഇ.എസ്.കോളേജ് മൈതാനത്ത് എത്തി. മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിൽ എത്തി.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിലെത്തി, പ്രത്യേക വിമാനത്തിൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ മണ്ഡ്യയിലേക്ക് തിരിക്കും. അവിടെ പി.ഇ.എസ്.കോളേജ് മൈതാനത്ത് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാറായി രണ്ട് ഹെലി പാഡുകൾ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ്…

Read More

സ്ഥാനാർത്ഥികളാവാൻ ഒരു ലക്ഷം രൂപ ഫീസ്!

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജെ.ഡി.എസ് സ്ഥാനാർത്ഥികൾ പാർട്ടിക്ക് ഫീസായി ഒരു ലക്ഷം രൂപ നൽകണം. പട്ടികജാതി വിഭാഗക്കാർക്ക് ഇതിൽ പകുതി നൽകിയാൽ മതി, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.എം.ഇബ്രാഹിം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഡിസംബറിൽ 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജെ.ഡി.എസ് പുറത്തിറക്കിയിരുന്നു, അതിൽ ഉൾപ്പെട്ടവരും ഈ തുക ഫീസ് ആയി നൽകണം. മുൻ മുഖ്യമന്ത്രിയും നിയമ സഭാ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയിൽ നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ 2 ലക്ഷം രൂപ…

Read More

കലാശിപാളയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവീസുകൾ ആരംഭിച്ചു.

ബെംഗളൂരു: ഒരു കാലത്ത് ഏറ്റവും മോശവും വൃത്തിഹീനവുമായി കാണപ്പെട്ടിരുന്ന ബസ് സ്റ്റാൻ്റ് ആയിരുന്നു കലാശിപ്പാളയയിലേത് ,മഴക്കാലമാണെങ്കിൽ സാഹചര്യം അതിലും വളരെ മോശവും ആയിരുന്നു. ഏഴു വർഷം മുൻപാണ് നിലവിലുള്ള സ്റ്റാൻ്റ് ഇടിച്ച് നിരത്തി പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഫെബ്രുവരി 24 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ് ഉൽഘാടനം സ്റ്റാൻ്റ് ഉൽഘാടനം ചെയ്തിരുന്നു. എന്നാൽ പൊതുജനങ്ങൾക്കായി ബസ്റ്റാൻ്റ് തുറന്ന് കൊടുത്തത് ഇന്ന് മാത്രമാണ്. ബി.എം.ടി.സിയുടെ നിരവധി ബസുകളും കെ.എസ്.ആർ.ടി.സി.ബസുകളും പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവീസ് ആരംഭിച്ചു. 63.17 കോടി രൂപ ചെലവിലാണ് നഗരത്തിലെ ഏറ്റവും…

Read More

നാണം മറക്കാൻ ഒരു വർത്തമാന പത്രം മാത്രം!;പ്രശസ്ത നടിയുടെ”ഡേർട്ടി പിക്ചർ”ശ്രദ്ധ നേടുന്നു.

കേരളത്തിൽ വേരുകളുള്ള പ്രശസ്ത ബോളിവുഡ് നായികയാണ് വിദ്യാ ബാലൻ. അവരുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രം ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഡാബൂ രത്നാനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിൽ കയ്യിൽ ഒരു ചായക്കപ്പുമായി ശരീരത്തിൻ്റെ നഗ്നത ഒരു പത്രം കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്. ഈ ചിത്രത്തെ അനുകൂലിച്ചും പ്രതി കൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. View this post on Instagram A post shared by Dabboo Ratnani (@dabbooratnani)

Read More

ഫൈനൽ വിസിൽ മുഴങ്ങി; നാടകീയ രംഗങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്!

ബെംഗളൂരു : ഇതു വരെ കാണാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ ബെംഗളൂരു എഫ് സി വിജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട്, റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച്  ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്.

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച് ലഭിച്ച ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

90 മിനിറ്റും ഗോൾ രഹിതം;കളി അധിക സമയത്തേക്ക്.

ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ മുഴുവൻ സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ ആണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം.

Read More
Click Here to Follow Us