തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
http://88t.8a2.myftpupload.com/archives/65229
പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചു.
ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം.
വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്.
ആഭ്യന്തര യാത്രികര്‍ക്കുള്ള നിര്‍ദ്ദേശം
- ഇ – ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
- വാക്സീനെടുത്തവര്‍ ഉള്‍പ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം
- കേരളത്തിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നവര്‍ അതതിടങ്ങളില്‍ റൂം ഐസൊലേഷനില്‍ ആയിരിക്കും
- ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവാണെങ്കില്‍ ചികിത്സയില്‍ പ്രവേശിക്കണം
- ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ കഴിയാം. കേരളത്തില്‍ വെച്ച് പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം
- ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്തവര്‍ കേരളത്തില്‍ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
അന്താരാഷ്ട്ര യാത്രികര്‍ ശ്രദ്ധിക്കേണ്ടത്
അന്താരാഷ്ട്ര യാത്രികര്‍ നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.