കോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന്​ ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അശാസ്​ത്രീയമായ​ നാട്ടുചികിത്സകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്​ വര്‍ദ്ധിച്ചിരിക്കുകയാണ്​.

ഇങ്ങനെ അശാസ്​ത്രീയമായ​ നാട്ടുചികിത്സ
ചെയ്ത, കോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം. സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിലാണ് മരിച്ചത്.

രണ്ട് തുള്ളി നാരങ്ങ നീര് മൂക്കിലിറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജ​ന്റെ അളവ്​ വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ മുന്‍ എം.പി. വിജയ് സാങ്കേശ്വർ ചാനലില്‍ അവകാശപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഇതു വിശ്വസിച്ചാണ്​ സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ പരീക്ഷണം നടത്തിയത്​ എന്ന് റൈച്ചൂര്‍ താലൂക്ക് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ്​ നന്ദിഷ് പറയുന്നു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

എന്നാല്‍ അധ്യാപക​ന്റെ മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ്​ സാങ്കേശ്വര്‍ പറയുന്നത്​.

അടുത്തുള്ള കടയില്‍ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങള്‍
വെളിപ്പെടുത്തി. മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛര്‍ദ്ദിച്ചു.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരന്‍ വിരുപക്ഷഗ പറയുന്നു.

നാരങ്ങ നീര്​ കോവിഡിനെ പ്രതിരോധിക്കു​മെന്ന അവകാശവാദം തെറ്റാണെന്ന്​ ലോകാരോഗ്യ സംഘടനയും  വെളിപ്പെടുത്തിയിരുന്നു. അത്തരം വ്യാജ ചികിത്സരീതികള്‍ ജീവന്‍ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts