ബെംഗളൂരു: സ്വന്തം ആരോഗ്യത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുള്ള ചെറുപ്പക്കാർ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. പ്രായം കുറവാണെന്ന് കരുതി പ്രതിരോധശക്തി ഉണ്ടാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഓക്സിജൻനില കുറവാണെങ്കിലും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരുണ്ട്. ഇത്തരം ആളുകളുടെ ആരോഗ്യനിലയും ഏതുനിമിഷവും വഷളാകാവുന്നതാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് ആരോഗ്യനില വേഗത്തിൽ വഷളായി മരിച്ചവരിൽ പലരും 25-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. ഏപ്രിൽ 21-ന് സംസ്ഥാനത്ത് 123 പേർ മരിച്ചതിൽ 38 പേർക്കും 22-ന് മരിച്ച 190 പേരിൽ 44 പേർക്കും 23-ന് 208 പേർ മരിച്ചതിൽ…
Read MoreAuthor: ന്യൂസ് ഡെസ്ക്
നഗരത്തിലെ വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി
ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് കര്‍ഫ്യു മൂന്നാം ദിവസം തുടരുകയാണ്. പ്രതിദിന രോഗ വ്യാപനം തുടർച്ചയായി മുപ്പത്തിനായിരത്തിനു മുകളിലാണ്. പ്രതിദിന മരണം ഇരുന്നൂറിനു മുകളിലും. കര്‍ഫ്യു നിലനിൽക്കെ നഗരത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി. കെ ആർ മാർക്കറ്റ്, റസ്സൽ മാർക്കറ്റ്, ഗാന്ധി ബസാർ, ജയനഗർ, വി വി പുരം, യെസ്വന്ത്പൂർ, കെ ആർ പുരം, മല്ലേശ്വരം, മടിവാള, ഹെന്നൂർ എന്നിവിടങ്ങളിൽ രാവിലെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടതിനാൽ ഇവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ രോഗവ്യാപനം രൂക്ഷമായതിനാൽ നഗര അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. ജില്ലാ അതിര്‍ത്തിയിലും ചെക്പോസ്റ്റുകള്‍ സ്ഥാപിക്കാനാണ്…
Read Moreകോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം
ബെംഗളൂരു: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന് ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അശാസ്ത്രീയമായ നാട്ടുചികിത്സകളെ ജനങ്ങള്‍ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇങ്ങനെ അശാസ്ത്രീയമായ നാട്ടുചികിത്സ ചെയ്ത, കോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം. സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിലാണ് മരിച്ചത്. രണ്ട് തുള്ളി നാരങ്ങ നീര് മൂക്കിലിറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന് മുന്‍ എം.പി. വിജയ് സാങ്കേശ്വർ ചാനലില്‍ അവകാശപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഇതു വിശ്വസിച്ചാണ് സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍…
Read Moreനിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ തടഞ്ഞുനിർത്തി ഏത്തമിടീക്കുന്നു
ബെംഗളൂരു: സംസ്ഥാനത്ത് ഇപ്പോഴുള്ള കർഫ്യൂ കഴിഞ്ഞ ലോക്ഡൗൺ കാലത്തുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചവരെ പോലീസ് ഏത്തമിടീക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നഗരത്തിൽ നിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ പോലീസ് തടഞ്ഞുനിർത്തി ഏത്തമിടീക്കുകയായിരുന്നു. അടിയന്തര ആവശ്യത്തിനു പോകുകയാണെന്നു തെളിയിക്കാൻ മതിയായ രേഖകളില്ലാതെ വന്നവരാണ് പോലീസിന്റെ ശിക്ഷയിൽ കുടുങ്ങിയത്. ബെലഗാവി ജില്ലയിലും പോലീസിന്റെ ശിക്ഷാനടപടി അരങ്ങേറി. ബെലഗാവിയിലെ നിപ്പണിയിലാണ് ആളുകളെ ഒരുമിച്ചുനിർത്തി ഏത്തമിടീച്ചത്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്യാനിറങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏത്തമിടീക്കൽ. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്തും പോലീസിന്റെ ഏത്തമിടീക്കൽ ശിക്ഷ അരങ്ങേറിയിരുന്നു.…
Read Moreനഗരത്തിലെ ആശുപത്രികള്‍ക്കു മുന്നിൽ കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങൾ
ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ നഗരത്തിൽ രണ്ടാമതൊരിക്കൽക്കൂടി കോവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയാണിപ്പോൾ. ഓക്സിജൻ സൗകര്യമുള്ള ഒരു കിടക്ക ഒഴുവുണ്ടോയെന്നന്വേഷിച്ച് ആംബുലൻസിൽ നഗരത്തിലെ ആറ് ആശുപത്രികൾ കയറിയിറങ്ങിയ 41-കാരൻ മരിച്ചത് അവസാനമെത്തിയ ആശുപത്രിക്കുമുമ്പിൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്പാൽ സിൻഹ എന്ന രോഗി (77) ബെന്നാർഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആസ്പത്രിക്കെതിരെ പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. ശ്വാസതടസ്സമനുഭപ്പെട്ട ഒരു യുവാവ് ആശുപത്രിയുടെ കരുണതേടി…
Read Moreകോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി
ബെംഗളൂരു: കോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം വടക്കേക്കര ഹരിദാസ് (54) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം കെ.ജി.ഹള്ളിയിലെ വാടകവീട്ടിൽ തനിച്ചായിരുന്നുതാമസം. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കിടക്ക ഒഴിവില്ലാത്തതിനാൽ സാധിച്ചില്ല. വെള്ളിയാഴ്ച സുഹൃത്തുക്കൾ ഫോൺ ചെയ്തിട്ടും എടുക്കാഞ്ഞതിനെത്തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീട് തുറന്നുപരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ‘കല’ ബെംഗളൂരുവിന്റെ പ്രവർത്തകനായിരുന്നു. 25 വർഷത്തോളമായി ഇദ്ദേഹം നഗരത്തിലാണ് താമസമെങ്കിലും കുടുംബാംഗങ്ങൾ നാട്ടിലാണ്. കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം…
Read Moreശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിര
ബെംഗളൂരു: നഗരത്തിൽ കൊവിഡ് മരണങ്ങള് കുത്തനെ കൂടിയതോടെ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ പോലും തളര്‍ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയില്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംസ്കരിക്കാന്‍ അനുമതിയായി. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു. മൃതദേഹങ്ങളുമായി ഊഴമെത്താന്‍…
Read Moreഇന്ത്യയിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍!!
ഇന്ത്യയിൽ വ്യാപന ശേഷി കൂടുതലുള്ള ഡബിള്‍ മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റ് കൊവിഡ് ആണ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് എന്ന അനുമാനത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രമുഖ രാഷ്ട്രങ്ങള്‍. മെയ് 3 മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലവില്‍ റദ്ധാക്കിയിട്ടുണ്ട്. ബ്രിട്ടന് ആണ് ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ മറ്റൊരു രാഷ്ട്രം. ഇന്ത്യ റെഡ്ലിസ്റ്റില്‍ വന്ന വാര്‍ത്ത ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ്…
Read Moreതമിഴ്നാട് വഴിയുള്ള അന്തർസംസ്ഥാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. നിയന്ത്രണം 20ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചിരിക്കുന്നതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും. എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന…
Read Moreകേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. http://88t.8a2.myftpupload.com/archives/65229 പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊലീസ് അറിയിച്ചു. ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പർ നല്കി ഒടിപി വഴി വെരിഫൈ ചെയ്ത ശേഷം…
Read More